സൗദി അറേബ്യയെ മറിച്ചിടാന്‍ ഇറാന്‍ തന്ത്രം; കൂടെ മറ്റൊരു രാജ്യവും!! അമേരിക്കയും ചൈനയും കൈവിടും

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയക്കുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ ഈ മേഖലയില്‍ സൗദിയുടെ മേധാവിത്വം ഏറെനാള്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ സൗദിയുടെ ശത്രുരാജ്യമായ ഇറാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. അതില്‍ ഇറാന്‍ ഏറെകുറെ വിജയിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അമേരിക്കയില്‍ പ്രഥമ വനിതാ പോര്; അവകാശമുന്നയിച്ച് ട്രംപിന്റെ ഭാര്യമാര്‍, രസകരമാണ് കാര്യങ്ങള്‍

എണ്ണവില ആഗോളവിപണിയില്‍ കൂപ്പുകുത്താന്‍ തുടങ്ങിയതോടെയാണ് സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നേരിടാന്‍ തുടങ്ങിയത്. തുടര്‍ന്ന് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ സൗദി അറേബ്യ സമ്മര്‍ദ്ദം ചെലുത്തി ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്. സൗദിയുടെ വിപണികള്‍ ഇറാന്‍ കീഴടക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വേങ്ങരയില്‍ ആര്? ഖാദറോ ബഷീറോ; പൊന്നാപുരം കോട്ടയില്‍ ലീഗിന് അടിതെറ്റുമോ, ബുധനാഴ്ച വിധിയെഴുത്ത്

ഇറാനൊപ്പം ഇറാഖ് കൂടി

ഇറാനൊപ്പം ഇറാഖ് കൂടി

ഈ അവസരം മുതലെടുത്താണ് ഇറാന്റെ നീക്കം. ഇറാനൊപ്പം ഇറാഖ് കൂടി ചേര്‍ന്നത് സൗദിക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. സൗദിയുടെ എണ്ണ വിപണി ഈ രണ്ട് രാജ്യങ്ങള്‍ കീഴടക്കുന്ന കാഴ്ചയാണിപ്പോള്‍.

സൗദി കുറച്ചു, ഇറാന്‍ കൂട്ടി

സൗദി കുറച്ചു, ഇറാന്‍ കൂട്ടി

സപ്തംബറില്‍ ഇറാനും ഇറാഖും എണ്ണ കയറ്റുമതി വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, സൗദി അറേബ്യ വില പിടിച്ചുനിര്‍ത്തുന്നതിന് കുറയ്ക്കുകയും ചെയ്തു.

ആഗോളവിപണി നഷ്ടപ്പെടുമോ

ആഗോളവിപണി നഷ്ടപ്പെടുമോ

സൗദി ഉല്‍പ്പാദനം കുറച്ച സാഹചര്യത്തിലാണ് ഇറാനും ഇറാഖും അവസരം മുതലെടുത്തത്. ഇപ്പോള്‍ വന്‍തോതില്‍ കയറ്റുമതി നടത്തുകയാണ് ഇരുരാജ്യങ്ങളും. ഇത് സൗദിയുടെ ആഗോളവിപണി നഷ്ടപ്പെടുമോ എന്ന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇറാഖ് ചെയ്യുന്നത്

ഇറാഖ് ചെയ്യുന്നത്

ഇറാഖ് ഇപ്പോള്‍ ഓരോ ദിവസവും കയറ്റി അയക്കുന്നത് 3.98 ദശലക്ഷം ബാരര്‍ എണ്ണയാണ്. കഴിഞ്ഞ ഡിസംബറിന് ശേഷം ഇത്രയധികം എണ്ണ ഇറാഖ് കയറ്റി അയക്കുന്നത് ആദ്യമാണ്.

ഇറാന്റെ കയറ്റുമതി

ഇറാന്റെ കയറ്റുമതി

ഇറാനാകട്ടെ ഓരോ ദിവസവും 2.28 ദശലക്ഷം ബാരല്‍ എണ്ണ കയറ്റി അയക്കുന്നു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം വന്‍ വര്‍ധനവാണ് ഇറാന്റെ കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങള്‍ കയറ്റുമതി വര്‍ധിപ്പിക്കുന്നത് സൗദിക്ക് കനത്ത തിരിച്ചടിയാകും.

സൗദിയുടെ തന്ത്രം പാളി

സൗദിയുടെ തന്ത്രം പാളി

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി കയറ്റുമതി ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നാല്‍ ആഗോള വിപണിയെ സൗദിയുടെ നീക്കം കാര്യമായി ബാധിച്ചിട്ടില്ല. അതിന് കാരണം ഇറാന്റെയും ഇറാഖിന്റെയും നീക്കമാണ്.

6.68 ദശലക്ഷമാണ് സൗദി

6.68 ദശലക്ഷമാണ് സൗദി

കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗദി കയറ്റുമതി കുറച്ചുവരികയാണ്. ഇപ്പോള്‍ 6.68 ദശലക്ഷമാണ് പ്രതിദിന കയറ്റുമതി. ഇത് കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ കുറവാണ്.

അമേരിക്ക പിടിക്കാന്‍ ഇറാഖ്

അമേരിക്ക പിടിക്കാന്‍ ഇറാഖ്

അമേരിക്കയിലേക്കുള്ള കയറ്റുമതിയാണ് സൗദി അറേബ്യ കാര്യമായും കുറച്ചത്. എന്നാല്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിയാണ് ഇറാഖ് വര്‍ധിപ്പിച്ചിരിക്കുന്നതും. സപ്തംബറില്‍ ഇറാഖ് പ്രതിദിനം അമേരിക്കയിലേക്ക് കയറ്റി അയച്ചത് 871000 ബാരല്‍ എണ്ണയാണ്.

ഇറാന്‍ ചൈനയെ ല്ക്ഷ്യമിടുന്നു

ഇറാന്‍ ചൈനയെ ല്ക്ഷ്യമിടുന്നു

സൗദിയുടെ പ്രധാന എണ്ണ വിപണി ആയിരുന്നു അമേരിക്കയും ചൈനയും. അമേരിക്കയാണ് ഇറാഖ് ലക്ഷ്യമിട്ടിരിക്കുന്നത്. അതേസമയം, ചൈനയിലേക്കാണ് ഇറാന്റെ പ്രധാന കയറ്റുമതി. സൗദി എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുന്ന രാജ്യമാണ് ചൈന.

എട്ട് വര്‍ഷത്തിനിടെ ആദ്യം

എട്ട് വര്‍ഷത്തിനിടെ ആദ്യം

സപ്തംബറില്‍ ചൈന സൗദിയില്‍ നിന്ന് ഓരോ ദിവസവും ഇറക്കിയത് 833000 ബാരല്‍ എണ്ണയാണ്. അതേസമയം, ഇറാനില്‍ നിന്ന് ആറ് ലക്ഷവും. ഇറാനില്‍ നിന്ന് ചൈന ഇത്രയധികം എണ്ണ ഇറക്കുന്നത് എട്ട് വര്‍ഷത്തിനിടെ ആദ്യമാണ്.

English summary
Iraq and Iran Accelerate Oil Exports in Battle With Saudi Arabia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്