• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴുത്തിനും മുഖത്തും ഗുരുതര പരിക്ക്; റുഷ്ദി വെന്റിലേറ്ററിൽ, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഒരു പ്രസംഗ വേദിയില്‍ വച്ച് ആക്രമിക്കപ്പെട്ട സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തെ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് റിപ്പോര്‍ട്ട്. വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹം ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. കഴുത്തിലും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നു.

ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഒരു ചടങ്ങിനിടെ വേദിയിലേക്ക് പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തുകയായിരുന്നു. 24കാരനായ ഹാദി മറ്റാര്‍ എന്ന യുവാവാണ് റുഷ്ദിയെ ആക്രമിച്ചത്. ഇയാള്‍ ഇപ്പോള്‍ ന്യൂയോര്‍ക്ക് പൊലീസിന്റെ പിടിയിലായി. അതേസമയം, ലോകമെമ്പാടുമുള്ള എഴുത്തുകാരും രാഷ്ട്രീയക്കാരും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമാണെന്നാണ് ഈ ആക്രമണത്തെ അപലപിച്ചത്.

പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ചൗതൗക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ നൂറുകണക്കിന് സദസ്സുകളോട് കലാസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രഭാഷണം നടത്താന്‍ 75 കാരനായ റുഷ്ദിയെ എത്തിയപ്പോള്‍ ഒരാള്‍ വേദിയിലേക്ക് ഓടിക്കയറി ആക്രമിക്കുകയായിരുന്നു. നിലത്തുവീണ റുഷ്ദിയെ സദസിലുള്ള ചേര്‍ന്ന് പിടിച്ചാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. സംഭവത്തില്‍ സുരക്ഷയൊരുക്കിയ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസ് ട്രൂപ്പര്‍ അക്രമിയെ അറസ്റ്റ് ചെയ്തു. ന്യൂജേഴ്സിയിലെ ഫെയര്‍വ്യൂവില്‍ നിന്നുള്ള ഹാദി മാറ്റര്‍ എന്ന 24 കാരനാണ് പരിപാടിക്ക് പാസ് വാങ്ങിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.

സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം; സ്റ്റേജില്‍ വെച്ച് അക്രമി കുത്തിയെന്ന് റിപ്പോർട്ട്സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം; സ്റ്റേജില്‍ വെച്ച് അക്രമി കുത്തിയെന്ന് റിപ്പോർട്ട്

ബോംബെയിലെ ഒരു മുസ്ലീം കശ്മീരി കുടുംബത്തില്‍ ജനിച്ച റുഷ്ദി, യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പോകുന്നതിന് മുമ്പ്, തന്റെ നാലാമത്തെ നോവലായ 'ദ സാത്താനിക് വേഴ്സ്' ന് വധഭീഷണി നേരിട്ടിട്ടുണ്ട്. ചില മുസ്ലീങ്ങള്‍ പുസ്തകത്തില്‍ ദൈവനിന്ദയുടെ ഭാഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു. 1988ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം വലിയ മുസ്ലീം ജനസംഖ്യയുള്ള പല രാജ്യങ്ങളിലും നിരോധിച്ചു. ഏതാനും മാസങ്ങള്‍ക്കുശേഷം, അന്നത്തെ ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള റുഹോള ഖൊമേനി, നോവലിസ്റ്റിനെയും പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും മതനിന്ദയുടെ പേരില്‍ കൊല്ലാന്‍ മുസ്ലിംകളോട് ആഹ്വാനം ചെയ്തുകൊണ്ട് ഒരു ഫത്വ അഥവാ മതപരമായ ശാസന പ്രഖ്യാപിച്ചിരുന്നു.

'ശ്രീലേഖയെ പോലെ അല്ല ബൈജു പൗലോസ്...എത്ര പഴി പറഞ്ഞാലും ശക്തമായി തിരിച്ചുവരും'; ബൈജു കൊട്ടാരക്കര'ശ്രീലേഖയെ പോലെ അല്ല ബൈജു പൗലോസ്...എത്ര പഴി പറഞ്ഞാലും ശക്തമായി തിരിച്ചുവരും'; ബൈജു കൊട്ടാരക്കര

തന്റെ നോവലിനെ 'പ്രെറ്റി മൈല്‍ഡ്' എന്ന് വിശേഷിപ്പിച്ച റുഷ്ദി ഏതാണ്ട് ഒരു ദശാബ്ദത്തോളം ഒളിവിലായിരുന്നു. നോവലിന്റെ ജാപ്പനീസ് വിവര്‍ത്തകനായ ഹിതോഷി ഇഗരാഷി 1991-ല്‍ കൊല്ലപ്പെട്ടിരുന്നു. 1998ല്‍ ഇറാന്‍ സര്‍ക്കാര്‍ ഫത്വയെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു, ഇതേ തുടര്‍ന്ന് റുഷ്ദി സമീപ വര്‍ഷങ്ങളില്‍ താരതമ്യേന പരസ്യമായി ജീവിച്ചു. ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ സല്‍മാന്‍ റുഷ്ദി കഴിഞ്ഞ 20 കൊല്ലമായി അമേരിക്കയിലാണ് താമസിക്കുന്നത്. 1975 ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചത്. 1981 ല്‍ പുറത്തിറങ്ങിയ 'മിഡ് നൈറ്റ്‌സ് ചില്‍ഡ്രന്‍' എന്ന പുസ്തകത്തിന് സല്‍മാന്‍ റുഷ്ദിന് ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു.

Recommended Video

cmsvideo
  അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala
  English summary
  Indian-born novelist Salman Rushdie's health condition is critical and May Lose An Eye
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X