കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ തകര്‍ത്ത് തരിപ്പണമാക്കി... മൊസ്യൂള്‍ ഇറാഖി സേന തിരിച്ചുപിടിച്ചു; ചരിത്ര നിമിഷം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മൊസ്യൂള്‍: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചരിത്ര പ്രാധാന്യമുള്ള മൊസ്യൂള്‍ നഗരം ഐസിസ് ഭീകരര്‍ കൈയ്യടക്കുന്നത്. അന്ന് ഇറാഖി സേനയെ അവര്‍ അവിടെ നിന്ന് തുരത്തിയോടിക്കുകയായിരുന്നു. പുന്നീട് ഐസിസിന്റെ ഭരണസിരാകേന്ദ്രമായി മൊസ്യൂള്‍ മാറി.

എന്നാല്‍ ഒമ്പത് മാസത്തെ ശക്തമായ പോരാട്ടത്തിന് ശേഷം ഇപ്പോഴിതാ മൊസ്യൂള്‍ നഗരം ഇറാഖി സേന തിരിച്ചുപിടിച്ചിരിക്കുന്നു. രക്തം ഏറെ ചിന്തിയ പോരാട്ടത്തിനൊടുവില്‍ വിജയം ഇറാഖി സേനയ്ക്ക് തന്നെ ആയിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സൈന്യം മൊസ്യൂള്‍ വളഞ്ഞിരുന്നു. മരിക്കുക അല്ലെങ്കില്‍ കീഴടങ്ങുക എന്നായിരുന്നു സൈന്യം ഐസിസ് ഭീകരര്‍ക്ക് നല്‍കിയ അന്ത്യശാസനം.

മൊസ്യൂള്‍

മൊസ്യൂള്‍

ഇറാഖിലെ പ്രധാന നഗരങ്ങളില്‍ ഒന്നായിരുന്നു മൊസ്യൂള്‍. എന്നാല്‍ ഇപ്പോഴത് ഒരു പ്രേത നഗരം പോലെ ആണ്. ഐസിസ് കീഴടക്കിയതിന് ശേഷം സംഘര്‍ഷമൊഴിഞ്ഞ സമയമുണ്ടായിട്ടില്ല.

മൂന്ന് വര്‍ഷം മുമ്പ്

മൂന്ന് വര്‍ഷം മുമ്പ്

മൂന്ന് വര്‍ഷം മുമ്പാണ് മൊസ്യൂള്‍ നഗരം ഐസിസ് ഭീകരര്‍ പിടിച്ചടക്കിയത്. പിന്നീട് അവരുടെ ഏറ്റവും പ്രധാന കേന്ദ്രമായി മൊസ്യൂള്‍ മാറി. ഇറാഖിലേയും സിറിയയിലേയും സ്വാധീന മഖലകള്‍ നിയന്ത്രിച്ചിരുന്നത് മൊസ്യൂളില്‍ നിന്നായിരുന്നു.

ഒമ്പത് മാസത്തെ പോരാട്ടം

ഒമ്പത് മാസത്തെ പോരാട്ടം

കഴിഞ്ഞ ഒമ്പത് മാസമായി മൊസ്യൂള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലായിരുന്നു ഇറാഖി സേന. ഏറ്റവും ഒടുവില്‍ അവര്‍ ആ പോരാട്ടത്തില്‍ വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.

അമേരിക്കയുടെ സഹായം

അമേരിക്കയുടെ സഹായം

അമേരിക്കയുടെ സഹായത്തോടെ ആയിരുന്നു ഇറാഖി സേനയുടെ മുന്നേറ്റം. അമേരിക്കന്‍ വ്യോമ സേന നല്‍കിയ സഹായം ഇക്കാര്യത്തില്‍ ഇറാഖി സേനയ്ക്ക് മറക്കാനാവില്ല.

 മനുഷ്യ കവചം

മനുഷ്യ കവചം

മൊസ്യൂളില്‍ ഒരു ലക്ഷത്തിലേറെ ജനങ്ങളെ മനുഷ്യ കവചമാക്കി ആയിരുന്നു ഇത്ര നാളും ഐസിസ് പിടിച്ചുനിന്നത്. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഇറാഖി സേനയും മടിച്ചുനിന്നു.

അന്ത്യശാസനം

അന്ത്യശാസനം

ഒടുവില്‍ ഇറാഖി സേന അന്ത്യശാസനം നല്‍കുകായിരുന്നു. ഒന്നുകില്‍ ഐസിസ് ഭീകരര്‍ക്ക് കീഴടങ്ങാം. അല്ലെങ്കില്‍ മരണം വരിക്കാം. ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഗ്രാന്‍ഡ് മസ്ജിദ് തകര്‍ത്തു

ഗ്രാന്‍ഡ് മസ്ജിദ് തകര്‍ത്തു

അതിനിടെ ഐസിസ് നടത്തിയ നീക്കം ഏവരേയും അത്ഭുതപ്പെടുത്തി. ഐസിസിന്റെ ഖിലാഫത്ത് പ്രഖ്യാപിച്ച അല്‍ നൂറി ഗ്രാന്‍ഡ് മസ്ജിദ് അവര്‍ തന്നെ ബോംബിട്ട് തകര്‍ത്തിരുന്നു. സൈന്യത്തിന്റെ മുന്നേറ്റം തടയാനുള്ള നീക്കമായിരുന്നു ഇത്.

ഐസിസ് നാമാവശേഷം?

ഐസിസ് നാമാവശേഷം?

ഇറാഖില്‍ ഇനി ഐസിസിന് പറയത്തക്ക ശക്തി കേന്ദ്രങ്ങള്‍ ഒന്നും ഇല്ല. ഒന്നൊഴിയാതെ എല്ലാം സൈന്യം തിരിച്ചുപിടിച്ചുകഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ഭയം ഒഴിഞ്ഞിട്ടില്ല.

ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്

ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്

ഇപ്പോള്‍ ഐസിസ് ഭീകരര്‍ ചിതറിക്കിടക്കുകയാണ്. ഇവര്‍ വീണ്ടും ഏകോപിപ്പിക്കപ്പെട്ടേക്കാം എന്ന ഭയം സൈന്യത്തിനുണ്ട്. അങ്ങനെയെങ്കില്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അവരുടെ ആക്രമണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Iraqi forces to announce full control of Mosul in next hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X