കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ ഉപരോധം പിന്‍വലിക്കുന്നതിനെ പിന്തുണച്ച് ഫ്രാന്‍സ്.... ലക്ഷ്യം ഇന്ത്യയിലേക്കുള്ള എണ്ണ!!

Google Oneindia Malayalam News

തെഹറാന്‍: അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാതെ യാതൊരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍. ഹസന്‍ റൂഹാനി നിലപാട് കടുപ്പിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്. യുഎസ് ഏകപക്ഷീയമായി ഇറാനെ പ്രശ്‌നത്തിലേക്ക് തള്ളിയിട്ടു എന്നാണ് റൂഹാനി ആരോപിക്കുന്നത്. അതിനിടെ അപ്രതീക്ഷിതമായി ഇറാന്റെ ഉപരോധം പിന്‍വലിക്കണമെന്ന ആവശ്യവുമായി ഫ്രാന്‍സും രംഗത്തെത്തിയിട്ടുണ്ട്.

യുഎസ്സിന്റെ ഭീഷണിയെ വെല്ലാന്‍ യൂറോപ്പ്യന്‍ യൂണിയനില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തുമെന്നും സൂചനയുണ്ട്. ബ്രിട്ടനുമായി ഇറാനുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനും മാക്രോണ്‍ ഇടപെട്ടേക്കും. ജര്‍മനിക്കും ഇറാനെ പിന്തുണയ്ക്കുന്നതിന് സമ്മതമാണ്. അതേസമയം ഇന്ത്യയിലേക്കുള്ള ഇറാനിയന്‍ ഇന്ധനത്തിന്റെ വരവില്‍ ലക്ഷ്യമിട്ടാണ് മാക്രോണ്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

അവര്‍ ഭീഷണി

അവര്‍ ഭീഷണി

യുഎസ് ഭീഷണിയാണെന്ന് ഹസന്‍ റൂഹാനി ആവര്‍ത്തിച്ചു. എന്നാല്‍ യുഎസ്സിന്റെ ഭീഷണിക്ക് മുന്നില്‍ ഇറാന്‍ മുട്ടുമടക്കില്ല. അതേസമയം ട്രംപിന്റെ സമാധാന മാര്‍ഗത്തെ റൂഹാനി തള്ളി. ഉപരോധം മാറ്റാതെ യാതൊരു വിധ ചര്‍ച്ചയും ഇറാനില്‍ നിന്ന് ട്രംപ് പ്രതീക്ഷിക്കേണ്ടെന്നും റൂഹാനി വ്യക്തമാക്കി. ആണവക്കരാര്‍ സംബന്ധിച്ച ചര്‍ച്ചയാവാമെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്.

മാക്രോണിന്റെ ഇടപെടല്‍

മാക്രോണിന്റെ ഇടപെടല്‍

മാക്രോണും ഉപരോധം മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത് ഇറാന്റെ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള ഇറാനിയന്‍ എണ്ണയുടെ ഉപരോധം മാറ്റണമെന്നാണ് നിര്‍ദേശം. ഇത് ഇന്ത്യയുടെ ഊര്‍ജ വിതരണ മേഖലയെ ശക്തിപ്പെടുത്തും. ഫ്രാന്‍സിന്റെ ഇടപെടല്‍ യൂറോപ്പ്യന്‍ യൂണിയനും ഗൗരവത്തോടെ കാണുന്നുണ്ട്.

മുന്നില്‍ കാണുന്ന ലക്ഷ്യം

മുന്നില്‍ കാണുന്ന ലക്ഷ്യം

ഇറാനില്‍ നിന്ന് ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുഎസ്സിന്റെ ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. ചബഹാര്‍ തുറമുഖത്തിലെ നിക്ഷേപവും കുറച്ചിരുന്നു. ഒരേസമയം ഇന്ത്യക്കും ഇറാനും തിരിച്ചടിയായ നീക്കമാണിത്. ജി7 ഉച്ചകോടിയില്‍ മാക്രോണ്‍ നരേന്ദ്ര മോദിയുമായി നടത്തിയ ഇടപെടലിന് പിന്നാലെ വന്ന പ്രസ്താവനയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ചബഹാറിന് പ്രാധാന്യം

ചബഹാറിന് പ്രാധാന്യം

ചബഹാര്‍ തുറമുഖം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് അവകാശമുള്ള ആദ്യ തുറമുഖമാണ്. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ എളുപ്പത്തിലുമാവും. ഫ്രാന്‍സ് ഇതിലൂടെയുണ്ടാവുന്ന വ്യാപാര നേട്ടമാണ് ലക്ഷ്യമിടുന്നത്. പാകിസ്താന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലുള്ള വ്യാപാര വഴിയാണ് ചബഹാര്‍ തുറമുഖം. ഫ്രാന്‍സ്് ഇന്ത്യയെ സഹായിച്ചാല്‍, ഈ തുറമുഖം വഴിയുള്ള നേട്ടം ഇന്ത്യ ഫ്രാന്‍സിനും നല്‍കിയേക്കും. മാക്രോണിനെ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് കണ്ടതും ഇതിലെ വഴിത്തിരിവാണ്.

പിന്നോട്ട് ചാടി റൂഹാനി

പിന്നോട്ട് ചാടി റൂഹാനി

റൂഹാനി കഴിഞ്ഞ ദിവസം രാജ്യ താല്‍പര്യത്തിനായി ഏത് നേതാവുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഈ നിലപാട് അദ്ദേഹം തിരുത്തിയിരിക്കുകയാണ്. അതേസമയം ഇറാനുമായി ചര്‍ച്ചയില്ലെന്ന് പറഞ്ഞ ട്രംപ് ഒടുവില്‍ ചര്‍ച്ചയ്ക്കും തയ്യാറായിരിക്കുകയാണ്. ഫ്രാന്‍സും ബ്രിട്ടനും ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇറാന്റെ ആണവായുധ ശേഖരത്തെ കുറിച്ചും അതിന്റെ ഉപയോഗത്തെ കുറിച്ചും തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും, ഉപരോധം റദ്ദാക്കില്ലെന്നുമാണ് ട്രംപിന്റെ നിലപാട്.

ഇന്ത്യ ഇടപെടും

ഇന്ത്യ ഇടപെടും

ഇറാനുമായുള്ള ഇടപാടുകള്‍ ഇന്ത്യക്ക് ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടി വരും. എണ്ണ വിലയിലെ സ്ഥിരതയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നട്ടെല്ല്. ഇത് നിലനിര്‍ത്തണമെങ്കില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയിലെത്തേണ്ടി വരും. ഇറാന്‍ ഷിപ്പിംഗ് ചാര്‍ജുകള്‍ ഇല്ലാതെയാണ് ഇന്ത്യയില്‍ എണ്ണ എത്തിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ പണം നല്‍കിയാല്‍ മതിയെന്നും റൂഹാനി പറഞ്ഞിരുന്നു. മൊത്തം തുക ഘട്ടമായിട്ടും നല്‍കിയാല്‍ മതി. ഇതെല്ലാം ഇന്ത്യക്ക് ഗുണകരമാണ്.

അമേരിക്കയുമായി നല്ല ബന്ധം

അമേരിക്കയുമായി നല്ല ബന്ധം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപുമായി നല്ല ബന്ധമാണ് ഉള്ളത്. പക്ഷേ കശ്മീര്‍ വിഷയത്തില്‍ അനാവശ്യമായി അദ്ദേഹം ഇടപെട്ടത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് കൂടുതല്‍ തീരുവ ചുമത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വിസാ നിയമത്തിലെ കര്‍ശന വ്യവസ്ഥകളും ഉണ്ട്. ഇതെല്ലാം കൊണ്ട് യുഎസ്സുമായുള്ള ബന്ധം ഇന്ത്യക്ക് ലാഭകരമല്ലെന്നാണ് വിലയിരുത്തല്‍. ഇറാനും ഫ്രാന്‍സും മികച്ച വ്യാപാര, പ്രതിരോധ പങ്കാളിയാണെന്നും മോദി കരുതുന്നു. പ്രതിരോധ മേഖലയ്ക്കായിട്ടാണ് യുഎസ്സിനെ കൂടുതലായി ഇന്ത്യ ആശ്രയിക്കുന്നത്.

ശവം പോലും കിട്ടില്ല... പോലീസിനും തൃണമൂലിനും ബിജെപി അധ്യക്ഷന്റെ ഭീഷണി, കാരണം ഇതാണ്ശവം പോലും കിട്ടില്ല... പോലീസിനും തൃണമൂലിനും ബിജെപി അധ്യക്ഷന്റെ ഭീഷണി, കാരണം ഇതാണ്

English summary
iran says us must lifted sanctions france supports rouhani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X