ജക്കാര്‍ത്തയില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം; അവിശിഷ്ടങ്ങള്‍ കടലില്‍
ജക്കാര്‍ത്ത: ഇന്തോനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് 62 യാത്രക്കാരുമായി പറന്നുയര്‍ന്നതിന് പിന്നാലെ അപ്രത്യക്ഷമായ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് കണ്ടെത്തിയതായി ഇന്തോനീഷ്യ അറിയിച്ചു. ശ്രീവിജയ എയര്‍ലൈന്‍സിന്റെ എസ്‌ജെ 182 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

പറന്നുയര്‍ന്നത് മുക്കാല്‍ മണിക്കൂറിനുള്ളില്‍ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. ബോയിംഗ് 737 വിമാനമാണിത്. 56 യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ പത്ത് കുട്ടികളും ഉണ്ടായിരുന്നു.
വെസ്റ്റ് കളിമന്ദാര്‍ പ്രാവിശ്യയിലെ പൊന്റിയാനയിലേക്ക് പോകുകയായിരുന്ന വിമാനം ഉച്ചയ്ക്ക് 1.56ഓടെയാണ് പറന്നുയര്‍ന്നത്. നാല് മിനിറ്റിന് പിന്നാലെ വിമാനത്തില്‍ നിന്നുള്ള ബന്ധം നഷ്ടമായി. തകര്‍ന്ന് വീണമെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാല് മിനിറ്റോളം വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെ താഴോട്ട് പറന്നതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡാറ്റകള്‍ വിവരം നല്‍കിയിരുന്നു. 27 വര്‍ഷം പഴക്കുമുള്ള ഈ വിമാനം 10000 അടി ഉയരത്തിലേക്ക് പറന്നപ്പോഴാണ് ആശയവിനിമയം നഷ്ടമായത്.












Click it and Unblock the Notifications