ഇന്തോനേഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത, സുനാമി മുന്നറിയിപ്പില്ല
ജക്കാർത്ത: ഇന്തോനേഷ്യൻ വീണ്ടും വന്‍ ഭൂചലനം. പ്രധാന ദ്വീപുകളിലൊന്നായ ജാവയുടെ വടക്ക് കടലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായാണ് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചിത്. പ്രാദേശിക സമയം വൈകുന്നേരം 4:55 നാണ് ശക്തമായ ഭൂചലനം രേഖപ്പെടുത്തിയത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 594 കിലോമീറ്റർ (370 മൈൽ) ആഴത്തിൽ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്തോനേഷ്യയുടെ ജിയോളജിക്കൽ ഏജൻസി സുനാമി മുന്നറിയിപ്പ് ഒഴിവാക്കിയതായും യുജിഎസ്എസ് അറിയിച്ചു. സുരബായ, തുബാൻ, ഡെൻപസർ, സെമരാങ് എന്നിവിടങ്ങളിലാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടതെന്നാണ് ഇന്തോനേഷ്യൻ ഡിസാസ്റ്റർ ഏജൻസി വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

ഭൂകമ്പം വളരെ ആഴത്തിലുള്ളതായതിനാൽ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, മുഹാരി പറഞ്ഞു. "നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ ഞങ്ങൾ ഇപ്പോഴും ശക്തമായ നിരീക്ഷത്തിലാണ്"- എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറില്‍ ജാവ ദ്വീപില്‍ തന്നേയുണ്ടായ ഭൂചലനത്തില്‍ 260 ലേറെ ആളുകള്‍ മരണപ്പെട്ടിരുന്നു. നിരവധി പേരെ കാണാതാവുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് അന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പര്‍വ്വതങ്ങള്‍ നിറഞ്ഞ പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജുര്‍ നഗരത്തിന് സമീപത്തായിരുന്നു. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയുടെ തെക്ക് കിഴക്ക് മാറി 75 കിലോ മീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
ലോകത്ത് തന്നെ വളരെ അധികം ഭൂകമ്പ സാധ്യതയുളള പ്രദേശങ്ങളില്‍ ഒന്നാണ് ഇന്തോനേഷ്യ. അഗ്നി പര്‍വ്വത സ്‌ഫോടനങ്ങള്‍ക്കും ഭൂകമ്പങ്ങള്‍ക്കും ഇവിടെ വലിയ സാധ്യതയാണ് ഉളളത്. നവംബറിലെ ദുരന്തത്തില്‍ 2200ല്‍ അധികം വീടുകള്‍ തകരുകയും 5300 പേരെ പുനരധിവസിപ്പിക്കേണ്ടതായി വന്നു.












Click it and Unblock the Notifications