ഐന്‍സ്റ്റീനെയും ഹോക്കിങ്‌സിനെയും തോല്‍പ്പിച്ച ഇന്ത്യക്കാരി!ഐക്യു പോയിന്റ് കേട്ടാല്‍ ഞെട്ടും....

  • By: Afeef
Subscribe to Oneindia Malayalam

ലണ്ടന്‍: ഇത് രാജഗൗരി പവാര്‍, പന്ത്രണ്ടുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. പക്ഷേ, ഈ കൊച്ചുമിടുക്കിയുടെ ഐക്യു പോയിന്റ് അറിഞ്ഞാല്‍ ആരും ഞെട്ടിത്തരിക്കും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെയും ഐക്യു പോയിന്റിനെക്കാള്‍ രണ്ട് പോയിന്റ് അധികം നേടിയാണ് ഈ കൊച്ചുമിടുക്കി ശ്രദ്ധനേടിയത്.

കഴിഞ്ഞ മാസം മാഞ്ചസ്റ്ററില്‍ നടന്ന ബ്രിട്ടീഷ് മെന്‍സ ഐക്യു ടെസ്റ്റിലാണ് രാജഗൗരി പവാര്‍ മികച്ച പോയിന്റ് നേടി ഒന്നാമതെത്തിയത്. 162 ഐക്യു പോയിന്റാണ് രാജഗൗരിക്ക് ലഭിച്ചത്. പതിനെട്ട് വയസിന് താഴെയുള്ളവരില്‍ ഏറ്റവും ഉയര്‍ന്ന ഐക്യു പോയിന്റാണ് രാജഗൗരി പവ്വാറിന്റെത്. മികച്ച പോയിന്റ് നേടിയ രാജഗൗരിയെ മെന്‍സ ഐക്യു ടെസ്റ്റില്‍ പങ്കെടുക്കാനും ക്ഷണിച്ചിട്ടുണ്ട്.

rajgowripawar

ഐക്യു ടെസ്റ്റിലെ ഗംഭീര പ്രകടനത്തെ തുടര്‍ന്ന് രാജഗൗരി പവാറിനെ ബ്രിട്ടീഷ് മെന്‍സ ഐക്യു സൊസൈറ്റി അംഗമായും തിരഞ്ഞെടുത്തിട്ടുണ്ട്. ഐക്യു ടെസ്റ്റിന് മുന്‍പ് തനിക്ക് അല്‍പം പേടിയുണ്ടായിരുന്നെന്നും, എന്നാല്‍ പിന്നീട് എല്ലാം ഭംഗിയായി അവസാനിച്ചുവെന്നുമാണ് രാജഗൗരി പവാര്‍ എന്ന ഈ കൊച്ചുമിടുക്കി മാധ്യമങ്ങളോട് പറഞ്ഞത്.

ദിവസവും സ്‌കൂളില്‍ പോകാന്‍ ഇഷ്ടപ്പെടുന്ന തന്റെ മകളുടെയും സ്‌കൂളിലെ അധ്യാപകരുടെയും അധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നാണ് രാജഗൗരിയുടെ പിതാവ് സുരാജ് കുമാര്‍ പവാര്‍ പ്രതികരിച്ചത്. ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ രാജഗൗരി പവാര്‍, ആള്‍ട്രിഞ്ചാം ഗ്രാമര്‍ ഗേള്‍സ് സ്‌കൂളിലാണ് പഠിക്കുന്നത്.

English summary
Indian-Origin Girl In UK Gets 162 IQ Points, More Than Einstein And Stephen Hawking.
Please Wait while comments are loading...