ഇറാനില്‍ പ്രസിഡന്റ് മാറും; ഹസന് റൂഹാനിയുടെ പിന്‍ഗാമിയാര്?... 7 പേര് മല്‍സര രംഗത്ത്
ടെഹ്റാന്: ഇറാന് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഏഴ് സ്ഥാനാര്‍ഥികള്‍ക്ക് മല്‍സരിക്കാന്‍ അനുമതി നല്കി ഗാര്ഡിയന് കൗണ്‍സില്‍. പരിഷ്കരണ വാദികളോ പ്രായോഗിക വാദികളോ മല്‍സര രംഗത്തില്ല എന്നതാണ് ശ്രദ്ധേയം.. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ നേതൃത്വത്തിലുള്ള 12 അംഗ ഗാര്ഡിയന് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഹ്മദി നജാദ് ഉള്‍പ്പെടെ 500ലധികം സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി.
ജൂണ്‍ 18നാണ് തിരഞ്ഞെടുപ്പ്. ഇസ്രായേലുമായും സൗദിയുമായും കൊമ്പുകോര്‍ക്കുന്ന ഇറാനെ നയിക്കാന്‍ സാധ്യതയുള്ള ആ ഏഴ് പേര് ആരൊക്കെയാണ്. ജയസാധ്യത ആര്‍ക്കാണ്...

ഇവരാണ് മല്‍സര രംഗത്ത്
ജുഡീഷ്യറി മേധാവി ഇബ്രാഹീം റെയ്സി, എക്സ്പിഡിയന്‍സി കൗണ്‍സില്‍ സെക്രട്ടറി മുഹ്സിന് റസാഇ, മുന്‍ ആണവ ചര്‍ച്ച മധ്യസ്ഥന്‍ സഈദ് ജലീലി, പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ അമിര്‍ ഹുസൈന് ഗസിസാദി ഹാശിമി, മുന്‍ വൈസ് പ്രസിഡന്റ് മുഹ്സിന് മെഹ്റാലിസാദി, കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ അബ്ദുന്നാസര്‍ ഹിമ്മാത്തി, പാര്‍ലമെന്റംഗം അലിറസ സക്കാനി എന്നിവരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക.

പ്രമുഖരെ പുറത്ത് നിര്‍ത്തി
585 പേരുടെ പത്രിക ഗാര്ഡിയന് കൗണ്‍സില്‍ തള്ളി. പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ അലി ലാരിജാനി, ഫസ്റ്റ് വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജഹാന്‍ഗിരി, മുന്‍ പ്രസിഡന്റ് അഹ്മദി നജാദ് എന്നിവരുള്‍പ്പെടെയുള്ളവരുടെ പത്രികകളാണ് തള്ളിയത്. മല്‍സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നജാദ് പ്രഖ്യാപിച്ചിരുന്നു.

ജയസാധ്യത ഇദ്ദേഹത്തിന്
ഇബ്രാഹിം റെയ്സി ജയിക്കാനാണ് സാധ്യത എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ശക്തമായ മല്‍സരം കാഴ്ചവെക്കാന്‍ സാധിക്കുമായിരുന്ന ലാരിജാനി, ജഹാന്‍ഗിരി, നജാദ് എന്നിവരുടെ പത്രിക തള്ളിയത് റെയ്സിക്ക് പ്രസിഡന്റ് പദവിയിലേക്കുള്ള വഴി എളുപ്പമാക്കുമെന്നാണ് നിരീക്ഷണം. ഇത്തവണ വോട്ടിങ് ശതമാനം കുറയുമെന്നാണ് പറയപ്പെടുന്നത്.

റെയ്സിക്ക് പിന്തുണ കൂടി
അതേസമയം, ഒട്ടേറെ സ്ഥാനാര്‍ഥികള്‍ റെയ്സിക്ക് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ദിനത്തിന് മുമ്പായി കൂടുതല്‍ പേര് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മല്‍സര രംഗത്ത് പരിഷ്കരണ വാദികളെ ഉള്‍പ്പെടുത്തണമെന്ന് നിലവിലെ പ്രസിഡന്റ് ഹസന് റൂഹാനി പരമോന്നത നേതാവിനോട് ആവശ്യപ്പെട്ടു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മാനദണ്ഡങ്ങള്‍ ഇങ്ങനെ
40-75 വയസുള്ളവരെയാണ് സ്ഥാനാര്‍ഥികളായി പരിഗണിക്കുക, ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരെ പുറത്ത് നിര്‍ത്തും, വിമതര്‍ക്ക് അവസരം നല്‍കില്ല, രാജ്യത്ത സുപ്രധാന പദവികളില്‍ ചുരുങ്ങിയത് നാല് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച് പരിചയം വേണം- തുടങ്ങിയ കാര്യങ്ങളാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമെന്ന് ഗാര്ഡിയന് കൗണ്‍സില്‍ അറിയിച്ചിരുന്നു.

വിമതരെ പുറത്താക്കിയ തന്ത്രം
ഗാര്ഡിയന് കൗണ്‍സിലിന്റെ പുതിയ തീരുമാനങ്ങള്‍ വന്നതോടെ ഒട്ടേറെ പരിഷ്കരണ വാദികള്‍ പുറത്താകുമെന്ന് ഉറപ്പായിരുന്നു. വിവിധ രാഷ്ട്രീയ കാരണങ്ങളാല്‍ ജയിലില്‍ കഴിഞ്ഞ വിമതരെ പുറത്തുനിര്‍ത്താനുള്ള നീക്കമാണ് ഗാര്ഡിയന് കൗണ്‍സില്‍ എടുത്തത് എന്നാണ് ആക്ഷേപം. വ്യക്തികളുടെ കഴിവാണ്, രാഷ്ട്രീയമല്ല പരിഗണിച്ചത് എന്നാണ് ഗാര്ഡിയന് കൗണ്‍സില്‍ വക്താവ് ഔദ്യോഗിക ടെലിവിഷനില്‍ പ്രതികരിച്ചത്.

പുലര്‍ച്ചെ 2 വരെ വോട്ടിങ്
അയോഗ്യരാക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ ഇവരുടെ അനുയായികള്‍ വോട്ടിങ് രംഗത്ത് നിന്ന് വിട്ടുനില്‍ക്കാനാണ് സാധ്യത. ജൂണ്‍ 16 വരെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം. 17ന് പ്രചാരണത്തിന് നിരോധനമുള്ള ദിവസമാണ്. 18ന് പോളിങ് നടക്കും. 19ന് പുലര്‍ച്ചെ 2 മണി വരെ വോട്ട് രേഖപ്പെടുത്താം. കൊറോണയുടെ സാഹചര്യത്തിലാണ് സമയം നീട്ടിയത്.
Recommended Video
-
ട്രംപിന്റെ വിരട്ടല്‍ വേണ്ടെന്ന് ഇറാന്; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ് -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
മഴയിൽ മുങ്ങി യുഎഇയിലെ ഈദ് ആഘോഷം; ദുബായിലും അബുദാബിയിലും കനത്ത മഴ, ഡ്രൈവർമാർ സൂക്ഷിക്കണം! -
എഫ്-35 മുതൽ ജെറാൾഡ് ഫോർഡ് വരെ; യുദ്ധത്തിൽ അമേരിക്കയുടെ നഷ്ടം 1.6 ലക്ഷം കോടി രൂപ! -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും?











Click it and Unblock the Notifications