കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ കോടീശ്വരനെ സൗദി അറസ്റ്റ് ചെയ്തതെന്തിന്? പിന്നാമ്പുറത്തെ നടുക്കുന്ന കഥകള്‍!

  • By Desk
Google Oneindia Malayalam News

റിയാദ്: കഴിഞ്ഞയാഴ്ച ജോര്‍ദാന്‍ കേന്ദ്രമായുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ ഫലസ്തീന്‍ കോടീശ്വരന്‍ സാബിഹ് അല്‍ മസ്‌രിയെ സൗദി പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചതിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സൂചന. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാത്ത ജോര്‍ദാനിലെ അബ്ദുല്ല രാജാവിനും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനുമുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അമേരിക്കന്‍ താല്‍പര്യത്തിന് എതിരേ ഫലസ്തീനൊപ്പം നില്‍ക്കുന്ന ജോര്‍ദാനെ സാമ്പത്തികമായി തകര്‍ക്കുകയാണ് സൗദി ചെയ്യുന്നതെന്ന് ജോര്‍ദാന്‍ പാര്‍ലമെന്റംഗം വഫ ബനി മുസ്ഥഫ നേരത്തേ ആരോപിച്ചിരുന്നു.

പ്രസ്താവന ചതിച്ചു: ജേക്കബ് തോമസിന് സസ്പെന്‍ഷന്‍, പ്രസ്താവന സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി!!
പ്രഥമദൃഷ്ട്യാ സൗദി കിരീടാവകാശിയുടെ അഴിമതി വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് മസ്‌രിയുടെ അറസ്റ്റെന്നാണ് സൗദി അധികൃതരുടെ വ്യാഖ്യാനമെങ്കിലും കാര്യങ്ങള്‍ അത്ര നിഷ്‌കളങ്കമല്ലെന്നാണ് വിലയിരുത്തല്‍. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത ചെറു അറബ് രാജ്യങ്ങളെ പേടിപ്പിച്ച് കൂടെ നിര്‍ത്തുകയെന്ന തന്ത്രമാണ് സൗദി പയറ്റുന്നത്. ഏതാനും ദിവസത്തെ അറസ്റ്റിന് ശേഷം മസ്‌രിയെ വിട്ടയച്ചെങ്കിലും എന്തിനായിരുന്നു അറസ്റ്റെന്നോ വിട്ടയച്ചതിന് കാരണമെന്തെന്നോ സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അഴിമതിയുടെ പേരില്‍ അറസ്റ്റിലായി സൗദി കോടീശ്വരന്‍ വലീദ് ബിന്‍ തലാലുമായി മസ്‌രിക്കുള്ള ബന്ധത്തെ കുറിച്ച് ചോദ്യം ചെയ്യാനായിരുന്നു അറസ്‌റ്റെന്നാണ് സൗദിക്കകത്ത് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ രാജ്യത്തിനു പുറത്തുള്ളവര്‍ ഇത് വിശ്വസിക്കുന്നില്ല.

arrest

കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടന്ന, മുസ്ലിം രാജ്യങ്ങളുടെ ഒ.ഐ.സി യോഗത്തില്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പ് ജോര്‍ദാന്‍, ഫലസ്തീന്‍ നേതാക്കള്‍ക്ക് നല്‍കുകയാണ് അറസ്റ്റിനു പിന്നിലെ സന്ദേശമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജോര്‍ദാന്റെയും ഫലസ്തീന്റെയും സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ് അല്‍ മസ്‌രി. അതുകൊണ്ടു തന്നെ അദ്ദേഹത്തെ തൊട്ടാല്‍ ഇരു രാജ്യങ്ങളും പ്രതിസന്ധിയിലാവുമെന്ന് സൗദിക്ക് ഉറപ്പുണ്ടായിരുന്നു. ഇരുരാജ്യങ്ങളുടെയും ബാങ്കിംഗ് മേഖല ഏറെക്കുറെ ആശ്രയിക്കുന്നത് മസ്‌രി ചെയര്‍മാനായ അറബ് ബാങ്കിനെയാണ്. മസ്‌രിയുടെ സാമ്പത്തിക സാമ്രാജ്യം തകര്‍ന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും അത് കനത്ത തിരിച്ചടിയാവും എന്ന് നന്നായറിയാവുന്ന രാജ്യവുമാണ് സൗദി. എന്നാല്‍ സൗദിയുടെ ഈ തന്ത്രം വിജയിച്ചില്ലെന്നാണ് പിന്നീട് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കിയത്. സൗദി വിലക്ക് ലംഘിച്ച് ഇസ്താംബൂള്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനേതാക്കളും യു.എസ് നിലപാടിനെതിരേ ശക്തമായി രംഗത്തെത്തുകയും ചെയ്തു. സമ്മേളന ഫോട്ടോയില്‍ മുഖ്യസംഘാടകനായ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഇടത്തും വലത്തുമായി ഇരുനേതാക്കളും നിലയുറപ്പിച്ചത് സൗദിക്ക് ശക്തമായ സന്ദേശമാണെന്നും വിലയിരുത്തപ്പെടുന്നു.
English summary
At a first glance, Saudi Arabia's brief detention of billionaire Jordanian businessman Sabih al-Masri last Tuesday appears to be one of the most bizarre recent developments in the Arab world relating to wealthy individuals. But if we analyse the recent behaviour of Saudi Arabia's leadership, we can easily see that Masri's detention was not a surprising or unusual action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X