കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ കടലില്‍ വിറപ്പിച്ച് ഇറാന്‍; യുഎസ് കപ്പലുകള്‍ക്ക് നേരെ ചീറിയടുത്ത് ഇറാന്‍ യുദ്ധവിമാനങ്ങള്‍

  • By Ashif
Google Oneindia Malayalam News

അമേരിക്കയും ഇറാനും തമ്മില്‍ നേര്‍ക്കുനേര്‍ യുദ്ധത്തിന് വഴിയൊരുങ്ങി. അമേരിക്കന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ വച്ച് ആക്രമിക്കാന്‍ ഇറാന്‍ യുദ്ധവിമാനങ്ങള്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ സൈന്യം തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. ഇറാന്‍ സൈന്യത്തിന്റെ സൈനിക അഭ്യാസ പ്രകടനം നടക്കുന്നതിനിടെയാണ് അമേരിക്കന്‍ കപ്പലുകള്‍ മേഖലയില്‍ വന്നത്. ഈ സമയമാണ് ഇറാന്റെ യുദ്ധവിമാനങ്ങള്‍ കപ്പലുകള്‍ക്ക് നേരെ അതിവേഗം അടുത്തതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. സംഭവം മേഖലയില്‍ യുദ്ധഭീതിക്ക് കാരണമായിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്...

യുദ്ധഭീഷണി

യുദ്ധഭീഷണി

ഇറാനെതിരെ നിരന്തരം യുദ്ധഭീഷണി മുഴക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ഒബാമ ഭരണകൂടമുണ്ടാക്കിയ ആണവ കരാറിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. ഇറാനെ ഒതുക്കാന്‍ ഗള്‍ഫിലെ മറ്റു രാജ്യങ്ങളെ കൂട്ടുപിടിച്ചു നീങ്ങുകയാണ് അമേരിക്ക.

കപ്പലുകള്‍ക്ക് നേരെ

കപ്പലുകള്‍ക്ക് നേരെ

ഈ സാഹചര്യം നിലനില്‍ക്കവെയാണ് അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ യുദ്ധവിമാനങ്ങള്‍ അടുത്തുവന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ ചരക്കു പാതയുണ്ട്. ഇതുവഴി അമേരിക്കയുടെയും യൂറോപ്പിന്റെയും കപ്പലുകള്‍ പതിവായി പോകുന്നതാണ്.

പാശ്ചാത്യ കപ്പല്‍

പാശ്ചാത്യ കപ്പല്‍

രണ്ട് പാശ്ചാത്യ കപ്പല്‍ തങ്ങളുടെ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ ആക്രമണത്തിന് ഒരുങ്ങിയതെന്ന് ഇറാന്‍ സൈന്യം വിശദീകരിച്ചു. എന്നാല്‍ അമേരിക്കയുടെ കപ്പലുകള്‍ തന്നെയാണോ ഇതെന്ന് അവര്‍ വ്യക്തമാക്കിയില്ല. അന്താരാഷ്ട്ര മാധ്യമങ്ങളാണ് അമേരിക്കന്‍ കപ്പലുകള്‍ എന്ന് വാര്‍ത്ത നല്‍കിയത്.

മക്രാന്‍ തീരം

മക്രാന്‍ തീരം

ഇറാന്റെ തെക്കുകിഴക്കന്‍ മേഖലയായ മക്രാന്‍ തീരത്തോട് ചേര്‍ന്നാണ് സൈന്യം അഭ്യാസ പ്രകടനം നടത്തിയിരുന്നത്. തിങ്കളാഴ്ച തുടങ്ങിയ പ്രകടനം ചൊവ്വാഴ്ചയും തുടരും. ഈ വേളയില്‍ രണ്ട്് അമേരിക്കന്‍ കപ്പലുകള്‍ ഇറാന്‍ സൈനികരെ ലക്ഷ്യമിട്ട് അടുത്തുവരികയായിരുന്നു.

വഴിമാറി

വഴിമാറി

ഉടനെ സൈനിക അഭ്യാസം നടത്തുന്ന സംഘത്തിലെ രണ്ട് യുദ്ധവിമാനങ്ങള്‍ കപ്പലുകള്‍ക്ക് നേരെ തിരിഞ്ഞു. കപ്പലുകളിലുള്ളവര്‍ക്ക് പന്തികേട് തോന്നി വഴിമാറി പോകുകയായിരുന്നു. തിങ്കളാഴ്ച അതിരാവിലെയാണ് സംഭവമെന്നും ഇറാന്‍ റിയര്‍ അഡ്മിറല്‍ മഹ്മൂദ് മൂസവി പറഞ്ഞു.

രഹസ്യനീക്കം പൊളിച്ചു

രഹസ്യനീക്കം പൊളിച്ചു

ഇറാന്‍ സൈന്യത്തിന്റെ അഭ്യാസ പ്രകടനത്തിന് ചുക്കാന്‍ പിടിക്കുന്ന ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാലാണ് മൂസവി. അദ്ദേഹത്തെ ഉദ്ധരിച്ച് ഇറാന്റെ അര്‍ധ സര്‍ക്കാര്‍ മാധ്യമസ്ഥാപനമായ തസ്‌നിം വാര്‍ത്താ ഏജന്‍സിയും വാര്‍ത്ത നല്‍കിയിയട്ടുണ്ട്. അമേരിക്കയുടെ രഹസ്യനീക്കം പൊളിച്ചുവെന്നാണ് ഇറാന്റെ വാദം.

പൈലറ്റില്ലാ വിമാനങ്ങള്‍

പൈലറ്റില്ലാ വിമാനങ്ങള്‍

ഇറാന്റെ പൈലറ്റില്ലാ വിമാനങ്ങളാണ് അമേരിക്കന്‍ കപ്പലുകള്‍ അടുത്തു വരുന്നത് കണ്ടത്. ഉടന്‍ സൈന്യത്തിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് ഇറാന്‍ യുദ്ധവിമാനങ്ങള്‍ അയച്ചത്. ഇതോടെ കപ്പലുകള്‍ മറ്റു വഴിയില്‍ തിരിയുകയായിരുന്നു.

തമ്പടിച്ചുനില്‍ക്കുന്നു

തമ്പടിച്ചുനില്‍ക്കുന്നു

ഇറാന്റെ നാവിക, വ്യോമ സൈനികര്‍ മേഖലയില്‍ തമ്പടിച്ചുനില്‍ക്കുകയാണ്. ഒമാന്‍ കടലിനോട് ചേര്‍ന്ന പ്രദേശത്തേക്കും ഇറാന്റെ സൈനികര്‍ നിരീക്ഷണം നടത്തുന്നുണ്ട്. മേഖലയിലൂടെ ചരക്കുമായി പോകുന്ന അമേരിക്കയുടെയും യൂറോപ്പിന്റെയും കപ്പലുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണിവര്‍.

രണ്ടാംതവണ

രണ്ടാംതവണ

മാസങ്ങള്‍ക്കിടെ രണ്ടാംതവണയാണ് അമേരിക്കന്‍ കപ്പലുകള്‍ ഇറാന്റെ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചുവെന്ന് ഇറാന്‍ ആരോപിക്കുന്നത്. ഇതേ സമയം തന്നെയാണ് ഇറാനെതിരേ അമേരിക്കന്‍ പ്രസിഡന്റ് വാക് യുദ്ധം നടത്തുന്നതും. ഈ സാഹചര്യമാണ് മേഖലയില്‍ യുദ്ധസാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടാന്‍ കാരണം.

വെടിവച്ചു

വെടിവച്ചു

കഴിഞ്ഞ ജൂലൈയില്‍ അമേരിക്കന്‍ കപ്പലുകളും ഇറാനിയന്‍ കപ്പലുകളും നേര്‍ക്കു നേര്‍ എത്തിയത് ഏറെ വിവാദമായിരുന്നു. 140 മീറ്റര്‍ വരെ അടുത്തെത്തിയ വേളയില്‍ ഇറാന്‍ സൈന്യം മുന്നറിയിപ്പ് വെടി വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് അമേരിക്കന്‍ കപ്പല്‍ വഴിമാറി പോയത്.

30 മീറ്റര്‍ അടുത്ത്

30 മീറ്റര്‍ അടുത്ത്

അതിനിടെ അമേരിക്കയുടെയും ഇറാന്റെയും യുദ്ധവിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതും വിവാദമായിരുന്നു. രണ്ട് വിമാനങ്ങളും 30 മീറ്റര്‍ അടുത്തുവരെ എത്തി. ഗള്‍ഫ് മേഖലയില്‍ നങ്കൂരമിട്ടിരിക്കുന്ന അമേരിക്ക യുദ്ധക്കപ്പലിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു യുഎസ് വിമാനം.

English summary
Iran says warplanes warned off two western vessels during drill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X