Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാണിവര്‍ഗ ഭക്ഷണ സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഖത്തര്‍; യൂറോപ്പ്യന്‍ യൂണിയനുള്ള മറുപടിയോ?

പ്രാണികള്‍ ലോകത്തെല്ലായിടത്തുമുള്ള വിവിധ തരം ആളുകളുടെ ഭക്ഷണ സ്രോതസ്സാണ്. ഇവയില്‍ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗം വര്‍ധിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല.

qatar

ദോഹ: പ്രാണിവര്‍ഗങ്ങളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതെ ഖത്തര്‍. ഇതിന് മതപരമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഖത്തര്‍. നേരത്തെ യൂറോപ്പ്യന്‍ യൂണിയന്‍ അവരുടെ പട്ടികയിലേക്ക് പുതിയ ഉല്‍പ്പന്നങ്ങളെ ഭക്ഷ്യയോഗ്യമായവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇതിന് മറുപടിയാണോ ഇതെന്ന് അഭ്യൂഹമുയര്‍ന്നിട്ടുണ്ട്. പ്രാണിവര്‍ഗ ഭക്ഷണങ്ങള്‍ക്ക് ഹലാല്‍ ഫുഡ് ടെക്‌നിക്കല്‍ റെഗുലേഷന്‍ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ വരില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

qatar

ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ റെഗുലേഷന്‍സും, മതപരമായ അധികാരികളും പ്രാണികളെ ഭക്ഷിക്കുന്നത് നിരോധിക്കുന്നു. പ്രാണികളില്‍ നിന്നുള്ള പ്രോട്ടീനുകളോ, മറ്റ് വസ്തുക്കളോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ഭക്ഷ്യോല്‍പ്പാദനത്തില്‍ ചില രാജ്യങങള്‍ നേരത്തെ പ്രാണികളെ ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഖത്തര്‍ ഇവയെ വിലക്കിയത്. അതേസമയം ഖത്തര്‍ ഈ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് പറഞ്ഞിട്ടില്ല.

ഇയു കമ്മീഷന്‍ കഴിഞ്ഞ ലാര്‍വകളെ ഭക്ഷ്യവസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവ വണ്ടുകളുടെ ജീവി വര്‍ഗത്തില്‍വരുന്നതാണ്. ക്രിക്കറ്റ് ജീവി വര്‍ഗത്തില്‍ വരുന്നവയെയും ഭക്ഷ്യവസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

പ്രാണികള്‍ ലോകത്തെല്ലായിടത്തുമുള്ള വിവിധ തരം ആളുകളുടെ ഭക്ഷണ സ്രോതസ്സാണ്. ഇവയില്‍ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗം വര്‍ധിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല.

അതിനെതിരെ കടുത്ത സമ്മര്‍ദവും ഉണ്ടായിരുന്നു. മാംസത്തിനും ഹരിതഗൃഹ വാതകങ്ങള്‍ വന്‍ തോതില്‍ അടങ്ങിയ മറ്റ് ഭക്ഷണസാധനങ്ങള്‍ക്കും പകരക്കാരെ കണ്ടെത്താന്‍ സമ്മര്‍ദം യൂറോപ്പ്യന്‍ യൂണിയനില്‍ അടക്കം സമ്മര്‍ദമുണ്ടായിരുന്നു.

നാല് പ്രാണിവര്‍ഗങ്ങളെയാണ് ഇയു നോവല്‍ ഫുഡായി അംഗീകരിച്ചിരിക്കുന്നത്. മുമ്പ് ഭക്ഷിക്കുകയോ പാകം ചെയ്ത് കഴിക്കുകയോ ചെയ്യാത്ത ജീവികളാണിത്.

കൃത്യമായ ലാബലിംഗും ഈ ഭക്ഷണ സാധനങ്ങളിലുണ്ടാവും. ഇതില്‍ പ്രാണികള്‍ അടങ്ങിയിട്ടുണ്ടെന്നോ, അതല്ലെങ്കില്‍ അവയില്‍ നിന്നുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നോ അതില്‍ രേഖപ്പെടുത്തും.

ഇത് ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാനാണ്. എന്നാല്‍ ഖത്തറില്‍ ഇത്തരം ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാവില്ല. പ്രാണിവര്‍ഗങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഇസ്ലാമിക നിയമത്തില്‍ കൃത്യമായ നിര്‍വചനമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഭൂരിഭാഗം വെട്ടുകിളികളും ഹലാലാണ്. അത് ഭക്ഷിക്കാന്‍ അനുമതിയുമുണ്ട്. ഖുറാനില്‍ അക്കാര്യം പറയുന്നുമുണ്ട്. എന്നാല്‍ ഇസ്ലാമിക പണ്ഡിതരെല്ലാം മറ്റ് പ്രാണി വര്‍ഗങ്ങളെ ഭക്ഷിക്കരുതെന്നാണ് പറയുന്നത്.

കാരണം അവയ്ക്ക് ശുചിത്വമില്ലെന്നാണ് അവകാശപ്പെടുന്നത്. ഖത്തറിലെ ഭക്ഷ്യനിയമവും, ഒപ്പം ഹലാല്‍ നിയമങ്ങളും ഇസ്ലാമിക ബോഡികള്‍ പരിശോധിച്ച ശേഷമേ അംഗീകാരം നല്‍കൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+