കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ ഗുസ്തി താരത്തെ തൂക്കിലേറ്റി ഇറാന്‍; നവീദ് ചെയ്ത കുറ്റം ഇതാണ്... കുറ്റസമ്മതം പുറത്തുവിട്ടു

Google Oneindia Malayalam News

ടെഹ്‌റാന്‍: വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ എപ്പോഴും വിമര്‍ശനം നേരിടുന്ന രാജ്യമാണ് ഇറാന്‍. വധശിക്ഷക്കെതിരെ പല രാജ്യത്തും പ്രതിഷേധം നടക്കുന്ന വേളയിലാണ് ഇറാന്റെ നടപടി. ഏറ്റവും ഒടുവില്‍ ഇറാനില്‍ വധശിക്ഷ നടപ്പാക്കിയത് ഇന്നലെയാണ്. യുവ ഗുസ്തി താരം നവീദ് അഫ്കരിയെ ആണ് തൂക്കിലേറ്റിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

വധശിക്ഷ നടപ്പാക്കരുതെന്ന് ലോക രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ഇറാനോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

27കാരന്‍

27കാരന്‍

27കാരനായ ഗുസ്തി താരം നവീദ് അഫ്കരിയെ ശനിയാഴ്ച തൂക്കിലേറ്റിയത്. ഷിറാസ് നഗരത്തിലെ ജയിലിലായിരുന്നു നവീദ്. ശിക്ഷ നടപ്പാക്കിയ കാര്യം സര്‍ക്കാര്‍ ടെലിവിഷനിലൂടെ പ്രവിശ്യാ പ്രോസിക്യൂട്ടര്‍ ജനറല്‍ ഖാസിം മൂസവിയാണ് പുറത്തുവിട്ടത്. ഇതോടെ ഇറാന്‍ നടപടിക്കെതിരെ പല രാജ്യങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു.

ഇതാണ് കേസ്

ഇതാണ് കേസ്

2018ല്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം നടന്നിരുന്നു. പല പ്രതിഷേധങ്ങളും അക്രമാസക്തമായി. അന്ന് നടന്ന ഒരു സംഭവമാണ് നവീദ് അഫ്കരി പ്രതി ചേര്‍ക്കപ്പെടാന്‍ ഇടയാക്കിയത്. 2018 ആഗസ്റ്റ് 2ന് ജലവിഭവ വകുപ്പ് ജീവനക്കാരന്‍ ഹുസൈന്‍ തുര്‍ക്ക്മാന്റെ കുത്തേറ്റ് മരിച്ചതാണ് കേസ്.

കുറ്റസമ്മതം നടത്തി പരസ്യപ്പെടുത്തി

കുറ്റസമ്മതം നടത്തി പരസ്യപ്പെടുത്തി

നവീദ് കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റസമ്മത മൊഴി ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിരുന്നു. ഇറാനില്‍ പലപ്പോഴും ഇത്തരം നടപടിയുണ്ടാകാറുണ്ട്. കുറ്റസമ്മത മൊഴി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യരുതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അഭിപ്രായപ്പെട്ടു.

നടുക്കത്തോടെ ലോകം

നടുക്കത്തോടെ ലോകം

നവീദ് അഫ്കരിയുടെ വധശിക്ഷ നടപ്പാക്കിയതില്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി നടുക്കം രേഖപ്പെടുത്തി. യുവതാരത്തിന്റെ വധശിക്ഷ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്ന് ഐഒസി വിലയിരുത്തി. കുറ്റസമ്മത മൊഴി പീഡിപ്പിച്ച് പറയിപ്പിക്കുന്നതാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

നിഷേധിച്ച് ഇറാന്‍

നിഷേധിച്ച് ഇറാന്‍

നവീദ് അഫ്കരിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈനില്‍ പ്രതിഷേധം ശക്തമായിരുന്നു. കുറ്റസമ്മത മൊഴി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നത് പ്രതിയുടെ അവകാശം ലംഘിക്കുന്നതിന് തുല്യമാണെന്ന് ആംനസ്റ്റി അഭിപ്രായപ്പെട്ടു. എന്നാല്‍ പീഡിപ്പിച്ചു എന്ന ആരോപണം ഇറാന്‍ ജൂഡീഷ്യറിയുടെ മിസാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സി നിഷേധിച്ചു.

സഹോദരങ്ങളും തടവില്‍

സഹോദരങ്ങളും തടവില്‍

നവീദ് അഫ്കരിയെ തടവിലിട്ടിരുന്ന ജയിലില്‍ തന്നെയാണ് സഹോദരങ്ങളായ വാഹിദിനെയും ഹബീബിനെയും തടവിലിട്ടിരുന്നതെന്ന് ആംനസ്റ്റി പറയുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചതത്രെ. ഇരയുടെ രക്തബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ പ്രതിയെ വെറുതെ വിടുന്ന നിയമസംവിധാനമാണ് ഇറാനിലുള്ളത്.

കുടുംബത്തെ കാണിച്ചില്ല

കുടുംബത്തെ കാണിച്ചില്ല

ഇറാനിലെ നിയമപ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പ്രതിക്ക് കുടുംബത്തെ കാണുവാന്‍ അവസരം നല്‍കാറുണ്ട്. എന്നാല്‍ നവീദ് അഫ്കരിയുടെ കാര്യത്തില്‍ ഇത് അനുവദിക്കപ്പെട്ടില്ല. എന്തിനാണ് ഇത്ര ധൃതി പിടിച്ച് വധശിക്ഷ നടപ്പാക്കിയതെന്ന് നവീദ് അഫ്കരിയുടെ അഭിഭാഷകന്‍ ഹസന്‍ യൂനിസി ചോദിക്കുന്നു.

ട്രംപ് ആവശ്യപ്പെട്ടു

ട്രംപ് ആവശ്യപ്പെട്ടു

നവീദ് അഫ്കരിയെ വധിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് മാത്രമാണ് യുവതാരം ചെയ്ത തെറ്റ്. ഇറാനിലെ നേതാക്കള്‍ യുവതാരത്തെ വിട്ടയക്കാന്‍ തയ്യാറകണമെന്നും ട്രംപ് ആഴ്ചകള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധം ഇങ്ങനെയും

പ്രതിഷേധം ഇങ്ങനെയും

ലോകത്തെ കായിക താരങ്ങളുടെ കൂട്ടായ്മ നവീദ് അഫ്കരിയുടെ ശിക്ഷ നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. സ്വീഡന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യം അഭ്യര്‍ഥിച്ചു. ലണ്ടനിലെ ഇറാന്‍ എംബസിക്ക് പുറത്ത് ചിലര്‍ പ്രതിഷേധം സംഘടിപ്പിച്ചു. നവീദിന്റെ വധശിക്ഷ നടപ്പാക്കിയത് വലിയ പാപമാണ് എന്നാണ് ഇറാനിലെ ആക്ടിവിസ്റ്റ് ഇമാദ്ദീന്‍ ബാഗി പ്രതികരിച്ചത്.

ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്

English summary
Iran executed wrestler Navid Afkari for murdering an employee during protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X