Get Updates
Get notified of breaking news, exclusive insights, and must-see stories!

തിക്രിത് വിടണം; മലയാളികള്‍ക്ക് അന്ത്യശാസനം

ബാഗ്ദാദ്: വാഗ്ദാനങ്ങള്‍ പാഴ് വാക്കായി, ഇറാഖിലെ വിമതര്‍ മലയാളികള്‍ക്കെതിരെ. ഉടന്‍ തിക്രത് നഗരം വിടണം എന്നാണ് സുന്നി തീവ്രവാദികള്‍ മലയാളി നഴ്‌സുമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിക്രിത്തിലെ ആശുപത്രിയില്‍ 46 മലയാളി നഴ്‌സുമാരാണ് കുടുങ്ങിക്കിടക്കുന്നത്. പോരാട്ടം രൂക്ഷമായതോടെ വിമത തീവ്രവാദികള്‍ ആശുപത്രി താവളമാക്കിയതാണ് വിവരം. ഇനിയും സ്ഥലം വിട്ടില്ലെങ്കില്‍ ആശുപത്രി തകര്‍ക്കുമെന്നാണത്രെ സുന്നി തീവ്രവാദികളുടെ ഭീഷണി.

ഇറാഖില്‍ ആഭ്യന്തര സംഘര്‍ഷം തുടങ്ങിയ സമയത്ത് നഴ്‌സുമാരോട് അനുതാപ പൂര്‍ണമായ സമീപനമായിരുന്നു വിമതര്‍ സ്വീകരിച്ചിരുന്നത്. നിലവിലെ ശമ്പളവും ജോലി സൗകര്യങ്ങളും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നഴ്‌സുമാര്‍ ആശുപത്രിയില്‍ തന്നെ തങ്ങിയത്.

എന്നാല്‍ ഇപ്പോള്‍ സൈന്യവും വിതരും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. തിക്രിത്തിലെ ആശുപത്രിയാണത്രെ ഇപ്പോള്‍ ഐസിസ് പ്രവര്‍ത്തകര്‍ താവളമാക്കിയിരിക്കുന്നത്. മൊസ്യൂളിലേക്ക് മാറണം എന്നാണത്രെ തീവ്രവാദികള്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വാഗ്ദാനങ്ങള്‍ വെറും വാക്കായി

വാഗ്ദാനങ്ങള്‍ വെറും വാക്കായി

ഇറാഖിലെ തിക്രിത്തില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ തിരിച്ചുകൊണ്ടുവരാന്‍ ആദ്യമേ ശ്രമം തുടങ്ങിയതായിരുന്നു. എന്നാല്‍ തിരിച്ചുവരാന്‍ അവര്‍ക്ക് താത്പര്യമില്ലായിരുന്നു. തീവ്രവാദികള്‍ നല്‍കിയ ഉറപ്പുകളെ അവര്‍ വിശ്വാസത്തിലെടുക്കുകയായിരുന്നു.

പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷം

മലയാളികള്‍ കുടുങ്ങിക്കിടക്കുന്ന ആശുപത്രിക്ക് പുറത്തും പോരാട്ടം തുടരുകയാണെന്നാണ് വിവരം. തിക്രിത് നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യം കഠിന ശ്രമത്തിലാണ്.

ഇന്ത്യന്‍ എംബസി പരാജയം

ഇന്ത്യന്‍ എംബസി പരാജയം

ഇന്ത്യന്‍ എംബസിയില്‍ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്നാണ് നഴ്സുമാരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഫോണ്‍ വിളിച്ചാല്‍ പോലും ആരും എടുക്കുന്നില്ലത്രെ.

പാര്‍ലമെന്‍റ് പരാജയം

പാര്‍ലമെന്‍റ് പരാജയം

ഇറാഖിലെ പുതിയ പാര്‍ലമെന്‍റ് കഴിഞ്ഞ ദിവസം ചേര്‍ന്നെങ്കിലും ഒരു മണിക്കൂര്‍ കൊണ്ട് പിരിഞ്ഞു. ആഭ്യന്തര സംഘര്‍ഷത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

തിരിച്ചെത്തിയവര്‍

തിരിച്ചെത്തിയവര്‍

ഇറാഖില്‍ നിന്ന് നൂറ് കണക്കിന് ഇന്ത്യക്കാരാണ് തിരിച്ച് പോന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ തിരിച്ചെത്തിയവര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+