ഐസിസിന് അന്ത്യശാസനം... മുന്നില്‍ മരണത്തിന്റെ വഴിമാത്രം? അതോ കീഴടങ്ങലിന്റേയോ... കാത്തിരുന്ന് കാണാം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മൊസ്യൂള്‍: ഇറാഖില്‍ ഐസിസിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രമായിരുന്നു മൊസ്യൂള്‍. സിറിയയില്‍ വന്‍ തിരിച്ചടികള്‍ നേരിട്ടപ്പോഴും മൊസ്യൂളിലിരുന്ന് ഐസിസ് കാര്യങ്ങള്‍ നിയന്ത്രിച്ച് പോന്നു.

എന്നാല്‍ ഒരിക്കല്‍ പേടിച്ച് തോറ്റോടിയ ഇറാഖി സൈന്യം അമേരിക്കയുടെ പിന്തുണയോടെ തിരിച്ചടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരുമാസത്തോശമായി നടക്കുന്ന പോരാട്ടം അന്തിമ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്.

ഒരുലക്ഷത്തോളം സാധാരണക്കാരാണ് ഇപ്പോഴും മൊസ്യൂള്‍ നഗരത്തില്‍ ഉള്ളത്. അതിനിടയിലാണ് ഭീകരര്‍. സാധാരണക്കാര്‍ക്ക് ദോഷം വരാതെ സൈന്യത്തിന് ഐസിസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമോ എന്നാണ് ചോദ്യം.

കീഴടങ്ങാന്‍... അല്ലെങ്കില്‍

കീഴടങ്ങാന്‍... അല്ലെങ്കില്‍

മൊസ്യൂള്‍ നഗരത്തിലെ ഐസിസ് ഭീകരര്‍ക്ക് ഇറാഖി സൈന്യം അന്ത്യ ശാസനം നല്‍കിക്കഴിഞ്ഞു. ഒന്നുകില്‍ നിങ്ങള്‍ക്ക് കീഴടങ്ങാം... അല്ലെങ്കില്‍ മരിക്കാം.

നാല് വശത്ത് നിന്നും

നാല് വശത്ത് നിന്നും

മൊസ്യൂളിനെ വളഞ്ഞ് ആക്രമിക്കാനാണ് സൈന്യത്തിന്റെ തീരുമാനം. അതിന്റെ നടപടികള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ നഗരത്തിലെ സാധാരണ ജനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി.

പുറത്തിറങ്ങരുത്

പുറത്തിറങ്ങരുത്

മൊസ്യൂളിന് മുകളില്‍ ഇപ്പോള്‍ ഇറാഖി സൈന്യം ലഘുലേഖകള്‍ വിതറുകയാണ്. സാധാരമ ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് ഈ ലഘുലേഖകളില്‍ ആവശ്യപ്പെടുന്നത്. ഐസിസിനുള്ള അന്ത്യശാസനവും ഉണ്ട്.

പഴയ നഗരം

പഴയ നഗരം

മൊസ്യൂളിലെ പഴയ നഗരം തിരിച്ചുപിടിക്കാനുളള പോരാട്ടം തിങ്കളാഴ്ചയാണ് സൈന്യം പുനരാരംഭിച്ചത്. ഇവിടെ ഒരു ലക്ഷത്തോളം സാധാരണക്കാരെ ഐസിസ് ഭീകരര്‍ മനുഷ്യകവചമാക്കിയിരിക്കുകയാണ്.

ഉച്ചഭാഷിണിയിലൂടേയും

ഉച്ചഭാഷിണിയിലൂടേയും

സാധാരണ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ഉച്ചഭാഷണിയിലൂടേയും സൈന്യം നല്‍കുന്നുണ്ട്. മൊസ്യൂളിന്റെ കിഴക്കന്‍ ഭാഗത്തുള്ള ഗ്രാന്റ് മസ്ജിദില്‍ നിന്നാണ് ഈ സന്ദേശം നല്‍കിക്കൊണ്ടിരിക്കുന്നത്.

എല്ലാ ദുരിതങ്ങളും അവസാനിക്കുന്നു

എല്ലാ ദുരിതങ്ങളും അവസാനിക്കുന്നു

മൊസ്യൂളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന സന്ദേശം ആണ് സൈന്യം നല്‍കുന്നത്. നിങ്ങളുടെ എല്ലാ ദുരിതങ്ങളും അവസാനിക്കാന്‍ പോവുകയാണ് എന്നാണ് ഉച്ചഭാഷിണിയിലൂടെ സൈന്യം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാന കേന്ദ്രം

പ്രധാന കേന്ദ്രം

ഇറാഖില്‍ ഐസിസിന്റെ അവശേഷിക്കുന്ന പ്രധാന കേന്ദ്രം ആണ് മൊസ്യൂള്‍. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു മൊസ്യൂള്‍ തിരിച്ചുപിടിക്കാനുള്ള നീക്കം സൈന്യം തുടങ്ങിയത്.

തുരങ്കങ്ങളും മതിലുകളും

തുരങ്കങ്ങളും മതിലുകളും

സൈന്യം ആക്രമണം തുടങ്ങും മുമ്പ് തന്നെ മതിലുകള്‍ കെട്ടിയും തുരങ്കങ്ങള്‍ പണിതും ഐസിസ് പ്രതിരോധം തുടങ്ങിയിരുന്നു. പല ഭീകരരും തുരങ്കങ്ങള്‍ വഴി രക്ഷപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Iraqi authorities have dropped leaflets over Mosul warning civilians to stay inside and are telling jihadists to "surrender or die" after launching an assault to retake the Old City.
Please Wait while comments are loading...