ഇരട്ട ഭീകരാക്രമണം:ഇറാന്‍ കുറ്റപ്പെടുത്തുന്നത് സൗദി അറേബ്യയെ!!!

Subscribe to Oneindia Malayalam

ടെഹ്‌റാന്‍: ഇറാനെ ഞെട്ടിച്ച ഇരട്ട ഭീകരാക്രമണത്തിനു പിന്നില്‍ സൗദി അറേബ്യ പങ്കു വഹിച്ചിട്ടുണ്ടെന്ന് ഇറാന്‍ സൈന്യം. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനം അയല്‍രാജ്യമായ തങ്ങളെയും ദോഷകരമായി ബാധിച്ചെന്ന് സൈന്യം പറയുന്നു. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ആദ്യമായാണ് ഇറാനില്‍ ഐഎസ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ വീഡിയോയും ഐഎസ് പുറത്തുവിട്ടു.

രാജ്യത്തെ നടുക്കിയ ആക്രമണത്തിനു ശേഷവും തങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. പ്രാദേശിക ഭീകരവാദത്തിനെതിരെ ശക്തമായി പോരാടും. ഒത്തോരുമയോടെ നിന്ന് എതിരാളികളെ നിലപരിശാക്കുമെന്നും ഹസന്‍ റൂഹാനി പറഞ്ഞു.

 xisis-11-1

ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തിലും ഇറാനിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ആയത്തുള്ള ഖൊമേനിയുടെ ശവകുടീരത്തിലുമാണ് ബുധനാഴ്ച ഭീകരാക്രമണമുണ്ടായത്. രണ്ട് ആക്രമണങ്ങളിലുമായി 12 പേര്‍ കൊല്ലപ്പെട്ടു. പാര്‍ലമെന്റിനുള്ളിലെ മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റിരുന്നു. പാര്‍ലമെന്റിനുള്ളിലെ ആളുകളെ ബന്ദികളാക്കുകയും ചെയ്തു. നാല് അക്രമികള്‍ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ വെച്ചുതന്നെ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീവേഷത്തിലാണ് ആക്രമികള്‍ അകത്തു കടന്നത്. മൂന്നാമതും ആക്രമണം നടത്താന്‍ ശ്രമമുണ്ടായെങ്കിലും സുരക്ഷാസേന പരാജയപ്പെടുത്തി.

English summary
Iranian military blames Saudis after 12 killed in Tehran terrorist attack.Islamic State claims responsibility for attacks
Please Wait while comments are loading...