• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മാസങ്ങളായി ശമ്പളമില്ല; പ്രതിഷേധവുമായി കുര്‍ദുകള്‍ തെരുവിലിറങ്ങി, അഞ്ച് മരണം

  • By desk

  ഇര്‍ബില്‍: മാസങ്ങളായി ശമ്പളം ലഭിക്കാത്തതിലും അടിസ്ഥാന സൗകര്യങ്ങളുടെ ദൗര്‍ലഭ്യതയിലും പ്രതിഷേധിച്ച് ഇറാഖിലെ കുര്‍ദ് സ്വയംഭരണ പ്രദേശങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. കുര്‍ദിസ്താന്‍ റീജ്യണല്‍ സര്‍ക്കാര്‍ സൈനികരുടെ വെടിയേറ്റ് പ്രതിഷേധക്കാരില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സുലൈമാനിയ്യ പ്രവിശ്യയിലെ റാനിയ പട്ടണത്തില്‍ പാട്രിയോട്ടിക് യൂനിയന്‍ ഓഫ് കുര്‍ദിസ്താന്റെ ഓഫീസിന് തീവച്ചവര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പിലാണ് അഞ്ചു പേര്‍ കൊല്ലപ്പെച്ചത്.

  പലസ്തീന്‍ കോടീശ്വരനെ സൗദി അറസ്റ്റ് ചെയ്തതെന്തിന്? പിന്നാമ്പുറത്തെ നടുക്കുന്ന കഥകള്‍!

  സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഭരണകക്ഷിയായ കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഓഫീസുകള്‍ക്കും നേരെയും ആക്രമണം നടത്തി. കുര്‍ദിസ്താന്റെ വിവിധ മേഖലകളിലേക്ക് പ്രതിഷേധം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഭരണകൂടമായ ഇറാഖി സര്‍ക്കാര്‍ കുര്‍ദിസ്താനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കുകയും കുര്‍ദുകള്‍ക്കുണ്ടായിരുന്ന എണ്ണവരുമാനം ഗണ്യമായി കുറയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

  erbil

  ഇറാഖി സര്‍ക്കാരിന്റെ കീഴില്‍ സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കുര്‍ദിസ്താനിലേത്. എന്നാല്‍ അന്നത്തെ പ്രസിഡന്റായിരുന്ന മസൂദ് ബര്‍സാനിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഭരണകൂടം ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ സപ്തംബര്‍ 25ന് ഹിതപ്പരിശോധന നടത്തിയിരുന്നു. ഭൂരിപക്ഷം പേരും ഇറാഖില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തുകയുമുണ്ടായി. ഇറാഖ് പാര്‍ലമെന്റും കോടതിയും അന്താരാഷ്ട്ര സമൂഹവും ഹിതപ്പരിശോധന നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് വകവയ്ക്കാതെയായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ നടപടി. ഹിതപ്പരിശേധനയ്ക്ക് ശേഷം ഫലം പ്രസിദ്ധീകരിക്കരുതെന്നും അത് റദ്ദ് ചെയ്യണമെന്നും ഇറാഖ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും നിരസിക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുര്‍ദ് പ്രദേശങ്ങള്‍ക്കിതെരായ ശിക്ഷാ നടപടി ഇറാഖ് ഭരണകൂടം ആരംഭിച്ചത്.

  മേഖലയിലൂടെ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച ഇറാഖ് അതിര്‍ത്തികള്‍ അടയ്ക്കുകയും വരുമാനത്തിന്റെ മുഖ്യസ്രോതസ്സായിരുന്ന കിര്‍ക്കുക്ക് എണ്ണപ്പാടങ്ങള്‍ കുര്‍ദുകളില്‍ നിന്ന് പിടിച്ചടക്കുകയും ചെയ്തു. ഇതോടെയാണ് ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനോ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ കഴിയാതെ ഭരണകൂടം പ്രതിസന്ധിയിലായത്. മാസങ്ങളായി തൊഴിലാളികള്‍ക്ക് വേതനം നല്‍കിയിട്ടില്ലെന്നും സര്‍ക്കാരില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നതെന്നുനം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

  English summary
  Thousands of Iraqi Kurds took to the streets in the Kurdish region on Monday to protest the lack of funds and basic services. The demonstrators also demanded the resignation of the Kurdish Regional Government (KRG), eye witnesses and officials told Arab News

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more