ഇറാഖില്‍ ഐസിസിന്‍റെ വാഴ്ച തീരുന്നു, വരുന്നു ഓപ്പറേഷന്‍ മൊസൂള്‍
മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ ഏറ്റവും വലിയ സൈനിക നീക്കത്തിനൊരുങ്ങി ഇറാഖി സൈന്യം. ഐസിസിന്റെ എതിര്‍ ചേരിയിലുള്ള സുന്നി സംഘനകളുമായി സഹകരിച്ചാണ് സൈന്യം ഏറ്റവും പുതിയ ദൗത്യത്തിന് തയ്യാറെടുക്കുന്നത്. ഭീകരരില്‍ നിന്നും മൊസൂള്‍ നഗരം തിരിച്ച് പിടിയ്ക്കാനാണ് സൈന്യത്തിന്റെ നീക്കം. മൊസൂള്‍ ഓപ്പറേഷന്‍സ് എന്ന പേരിട്ടിരിയ്ക്കുന്ന ദൗത്യത്തിന്റെ പ്രാരംഭഘട്ടം ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു.
മൊസൂളില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള മക്മൂറില്‍ സൈന്യം നിലയുറപ്പിച്ചു, 4500ലേറെ സൈനികര്‍ നിലവില്‍ മക്മൂറിലുണ്ട്. ഇതിന് പുിറമെ കൂടുതല്‍ സൈനികരും ഐസിസ് വിരുദ്ധ സുന്നി സംഘടനകളും അണി നിരക്കും. സൈനിക വിന്യാസം പൂര്‍ത്തിയാക്കിയാല്‍ മൊസൂള്‍ ഓപ്പറേഷന്‍സ് തുടങ്ങുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ യാഹ്യ റസൂല്‍ പറഞ്ഞു.

റമാദി
ഐസിസില്‍ നിന്നും സൈനിക നീക്കത്തിലൂടെയാണ് ഇറാഖി സേന റമാദി നഗരം തിരിച്ച് പിടിച്ചത്. ഈ വിജയം സൈന്യത്തിന് പകര്‍ന്ന കരുത്ത് ചെറുതല്ല.

മൊസൂള്‍
ഇറാഖില്‍ ഐസിസിനെതിരെ ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് ഒരുങ്ങുന്നത്. മൊസൂള്‍ ഓപ്പറേഷന്‍സ് എന്നാണ് സൈനിക ദൗത്യത്തെ വിശേഷിപ്പിയ്ക്കുന്നത്.

ഇങ്ങനെ
ഇറാഖില്‍ ഐസിസ് പിടിച്ചടക്കിയ ആദ്യ നഗരങ്ങളില്‍ ഒന്നാണ് മൊസൂള്‍.2014 ജൂണിലാണ് മൊസൂള്‍ ഐസിസ് പിടിച്ചെടുത്തത്

പിന്തുണ
ഐസിസ് വിരുദ്ധ സുന്നി വിമത ഗ്രൂപ്പുകളാണ് സൈനിക നീക്കത്തില്‍ ഇറാഖി സേനയ്ക്ക് പിന്തുണയേകുന്നത്.












Click it and Unblock the Notifications