കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരരെ രക്ഷിച്ചാല്‍ പാകിസ്താൻ പാഠം പഠിക്കും:ഇറാന്‍റെ മുന്നറിയിപ്പ്, അതിര്‍ത്തി കടന്ന് ആക്രമിക്കും!!

Google Oneindia Malayalam News

ടെഹ്രാന്‍: ഇന്ത്യ പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ സർജിക്കല്‍ സ്ട്രൈക്കിൽ തകർത്തതിന് പിന്നാലെ ഭീഷണിയുമായി ഇറാൻ. ഭീകരർക്ക് പാകിസ്താൻ അഭയം നൽകുന്നതിനെതിരെ രംഗത്തെത്തിയ ഇറാൻ പാകിസ്താന്‍റെ ഉള്ളിലുള്ള ഭീകരരുടെ സുരക്ഷിത സ്വര്‍ഗ്ഗങ്ങള്‍ തകർക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

2016 സെപ്തംബര്‍ 19ന് ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് പത്ത് ദിവസത്തിന് ശേഷം പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ സർജിക്കൽ സ്ട്രൈക്കിൽ തകർത്തത്.

 സൈനിക തലവന്‍റെ മുന്നറിയിപ്പ്

സൈനിക തലവന്‍റെ മുന്നറിയിപ്പ്

ഇറാനിയൻ സൈന്യത്തിന്‍റെ തലവനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ അമര്‍ച്ച ചെയ്യാൻ പാക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാകിസ്താന്റെ അതിർത്തിക്കുള്ളിലെ ഭീകരകേന്ദ്രങ്ങള്‍ തകർക്കുമെന്ന് മേജർ ജനറൽ മുഹമ്മദ് ബാഖേരിയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഭീകരവാദം തുടരാൻ അനുവദിക്കില്ല

ഭീകരവാദം തുടരാൻ അനുവദിക്കില്ല

അതിർത്തി കടന്നുള്ള പാക് ഭീകരരുടെ ആക്രമണങ്ങൾ തുടരാൻ തങ്ങൾ അനുവദിക്കില്ലെന്നും ഇപ്പോഴത്തെ സ്ഥിതി തുടരരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മേജർ ജനറലിനെ ഉദ്ധരിച്ച് ഇറാൻ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ അധികൃതർ ഇടപെട്ട് അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കരുതുന്നുവെന്നും അല്ലാത്ത പക്ഷം ഭീകരരുടെ താവളങ്ങൾ തകര്‍ക്കുമെന്നാണ് ഇറാന്‍റെ ഭീഷണി.

പ്രകോപനത്തില്‍ ഇറാൻ രംഗത്ത്

പ്രകോപനത്തില്‍ ഇറാൻ രംഗത്ത്

ഇറാനിയന്‍ അതിർത്തിയിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ പത്ത് ഇറാനിയൻ അതിർത്തി രക്ഷാ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ പാകിസ്താന് മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്.

ആക്രമണം പാകിസ്താനിൽ നിന്ന്

ആക്രമണം പാകിസ്താനിൽ നിന്ന്

പാകിസ്താനിൽ നിന്ന് ലോഗ് റേഞ്ച് തോക്കുകൾ ഉപയോഗിച്ച് ജെയ്ഷ് അൽ അദൽ ഭീകരരാണ് അതിർത്തി രക്ഷാസേനയെ ആക്രമിച്ചതെന്നാണ് ഇറാൻ നല്‍കുന്ന വിവരം. ഇറാൻ- പാക് അതിര്‍ത്തിയിൽ മയക്കുമരുന്ന് കച്ചവടക്കാർ, വിഘടനവാദികൾ എന്നിവരുടെ സാന്നിധ്യവും ശക്തമാണ്. സമാധാനം നഷ്ടമായാൽ എവിടെയായിരുന്നാലും ഭീകരകേന്ദ്രങ്ങൾ നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പിൽ ഇറാൻ പറയുന്നത്.

അതിർത്തി സുരക്ഷ മെച്ചപ്പെടുത്താൻ

അതിർത്തി സുരക്ഷ മെച്ചപ്പെടുത്താൻ

കഴിഞ്ഞ ആഴ്ച പാകിസ്താൻ സന്ദർശിച്ച ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരീഫ് അതിർത്തിയിലെ സുരക്ഷ ഉയര്‍ത്തുന്നതിനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന് വാക്ക് നല്‍കിയ പാകിസ്താൻ അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തു. 2014ൽ ഇറാൻ സേനാംഗങ്ങളെ പാക് ഭീകരർ തട്ടിക്കൊണ്ടുപോയതിനെ തുടർന്നും പാകിസ്താന് മുന്നറിയിപ്പ് നൽകിയിരുന്നു.

സർജിക്കൽ സ്ട്രൈക്ക്

സർജിക്കൽ സ്ട്രൈക്ക്

2016 സെപ്തംബര്‍ 19ന് ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് പത്ത് ദിവസത്തിന് ശേഷം പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ സർജിക്കൽ സ്ട്രൈക്കിൽ തകർത്തത്. നിരവധി ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ മാറ്റി സ്ഥാപിച്ച ഭീകരകേന്ദ്രങ്ങളിൽ 55 എണ്ണം ഇപ്പോഴും പാക് സൈന്യത്തിൻറെ ഒത്താശയോടെ അതിർത്തിയിൽ പ്രവർത്തിച്ച് വരുന്നുണ്ട്.

English summary
Several months after Indian Army conducted surgical strikes along the Line of Control LoC and dismantled terror camps operating from there, Iran has now warned that it will hit terrorist 'safe heavens' inside Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X