Get Updates
Get notified of breaking news, exclusive insights, and must-see stories!

അയർലന്റിലും പ്രധാനമന്ത്രി ഇന്ത്യൻ വംശജൻ; അധികാരമേറ്റ് ലിയോ വരാഡ്കർ

ഡബ്ലിൻ: ബ്രിട്ടന് പിന്നാലെ അയർലന്റിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി. ഫിയാനഫോൾ പാർട്ടി നേതാവായ ലിയോ വരാഡ്കർ(43) ആണ് അധികാരമേറ്റത്. ഉപ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. കൂട്ടുകക്ഷിയിലെ ധാരണപ്രകാരമാണ് വരാഡ്കർ സ്ഥാനമേറ്റത്.

ഫിയാനഫോൾ പാർട്ടി നേതാവ് മൈക്കൽ മാർട്ടിൻ രണ്ടര വർഷത്തെ കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹം ചുമതലയേറ്റത്. ഫിയാനഫോൾ, ഫിനഗെയ്ൽ, ഗ്രീൻ പാർട്ടികൾ ചേർന്നുള്ള സഖ്യസർക്കാരായിരുന്നു 2020 ൽ അയർലെന്റിൽ അധികാരത്തിലേറിയത്.

eo-03-1496432690-1671331073.jpg

'എല്ലാ പൗരന്മാർക്കും പുതിയ പ്രതീക്ഷയും നിറവേറ്റുന്നതിന് വിനയത്തോടെയും ദൃഢനിശ്ചയത്തോടെയും ജ്വലിക്കുന്ന ആഗ്രഹത്തോടെയും ഞാൻ നാമം നിർദ്ദേശം സ്വീകരിക്കുന്നു', അധികാരമേൽക്കൽ ചടങ്ങിൽ വരാഡ്കർ പറഞ്ഞു.
കർശന യാഥാസ്ഥിതിക കത്തോലിക്ക നിലപാടുകൾക്ക് ആധിപത്യം പുലർത്തിയിരുന്ന അയർലെന്റ് പോലൊരു രാജ്യത്തിൽ വരാഡ്ഗറിന്റെ ഉയർച്ച വളരെയേറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കപ്പെടുന്നത്.

രണ്ടാം തവണയാണ് വരേഡ്ഗർ പ്രധാനമന്ത്രിയാകുന്നത്. ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും സ്വവർഗാനുരാഗിയായ പ്രധാനമന്ത്രിയുമാണ് വരേഡ്ഗർ. മുംബൈ സ്വദേശികളായ അശോക് വരാഡ്ഗർ, അയർലെന്റ് സ്വദേശിയായ മിറിയം ദമ്പതികളുടെ ഇളയ മകനാണ് വരാഡ്കർ. ഡബ്ലിനിൽ ഡോക്ടറായിരുന്നു അശോക്. മിറിയം നഴ്സും.

പിതാവിന്റെ വഴിയായിരുന്നു വരഡ്കറും ആദ്യം തിരഞ്ഞെടുത്തത്. ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ശേഷം ജനറൽ പ്രാക്ടീസിലേക്ക് മാറി. എന്നാൽ 2007 മുതൽ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായി. 2007 ൽ തന്നെ ഡബ്ലിൻ വെസ്റ്റിലെ ഫെൻഗ ഗെയിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2015ൽ, സ്വവർഗ വിവാഹം അയർലെന്റിൽ നിയമവിധേയമാക്കുന്നതിന് മുൻപ് തന്നെ താൻ സ്വവർഗാനുരാഗിയാണെന്ന് വരഡ്കർ പരസ്യമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+