• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതിയ പരിഷ്‌കാരങ്ങളുമായി താലിബാന്‍; ആശങ്ക പരക്കുന്നു... എല്ലാം അനാവശ്യം, മന്ത്രാലയം പിരിച്ചുവിട്ടു

Google Oneindia Malayalam News

കാബൂള്‍: അധികാരം ഏറ്റെടുത്ത് നാല് മാസം പിന്നിടവെ പുതിയ പരിഷ്‌കാരങ്ങളുമായി താലിബാന്‍ ഭരണകൂടം. അഫ്ഗാനില്‍ നിലവിലുള്ള പല മന്ത്രാലയങ്ങളും സമിതികളും അനാവശ്യമാണ് എന്നാണ് താലിബാന്റെ നിലപാട്. കടുത്ത ചെലവ് ചുരുക്കല്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ സാധിക്കുന്ന ദൂര പരിധിയും നിശ്ചയിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് താലിബാന്‍ അവകാശപ്പെടുന്നു.

പുതിയ പരിഷ്‌കാരങ്ങളുടെ സാഹചര്യത്തില്‍ 1996ലെ ഭരണത്തിന് തുല്യമാകുമോ പുതിയ താലിബാന്‍ ഭരണകൂടവും എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍. താലിബാന്‍ നടപ്പാക്കിയ പുതിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇങ്ങനെ...

നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം, ദിലീപ് ഹര്‍ജി പിന്‍വലിച്ച പിന്നാലെനടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം, ദിലീപ് ഹര്‍ജി പിന്‍വലിച്ച പിന്നാലെ

1

രണ്ട് മന്ത്രാലയങ്ങളും രണ്ട് തിരഞ്ഞെടുപ്പ് സമിതികളുമാണ് താലിബാന്‍ പിരിച്ചുവിട്ടിരിക്കുന്നത്. താലിബാന്‍ സര്‍ക്കാരിന്റെ ഉപ വക്താവ് ബിലാല്‍ കരീമിയാണ് പുതിയ തീരുമാനങ്ങള്‍ വിശദീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനും തിരഞ്ഞെടുപ്പ് പരാതി പരിഹാര കമ്മീഷനുമാണ് പിരിച്ചുവിട്ടിരിക്കുന്നത്. രണ്ട് കമ്മീഷനുകളും നിലവിലെ സാഹചര്യത്തില്‍ അനാവശ്യമാണെന്ന് താലിബാന്‍ പറയുന്നു.

2

ഭാവിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമാണെങ്കില്‍ താലിബാന്‍ ഭരണകൂടം വീണ്ടും കൊണ്ടുവരും. വിദേശ രാജ്യങ്ങള്‍ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന് അംഗീകാരം നല്‍കിയിട്ടില്ല. താലിബാന്റെ പ്രവര്‍ത്തനം അവലോകനം ചെയ്ത ശേഷമേ അവര്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കൂ എന്നാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട്.

3

1996 മുതല്‍ അഫ്ഗാന്‍ ഭരിച്ചത് താലബാന്‍ ആയിരുന്നു. 2001ലാണ് അമേരിക്കന്‍ അധിനിവേശം തുടങ്ങിയത്. ഇതോടെ താലിബാന്‍ പുറത്താക്കപ്പെട്ടു. പ്രസിഡന്റ്, പാര്‍ലമെന്റ്, പ്രവിശ്യാ സമിതികള്‍ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിന് രണ്ട് സമിതികളെ നിയോഗിച്ചത് പിന്നീട് വന്ന സര്‍ക്കാരാണ്. ഈ കമ്മീഷന്‍ നിഷ്പക്ഷമല്ല എന്ന അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നു.

4

സമാധാന കാര്യങ്ങള്‍ക്കുള്ള മന്ത്രാലയം, പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള മന്ത്രാലയം എന്നിവ താലിബാന്‍ പിരിച്ചുവിട്ടു. നിലവിലെ സര്‍ക്കാരില്‍ ഈ രണ്ട് മന്ത്രാലയങ്ങള്‍ക്കും പ്രത്യേക ചുമതലകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 1996ല്‍ അധികാരം പിടിച്ച വേളയില്‍ താലിബാന്‍ ഭരണകൂടം നടപ്പാക്കിയത് കടുത്ത നടപടികളായിരുന്നു. സമാനമായ രീതിയിലേക്കാണ് അഫ്ഗാന്‍ പോകുന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു.

എന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനംഎന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനം

5

അതേസമയം, സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ സാധിക്കുന്ന ദൂരപരിധി താലിബാന്‍ പ്രഖ്യാപിച്ചു. 72 കിലോമീറ്റര്‍ വരെ തനിച്ച് യാത്ര ചെയ്യാന്‍ പറ്റും. അതിന് മുകളില്‍ ദൂരമുള്ള യാത്രയാണെങ്കില്‍ പുരുഷനായ ബന്ധു കൂടെ വേണം. തനിച്ചുള്ള ദീര്‍ഘദൂര യാത്ര സുരക്ഷിതമല്ലെന്നാണ് താലിബാന്‍ പറയുന്നത്. സര്‍ക്കാര്‍ വക്താവ് സാദിഖ് ആകിഫ് മുഹാജിര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

6

സ്ത്രീകള്‍ യാത്ര ചെയ്യുമ്പോള്‍ അടുത്ത ബന്ധുവായ പുരുഷന്‍ കൂടെ വേണം. തനിച്ചുള്ള ദീര്‍ഘദൂര യാത്ര അപകടം ചെയ്യും. തലമറച്ചുവേണം യാത്ര ചെയ്യാന്‍. വാഹനത്തിലുള്ള ജീവനക്കാരാണ് ഇക്കാര്യം ഉറപ്പാക്കേണ്ടത്. സ്ത്രീകളുടെ യാത്ര സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് താലിബാന്‍ ഭരണകൂടം.

മമ്മൂട്ടിയും മഞ്ജുവാര്യരും മാത്രമല്ല; പ്രായം ഒട്ടും തോന്നാന്ന വേറെയും ചിലരുണ്ട്... വൈറലായി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

7

നേരത്തെ സ്ത്രീകള്‍ പരസ്യമായി എത്തുന്ന പല പരിപാടികളും താലിബാന്‍ തടഞ്ഞിരുന്നു. സെക്കണ്ടറി വിദ്യാഭ്യാസ രംഗത്ത് നിന്ന് സ്ത്രീകളെ തടഞ്ഞതിന് സമാനമാണ് നിലവിലെ സാഹചര്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാശ്ചാത്യ വിദ്യാഭ്യാസ രീതി എന്നാരോപിച്ച് ചില പഠന ശാഖകളെയും താലിബാന്‍ ഒഴിവാക്കിയിരുന്നു. സര്‍വകലാശാലകള്‍ ഇതുവരെ തുറന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് താലിബാന്‍ പറയുന്നു.

cmsvideo
  Afghan girl's powerful speech for the right to education
  English summary
  Is Taliban Shows Their Actual Face? New Reforms For Women and Resolved Commission and Ministries
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion