കോളേജ് അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധന, 22 മുതല്‍ 28 ശതമാനം വരെ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ8 ലക്ഷത്തോളം വരുന്ന കോളേജ് അധ്യാപരുടെ ശമ്പളത്തിൽ വൻ വർദ്ധനവ്. കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകളിലെ അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും ശമ്പളത്തിൽ 22 മുതൽ 28 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ഏഴാം ശമ്പളക്കമ്മീഷന്റെ ശുപാർശ പ്രകാരമാണ് തീരുമാനം.

ആമസോണിനെ പറ്റിച്ച് 21കാരന്‍ നേടിയത് 50 ലക്ഷം രൂപ, കള്ളന്‍ പിടിയില്‍, തട്ടിപ്പിന്റെ കഥ ഇങ്ങനെ...

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കല്‍ ഇനി വളരെ എളുപ്പം, എല്ലാം ഓണ്‍ലൈനില്‍, ചെയ്യേണ്ടത്...

ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചതോടെ സീനിയോറിറ്റി അടിസ്ഥാനത്തിൽ ഇവരുടെ ശമ്പളത്തിൽ 10,000 മുതൽ 50,000 രൂപ വരെ വർധനവ് ഉണ്ടാകും. മുൻകാല പ്രാബല്യത്തോടെ 2016 ജനുവരി 1 മുതൽ ശമ്പളവർധനവ് നടപ്പിലാക്കും. ശമ്പള വർധനവ് നടപ്പാലാക്കുന്നതോടെ കേന്ദ്രസർക്കാരിന് ഒരു വർഷം 9,800 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

7th-cpc

43 കേന്ദ്രസർവ്വകലാശാലകൾ, 329 സംസ്ഥാന സർവ്വകലാശാലകൾ, 12,912 സർക്കാർ, സ്വകാര്യ എയ്ഡഡ് കോളേജുകൾ എന്നിവയിലെ ജീവനക്കാർക്ക് ശമ്പളവർധനവ് ഗുണം ചെയ്യും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്രസ്ട്രീരിയൽ എൻജിനീയറിങ്ങ് തുടങ്ങിയ സാങ്കേതിക സർവ്വകലാശാലകൾക്കും ഭാവിയിൽ പുതുക്കിയ ശമ്പളം ലഭിക്കും.

English summary
Pay Hike For 7.5 Lakh Teachers In Universities, Colleges Cleared By Cabinet

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്