Get Updates
Get notified of breaking news, exclusive insights, and must-see stories!

10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്

ഇറാൻ നൽകിയ 'രഹസ്യ സമ്മാനം' 10 എണ്ണ ടാങ്കറുകളാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ ഈ കപ്പലുകൾ കടത്തിവിടാൻ ഇറാൻ അനുവദിച്ചതായി ട്രംപ് അവകാശപ്പെട്ടു. പാക്കിസ്ഥാൻ പതാകയേന്തിയ കപ്പലുകൾ ഉൾപ്പെടെ ഇവയിലുണ്ടായിരുന്നുവെന്നാണ് ട്രംപിൻ്റെ വാദം.. നിലവിലുള്ള ചർച്ചകളോട് കാണിക്കുന്ന അനുകൂല നിലപാടിൻ്റെ ഈ നീക്കമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന കാബിനറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

'ഞങ്ങൾ ശക്തരാണെന്ന് കാണിക്കാൻ എട്ട് എണ്ണക്കപ്പലുകൾ, എട്ട് വലിയ എണ്ണക്കപ്പലുകൾ കടത്തിവിടാൻ അവർ സമ്മതിച്ചു. അവർ പറഞ്ഞത് ശരിയായിരുന്നു, അവർ സത്യസന്ധരുമായിരുന്നു. അവ പാകിസ്ഥാൻ പതാകയേന്തിയവയാണെന്ന് ഞാൻ കരുതുന്നു. പിന്നീട് അത് 10 കപ്പലുകളായി', ട്രംപ് പറഞ്ഞു.

trumpnews

ഇറാൻ അധികമായി അയച്ച രണ്ട് കപ്പലുകൾ അവർ 'പറഞ്ഞ ചില കാര്യങ്ങളിൽ ക്ഷമ ചോദിക്കുന്നതിന്' വേണ്ടിയായിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ, ചൊവ്വാഴ്ച ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ട്രംപ് ഈ 'സമ്മാനത്തെ'ക്കുറിച്ച് പ്രതിപാദിച്ചിരുന്നു. "വലിയ തുക വിലമതിക്കുന്ന ഒരു വലിയ സമ്മാനമായിരുന്നു അത്, എന്തായിരുന്നു ആ സമ്മാനമെന്ന് ഞാൻ പറയില്ല, പക്ഷേ അത് വളരെ പ്രധാനപ്പെട്ട ഒരു പാരിതോഷികമായിരുന്നു, എന്നാണ് ട്രംപ് പറഞ്ഞു.

യുഎസുമായും ഇസ്രായേലും ബന്ധമുണ്ടെന്ന് കരുതുന്ന കപ്പലുകളെ ഇറാൻ ഹോർമുസ് കടലിടുക്കിൽ തടഞ്ഞിരുന്നു. എന്നാൽ, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ മറ്റുള്ള കപ്പലുകളെ അവർ കടത്തിവിട്ടു. ആറ് ഗൾഫ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ ജാസിം മുഹമ്മദ് അൽ-ബുദൈവി ഇറാന്റെ ഈ നീക്കത്തെ വിമർശിച്ചിരുന്നു. സുരക്ഷിതമായ യാത്രയ്ക്ക് ഇറാൻ പണം ഈടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പണം വാങ്ങാൻ അവരെ അനുവദിക്കരുതെന്നും ഇത്തരത്തിൽ അവർ പണം വാങ്ങുന്നുണ്ടെന്നും ട്രംപും പ്രതികരിച്ചു. എണ്ണവില ഗണ്യമായി ഉയരുമെന്നും ഓഹരി വിപണി കൂടുതൽ ഇടിയുമെന്നും താൻ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ വിചാരിച്ചത്രയും ഗുരുതരമായിരുന്നില്ല സ്ഥിതിയെന്നും ട്രംപ് പറഞ്ഞു.

അതേസമയം ഇറാന് ട്രംപ് അനുവദിച്ച 5 ദിവസം ഈ ശനിയാഴ്ച അവസാനിക്കും. 15 ഇന സമാധാന കരാറും ട്രംപ് ഇറാന് മുന്നിൽ വെച്ചിട്ടുണ്ട്. നിർദേശങ്ങൾ അംഗീകരിച്ചാൽ സമാധാനത്തോടെ മുന്നോട്ട് പോകാമെന്നാണ് വാഗ്ദാനം. ഇറാൻ പ്രതികരിക്കുന്നത് വൈകിയതോടെ ട്രംപ് ഇന്ന് വീണ്ടും ഭീഷണിയുമായി രംഗത്തെത്തി. ഗൌരവത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. പിന്നീടൊരു തിരിച്ച് പോക്ക് ഇറാൻ ആലോചിക്കുകയേ വേണ്ടെന്നും ട്രംപ് പറഞ്ഞു.

ഇറന്റെ സൈനിക, ആണവ നയങ്ങളെ മാറ്റുന്ന കർശന വ്യവസ്ഥകളാണ് ഈ 15-ഇന പദ്ധതിയിലുള്ളത്. ഇറാന്റെ ആണവ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം, സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നത് നിർത്തണം, ഹോർമുസ് കടലിടുക്ക് തുറന്നുനൽകണം എന്നിങ്ങനെയുള്ള നിർദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്.

ഇതിനിടെ, വാഷിംഗ്ടണിന്റെ പുതിയ കരാർ നിർദ്ദേശം ഇറാൻ തള്ളി ഇത് ഏകപക്ഷീയവും അന്യായവുമാണ് എന്ന് വിശേഷിപ്പിച്ച ഇറാൻ, അമേരിക്കൻ, ഇസ്രായേൽ താല്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന വ്യവസ്ഥകളാണ് യുഎസ് മുന്നോട്ട് വെക്കുന്നതെന്നും ആരോപിച്ചു. ഉപരോധം നീക്കാനുള്ള അവ്യക്തമായ ഒരു പദ്ധതിക്ക് പകരമായി ഇറാൻ സ്വന്തം പ്രതിരോധ ശേഷി ഉപേക്ഷിക്കണമെന്നാണ് അവരുടെ നിർദേളം. അത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+