• search

സൗദിയിലെ പടയൊരുക്കത്തില്‍ ഇന്ത്യയും വിയര്‍ക്കും; കരുതിയിരുന്നില്ലെങ്കില്‍ ഉണ്ടാവുക വന്‍ പ്രത്യാഘാതം

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി/റിയാദ്: സൗദി അറേബ്യയിലെ ശുദ്ധി കലശവും അധികാര വടംവലിയും ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ലോകത്തിലെ എണ്ണ ഉത്പാദന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സൗദിയെ സംബന്ധിക്കുന്ന ഏത് കാര്യവും അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ച് നിര്‍ണായകമാണ്.

  സൗദിയില്‍ യുദ്ധവിമാനങ്ങള്‍ ഒരുങ്ങുന്നു; ലബനനുമായി യുദ്ധം ഉടന്‍? സാദ് ഹരീരി തടവിലോ?

  ഇന്ത്യയുടെ കാര്യവും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. എന്നാല്‍ മറ്റ് പല ലോക രാജ്യങ്ങളേയും പോലെ അല്ല ഇന്ത്യയുടെ സ്ഥിതി. ഇന്ത്യ ഇപ്പോള്‍ എടുക്കുന്ന നിലപാടുകള്‍ ഒരുപക്ഷേ നാളെ എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്ന് പറയാന്‍ സാധിക്കില്ല.

  മേജറാണ്, മൈനറാണ്, സംഘിയാണ്, തുപ്പലാണ്... ഇപ്പോൾ സമ്മർദ്ദമാണ് രവി!!! മേജര്‍ രവിയെ വലിച്ചൊട്ടിച്ചു!!

  നയതന്ത്ര നിലപാടുകള്‍ക്കപ്പുറം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പോലും ദൂരവ്യാപകമായി ബാധിച്ചേക്കാവുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സൗദി അറേബ്യന്‍ പ്രതിസന്ധിയില്‍ ഇന്ത്യ ആര്‍ക്കൊപ്പം നില്‍ക്കും? ഒരുപക്ഷേ ഇന്ത്യയുടെ ആഭ്യന്തരമായ ചില മതനിലപാടുകള്‍ പോലും ഇക്കാര്യത്തില്‍ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കേണ്ടി വന്നേക്കും.

  ഏറ്റവും അധികം ഇന്ത്യക്കാര്‍

  ഏറ്റവും അധികം ഇന്ത്യക്കാര്‍

  ഏറ്റവും അധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. കേരളത്തിലെ കണക്കെടുത്താലും സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം ആയിരിക്കും. കൂടുതല്‍. 28 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്.

  സമ്പദ് ഘടന

  സമ്പദ് ഘടന

  ഇന്ത്യന്‍ സമ്പദ് ഘടനയക്ക്, പ്രത്യേകിച്ച് കേരളത്തിന്റെ സമ്പദ ഘടനയക്ക് സൗദിയില്‍ നിന്നുള്ള പ്രവാസികളുടെ പണം ഏറെ നിര്‍ണായകമാണ്. മൂവായിരത്തി അഞ്ഞൂറോ കോടി അമേരിക്കന്‍ ഡോളറാണ് ഗള്‍ഫേ മേഖലയില്‍ നിന്ന് പ്രവാസികള്‍ വഴി ഓരോ വര്‍ഷവും ഇന്ത്യയില്‍ എത്തുന്ന പണം എന്നാണ് കണക്കാക്കപ്പെടുന്നത്.

  കടുത്ത നടപടികള്‍

  കടുത്ത നടപടികള്‍

  സൗദി കിരീടാവകാശിയുടെ കടുത്ത നടപടികള്‍ ഒരുപക്ഷേ ഇന്ത്യന്‍ പ്രവാസികളേയും ഭാവിയില്‍ ബാധിച്ചേക്കാം. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ ഇനി കൂടാനുള്ള സാധ്യതയാണ് തെളിയുന്നത് എന്നതാണ് നിര്‍ഭാഗ്യകരം.

  എണ്ണയുടെ കാര്യത്തില്‍

  എണ്ണയുടെ കാര്യത്തില്‍

  എണ്ണയുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും അധികം ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ഇക്കാര്യത്തില്‍ ഇറാക്കിനെ മറികടന്നിരിക്കുകയാണ് സൗദി. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ച് സൗദി അറേബ്യയുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്.

  ഇറാനുമായി

  ഇറാനുമായി

  ഇറാനുമായി ഇന്ത്യ ഇപ്പോള്‍ അത്ര മോശമല്ലാത്ത ബന്ധത്തിലാണ് ഉള്ളത്. പ്രകൃതി ഇന്ധനത്തിന്റെ കാര്യത്തില്‍ ഇറാനുമായുളള സഹകരണം ഇന്ത്യക്ക് ഗുണം ചെയ്യും എന്ന് ഉറപ്പാണ്. എന്നാല്‍ സൗദി അറേബ്യയാകട്ടെ ഇറാനെതിരെ അതി ശക്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ലബനന്‍ വിഷയത്തിലും ഇത് പ്രകടമാണ്. ഇന്ത്യയുടെ ഇറാന്‍ ബന്ധം സൗദി ഭാവിയില്‍ എങ്ങനെ കാണും എന്നതും നിര്‍ണായകമാണ്.

  വഹാബിസം

  വഹാബിസം

  ഇന്ത്യയില്‍ വഹാബിസം ശക്തി പ്രാപിച്ചുവരികയാണ്. ഇത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വഴിവക്കുന്നുണ്ട് എന്നാണ് ആക്ഷേപം. ഇന്ത്യയില്‍ വഹാബിസം എത്തുന്നത് സൗദിയില്‍ നിന്നാണ്. അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായവും സൗദി വഴി തന്നെ എത്തുന്നുണ്ട്. എന്നാല്‍ ഇതിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കിയാല്‍ അതിനെ പുതിയ സൗദി ഭരണ നേതൃത്വം എങ്ങനെ കാണും എന്നതും നിര്‍ണായകമായ ചോദ്യമാണ്.

  മോഡറേറ്റ് ഇസ്ലാം

  മോഡറേറ്റ് ഇസ്ലാം

  സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വയം വിശേഷിപ്പിക്കുന്നത് ഒരു മോഡറേറ്റ് ഇസ്ലാം എന്നാണ്. സൗദിയും അത്തരം ഒരു മാറ്റത്തിന്റെ പാതയിലാണ്. അങ്ങനെയെങ്കില്‍ വഹാബിസം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുടെ കാര്യത്തിലും സൗദി അറേബ്യക്ക് എന്തെങ്കിലും ഒക്കെ നിര്‍ണായകമായി ചെയ്യാന്‍ കഴിയും. അത് ഇന്ത്യയെ സംബന്ധിച്ച് ഗുണകരമാകും.

  നിലപാടുകളില്‍ ശ്രദ്ധ വേണം

  നിലപാടുകളില്‍ ശ്രദ്ധ വേണം

  സൗദിയിലെ ഇപ്പോഴത്തെ വിവാദങ്ങളില്‍ ഒരു നിലപാടെടുക്കുമ്പോള്‍ ഇന്ത്യക്ക് ഇതെല്ലാം പരിഗണിക്കേണ്ടി വരും. ലബനന്‍ പ്രശ്‌നത്തിലും ഇത് തന്നെ ആണ് അവസ്ഥ. എന്ത് നിലപാടായിരിക്കും ഇന്ത്യ സ്വീകരിക്കുക? അത് മുഹമ്മദ് രാജകുമാരന് അനുകൂലമാകുമോ അതോ പ്രതികൂലമാകുമോ?

  English summary
  India has huge strategic interests in Saudi Arabia and the Middle East for a number of reasons. Turbulence and unrest is never good news, especially as India looks towards a fillip to its economy.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more