കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കിരീടാവകാശി ചരിത്രമറിയാത്തവന്‍; യുദ്ധം എന്തെന്നറിയാത്ത പോഴന്‍: ഇറാന്‍

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: സൗദി അറേബ്യ ഇറാനെ ആക്രമിക്കുമെന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി ഇറാന്‍. കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്തവന്റെ വീമ്പുപറച്ചില്‍ മാത്രമാണിതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് ബഹ്‌റാം ഖാസിമി പറഞ്ഞു. ഇറാനെതിരേ യുദ്ധ ഭീഷണി മുഴക്കുന്ന കിരീടാവകാശിക്ക് ഒന്നുകില്‍ യുദ്ധമെന്തെന്നറിയില്ല. അല്ലെങ്കില്‍ ചരിത്രമറിയില്ല- അദ്ദേഹം പറഞ്ഞു.

പ്രകടനക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തു; 15 പേര്‍ മരിച്ചുപ്രകടനക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തു; 15 പേര്‍ മരിച്ചു

ഇറാനെതിരേ ശക്തമായ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്താന്‍ ലോക രാഷ്ട്രങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഇറാനെ ആക്രമിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു. 10-15 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാനുമായി യുദ്ധമുണ്ടാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

salman

ഇറാനുമായി യുദ്ധം ചെയ്ത ഇറാഖിന്റെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്‍ എങ്ങനെയാണ് തോറ്റ് പിന്‍മാറിയതെന്ന ചരിത്രം സൗദിയിലെ ഏതെങ്കിലും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനോട് ചോദിച്ചു മനസ്സിലാക്കണമെന്നും കിരീടാവകാശിയെ ഇറാന്‍ വക്താവ് ഉപദേശിച്ചു. അമേരിക്ക ഉള്‍പ്പെടെ ലോക ശക്തികളുടെ പിന്തുണയോടെയായിരുന്നു സദ്ദാം ഹുസൈന്‍ ഇറാനുമായി യുദ്ധത്തിലേര്‍പ്പെട്ടത്. എന്നാല്‍ ഇറാന്‍ ജനതയുടെ ധീരതയ്ക്കു മുമ്പില്‍ സദ്ദാം അടിയറവ് പറയുകയായിരുന്നു- അദ്ദേഹം പറഞ്ഞു.

പരുന്തുമായി യുദ്ധം ചെയ്യുന്ന ഉറുമ്പ് അതിന്റെ സ്വന്തം നാശം വേഗത്തിലാക്കുകയാണെന്ന് പേര്‍ഷ്യന്‍ കവിതയുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ സാദി ഷിറാസിയുടെ ഈ കവിതാ ശകലങ്ങളുടെ അര്‍ഥം സൗദി രാജകുടുംബത്തിലെ പേര്‍ഷ്യന്‍ ഭാഷ അറിയാവുന്ന ആരെങ്കിലും മുഹമ്മദ് ബിന്‍ സല്‍മാന് കൃത്യമായി പരിഭാഷപ്പെടുത്തിക്കൊടുക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

സിറിയന്‍ വിമതരെ പിന്തുണയ്ക്കുന്ന സൗദി അറേബ്യ അവിടെ നേരിട്ടുകൊണ്ടിരിക്കുന്ന പരാജയത്തെ കുറിച്ചും യമനില്‍ ഹൂത്തികളില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടിയെ കുറിച്ചും ഇറാന്‍ വക്താവ് കിരീടാവകാശിയെ ഓര്‍മിപ്പിച്ചു.

ഇസ്രായേല്‍ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പലസ്തീനില്‍ ഇന്ന് ദേശീയ ദുഖാചരണംഇസ്രായേല്‍ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പലസ്തീനില്‍ ഇന്ന് ദേശീയ ദുഖാചരണം

പ്രകടനക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തു; 15 പേര്‍ മരിച്ചുപ്രകടനക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തു; 15 പേര്‍ മരിച്ചു

English summary
Iran's Foreign Ministry spokesman has slammed the recent bellicose remarks made by the Saudi crown prince against Tehran as the result of his naivety and superciliousness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X