കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ഉത്തരം മുട്ടിച്ച് ഇറാന്‍: ബന്ധം പുനസ്ഥാപിക്കാന്‍ തയ്യാര്‍, രണ്ട് കാര്യങ്ങള്‍ പാലിക്കണം!!

ഞങ്ങള്‍ മുസ്ലിംകളാണ്, ഇറാനികളാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജനതയാണ്. നൂറ്റാണ്ടുകളുടെ സംസ്‌കാര പാരമ്പര്യം ഇറാനുണ്ട്. തങ്ങള്‍ വാക്ക് ലംഘിക്കില്ല. ആണവ കരാര്‍ ഒരിക്കലും ഇറാന്‍ ലംഘിക്കില്ല.

  • By Ashif
Google Oneindia Malayalam News

തെഹ്‌റാന്‍: സൗദി അറേബ്യയും ഇറാനും ഇന്ന് പശ്ചിമേഷ്യയിലെ ബദ്ധവൈരികളാണ്. മേഖലയിലെ ഏത് പ്രശ്‌നത്തിലും ഇരുരാജ്യങ്ങളും രണ്ട് പക്ഷം പിടിക്കുന്ന കാഴ്ചയാണിപ്പോള്‍. എന്നാണ് ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുക. ഇരുരാജ്യങ്ങളും കൈക്കേര്‍ക്കുന്ന ഒരു കാലം വരുമോ. ഇരുരാജ്യങ്ങളുടെയും വിഷയത്തില്‍ പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്കും പ്രവാസികള്‍ക്കുമുള്ള പ്രധാന ചോദ്യവും ഇതുതന്നെയാണ്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യത്തോട് അഭിസംബോധന ചെയ്യവെയാണ് റൂഹാനി ഇറാന്‍ ഭരണകൂടത്തിന്റെ നിലപാട് വിശദീകരിച്ചത്...

ഇറാന്‍ ഒരുക്കമാണ്

ഇറാന്‍ ഒരുക്കമാണ്

സൗദി അറേബ്യയുമായി ബന്ധം പുനസ്ഥാപിക്കാന്‍ ഇറാന്‍ ഒരുക്കമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി. പക്ഷേ, സൗദി അറേബ്യ രണ്ട് കാര്യങ്ങള്‍ പാലിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുനല്‍കണം. എന്നാല്‍ മാത്രമേ ബന്ധം പുനസ്ഥാപിക്കാന്‍ ഇറാന്‍ തയ്യാറാകൂവെന്നും ഹസന്‍ റൂഹാനി പറഞ്ഞു.

യമനില്‍ ചെയ്യേണ്ടത്

യമനില്‍ ചെയ്യേണ്ടത്

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ആക്രമണം നടത്തുന്നുണ്ട്. അവിടെയുള്ള ഷിയാ വിഭാഗക്കാരായ ഹൂഥികള്‍ക്ക് നേരെയാണ് സൗദിയുടെ ആക്രമണം. ഈ ആക്രമണം അവസാനിപ്പിച്ചാല്‍ സൗദിയുമായി ബന്ധം പുനസ്ഥാപിക്കുമെന്നാണ് ഇറാന്‍ പ്രസിഡന്റ് പറഞ്ഞത്.

ഇസ്രായേലിനെ ഒഴിവാക്കണം

ഇസ്രായേലിനെ ഒഴിവാക്കണം

സൗദി അറേബ്യയും ഇസ്രായേലും ശക്തമായ ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. ഇസ്രായേല്‍ മന്ത്രി തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എങ്കിലും പ്രത്യക്ഷ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഇസ്രായേല്‍ ബന്ധം സൗദി അറേബ്യ അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ പ്രസിഡന്റ് മുന്നോട്ട് വച്ച അടുത്ത ഉപാധി.

അകന്നു തന്നെ നില്‍ക്കും

അകന്നു തന്നെ നില്‍ക്കും

യമനിലെ ആക്രമണം അവസാനിപ്പിക്കണം, ഇസ്രായേല്‍ ബന്ധം നിര്‍ത്തിവയ്ക്കണം. ഈ രണ്ട് ഉപാധികള്‍ സൗദി അറേബ്യ അംഗീകരിച്ചാല്‍ ആ രാജ്യവുമായി ബന്ധം ശക്തമാക്കാന്‍ ഇറാന്‍ ഒരുക്കമാണ്. അല്ലാത്തിടത്തോളം സൗദിയുമായി അകന്നു തന്നെ നില്‍ക്കുമെന്നും ഇറാന്‍ പ്രസിഡന്റ് വിശദീകരിച്ചു.

അമേരിക്ക അല്ല ഇറാന്‍

അമേരിക്ക അല്ല ഇറാന്‍

സൗദി അറേബ്യ നാളെ യമനിലെ ആക്രമണം നിര്‍ത്തിയാല്‍, ഇസ്രായേലിനെതിരേ എഴുന്നേറ്റ് നില്‍ക്കുകയാണെങ്കില്‍ ഇറാന്‍ ആ നിമിഷം സൗദിയുമായി ബന്ധം ശക്തിപ്പെടുത്തുമെന്ന് റൂഹാനി പറഞ്ഞു. അമേരിക്കയെ പോലെ അല്ല ഇറാന്‍. വാക്ക് പാലിക്കും. ആണവ കരാറുമായി ബന്ധപ്പെട്ട് നല്‍കിയ വാക്ക് ലംഘിച്ചവരാണ് അമേരിക്കയെന്നും റൂഹാനി പറഞ്ഞു.

ഞങ്ങള്‍ മുസ്ലിംകളാണ്

ഞങ്ങള്‍ മുസ്ലിംകളാണ്

ഞങ്ങള്‍ മുസ്ലിംകളാണ്, ഇറാനികളാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജനതയാണ്. നൂറ്റാണ്ടുകളുടെ സംസ്‌കാര പാരമ്പര്യം ഇറാനുണ്ട്. തങ്ങള്‍ വാക്ക് ലംഘിക്കില്ല. ആണവ കരാര്‍ ഒരിക്കലും ഇറാന്‍ ലംഘിക്കില്ല. മറുകക്ഷി ലംഘിച്ചാല്‍ തങ്ങള്‍ സ്വന്തം വഴി സ്വീകരിക്കും. ഫലസ്തീന് ഒപ്പമാണ് ഇറാന്‍. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഗൂഢാലോചന വിജയിക്കില്ല. ഇസ്ലാമിക രാജ്യങ്ങള്‍ ജറുസലേം മോചിപ്പിക്കുമെന്നും ഹസന്‍ റൂഹാനി പറഞ്ഞു.

2016 ജനുവരിയില്‍ സംഭവിച്ചത്

2016 ജനുവരിയില്‍ സംഭവിച്ചത്

2016 ജനുവരിയിലാണ് ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വഷളായത്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ സൗദിക്കെതിരേ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സൗദി എംബസി സമരക്കാര്‍ ആക്രമിച്ചതായിരുന്നു ഒരു കാരണം. സൗദി അറേബ്യ ഷിയാ പണ്ഡിതനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

വന്‍ പ്രതിഷേധ പ്രകടനങ്ങള്‍

വന്‍ പ്രതിഷേധ പ്രകടനങ്ങള്‍

സൗദി അറേബ്യയിലെ പ്രമുഖ ഷിയാ പണ്ഡിതനായിരുന്നു നിംറ് അല്‍ നിംറ്. ഇദ്ദേഹം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് സൗദി ഭരണകൂടം കണ്ടെത്തി. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതും തൂക്കിലേറ്റിയതും. ഇതില്‍ പ്രതിഷേധിച്ച് ഇറാനിലും ഷിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലുമെല്ലാം വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

അതിര്‍ത്തിയില്‍ വെടിവയ്പ്പ്

അതിര്‍ത്തിയില്‍ വെടിവയ്പ്പ്

ഈ വിഷയത്തില്‍ വാക് പോര് നിലനില്‍ക്കുന്നതിനിടെയാണ് സൗദി അറേബ്യ, ഇറാനിലെ എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ച് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത്. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധമില്ല. തൊട്ടുപിന്നാലെയുണ്ടായ പല വിഷയങ്ങളും ശത്രുത വര്‍ധിപ്പിക്കുന്നതായിരുന്നു. അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

രണ്ടുപക്ഷം പിടിച്ച്

രണ്ടുപക്ഷം പിടിച്ച്

സിറിയ, യമന്‍, ലബ്‌നാന്‍ എന്നീ രാജ്യങ്ങളുടെ കാര്യത്തിലും ഇരുരാജ്യങ്ങളും രണ്ട് പക്ഷത്താണ്. സിറിയന്‍ പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവരാണ് ഇറാന്‍. എന്നാല്‍ സൗദി അറേബ്യയാകട്ടെ സിറിയയിലെ വിമതരെയും പിന്തുണയ്ക്കുന്നു. യമനില്‍ സര്‍ക്കാരിനൊപ്പമാണ് സൗദി. ഇറാന്‍ വിമതരായ ഹൂഥികള്‍ക്കൊപ്പവും.

മിസൈല്‍ അകല്‍ച്ച വര്‍ധിപ്പിച്ചു

മിസൈല്‍ അകല്‍ച്ച വര്‍ധിപ്പിച്ചു

ഇപ്പോള്‍ ഇരുരാജ്യങ്ങലും തമ്മിലുള്ള ബന്ധം കൂടുതല്‍ അകന്നിട്ടുണ്ട്. കഴിഞ്ഞമാസം ആദ്യത്തില്‍ സൗദി തലസ്ഥാനത്തേക്ക് ഹൂഥികള്‍ മിസൈല്‍ തൊടുത്തുവിട്ടതാണ് പുതിയ പ്രശ്‌നം. ഹൂഥികള്‍ക്ക് ഇത്തരം ദീര്‍ഘദൂര മിസൈലുകള്‍ നല്‍കുന്നത് ഇറാനാണെന്നും ഹൂഥികളെ മറപിടിച്ച് ഇറാന്‍ സൗദിക്കെതിരേ യുദ്ധം ചെയ്യുകയാണെന്നും സൗദി ആരോപിച്ചു.

 ഐക്യരാഷ്ട്ര സഭ ഇടപെട്ടു

ഐക്യരാഷ്ട്ര സഭ ഇടപെട്ടു

സൗദിയുടെ ആരോപണം ശരിവച്ച് അമേരിക്കയും രംഗത്തെത്തി. തുടര്‍ന്ന് ഈ വിഷയം ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഇവര്‍ പ്രാഥമിക റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ജനറലിന് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ ഇറാനെ പൂര്‍ണമായും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും വിശദമായ അന്വേഷണം വേണമെന്നാണ് പറഞ്ഞിട്ടുള്ളത്.

English summary
Iran President Rouhani: Ready to restore ties with Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X