Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് ശ്രമിക്കുന്നത് ഇറാന്‍ ആണവ കരാര്‍ പൊളിക്കാന്‍; പക്ഷെ അതത്ര എളുപ്പമാണോ?

ട്രംപ് ശ്രമിക്കുന്നത് ഇറാന്‍ ആണവ കരാര്‍ പൊളിക്കാന്‍; പക്ഷെ അതത്ര എളുപ്പമാണോ?

ജനീവ: ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരിക്കുന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ബറാക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് 2015ല്‍ ഇറാന്‍ ആണവ കരാര്‍ നിലവില്‍ വന്നത്. ജോയിന്റ് കോംപ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കരാറില്‍ ഇറാനും അമേരിക്കയ്ക്കും പുറമെ ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഒപ്പുവച്ചിരിക്കുന്നത്. എന്നാല്‍ കരാര്‍ പൊളിക്കാന്‍ അമേരിക്ക തന്നെ മുന്‍കൈയെടുക്കുകയാണെന്നാണ് പുതിയ വിവരങ്ങള്‍.

ഏറ്റവും വൃത്തികെട്ട കരാറെന്ന് ട്രംപ്

ഏറ്റവും വൃത്തികെട്ട കരാറെന്ന് ട്രംപ്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഇറാന്‍ ആണവ കരാറിനെതിരായ നിലപാടെടുത്തയാളാണ് ഡൊണാള്‍ഡ് ട്രംപ്. താന്‍ കണ്ട ഏറ്റവും വൃത്തികെട്ട കരാര്‍ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ട്രംപിന്റെ വിലയിരുത്തല്‍. അവസരം കിട്ടിയാല്‍ ഇത് റദ്ദ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താനായിരുന്നുവെങ്കില്‍ 180 ദിവസം മുമ്പ് തന്നെ ഇറാന്‍ കരാര്‍ പാലിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് അതില്‍ നിന്ന് പിന്‍മാറുമായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ മുതല്‍ ഇതിനുള്ള കാരണങ്ങളുണ്ടാക്കാനായിരുന്നു ട്രംപിന്റെയും യു.എസ് ഭരണകൂടത്തിന്റെയും ശ്രമം. ഇതിനായി പല വഴികളും അവര്‍ പരീക്ഷിച്ചുനോക്കുകയും ചെയ്തു.

 ഇറാനെ പ്രകോപിപ്പിക്കാന്‍ പുതിയ ഉപരോധം

ഇറാനെ പ്രകോപിപ്പിക്കാന്‍ പുതിയ ഉപരോധം

ഇറാനെതിരേ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ അമേരിക്കയുടെ നടപടി ആണവ കരാറില്‍ നിന്ന് പിന്‍മാറാനുള്ള അമേരിക്കയുടെ തന്ത്രങ്ങളുടെ ഭാഗമായിരുന്നു. ഇറാന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു ഇറാനുമായി വ്യാപാര-വാണിജ്യ ബന്ധങ്ങളുള്ള 16 കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരേ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു അമേരിക്കന്‍ ഭരണകൂടത്തിന്റെ പുതിയ ഉപരോധ നടപടി.

ഇതിലൂടെ ഇറാനെ പ്രകോപിപ്പിച്ച് ആണവ കരാറില്‍ നിന്ന് പിന്‍മാറ്റാമെന്നും ട്രംപ് കണക്കുകൂട്ടിയിരുന്നു. പക്ഷെ അത് നടന്നില്ല. ആണവ കരാര്‍ പ്രകാരം അണുവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണത്തിന് മാത്രമേ തടസ്സുമുള്ളൂവെന്നും ഇറാന്‍ പരീക്ഷിച്ചത് അത്തരം മിസൈല്‍ അല്ലെന്നുമായിരുന്നു പ്രസിഡന്റ് റൂഹാനിയുടെ പ്രതികരണം. ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ശക്തിപ്പെടുത്താന്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചായിരുന്നു ഇറാന്‍ ഇതിന് മറുപടി നല്‍കിയത്.

യു.എന്‍ ആണവ ഏജയന്‍സിയുടെ മേല്‍ സമ്മര്‍ദ്ദം

യു.എന്‍ ആണവ ഏജയന്‍സിയുടെ മേല്‍ സമ്മര്‍ദ്ദം

ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ആണവോര്‍ജ ഏജന്‍സിയുടെ മേല്‍ അമേരിക്ക നടത്തുന്ന സമ്മര്‍ദ്ദവും ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി ആണവ ഏജന്‍സി തലവന്‍ യുകിയ അമാനോയെ സന്ദര്‍ശിച്ച് ആ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ആണവകരാറിനെ തുടര്‍ന്ന് ആണവ കേന്ദ്രങ്ങളില്‍ നിന്ന് അണ്വായുധങ്ങള്‍ സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന്‍ മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമൊയിരുന്നു അമേരിക്കന്‍ അംബാസഡറുടെ ആവശ്യം.

 സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ആണവ ഏജന്‍സി

സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ആണവ ഏജന്‍സി

എന്നാല്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്ന യു.എസ് ആവശ്യം യു.എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര അണവോര്‍ജ ഏജന്‍സി തള്ളുകയായിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദമുണ്ടെങ്കില്‍ പോലും ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉദ്ദേശിക്കുക്കുന്നില്ലെന്നായിരുന്നു ഏജന്‍സി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഏജന്‍സിയെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവ കരാര്‍ പൊളിക്കാന്‍ അമേരിക്കയ്ക്ക് ആഗ്രഹമുണ്ടാവാം. എന്നാല്‍ അതിന് ഒരു കാരണമുണ്ടാക്കിക്കൊടുക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

പരിശോധനകള്‍ അനുവദിക്കില്ലെന്ന് ഇറാനും

പരിശോധനകള്‍ അനുവദിക്കില്ലെന്ന് ഇറാനും

അന്താരാഷ്ട്ര ആണവ കരാര്‍ പ്രകാരം സൈനിക കേന്ദ്രങ്ങളില്‍ പരിശോധന അനുവദിക്കാന്‍ ഇറാന് ബാധ്യതയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയത്.

ഇറാന് ആണവ കരാറിനോട് ബാധ്യതയുണ്ട്. എുകരുതി ആരുടെയും ഭീഷണിക്ക് വഴങ്ങില്ല. അമേരിക്കയുടെ ആവശ്യം ആണവ ഏജന്‍സി അംഗീകരിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും ഇനി അംഗീകരിച്ചാല്‍ തന്നെ പരിശോധന അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടുതല്‍ പരിശോധനകള്‍ക്ക് നീക്കം

കൂടുതല്‍ പരിശോധനകള്‍ക്ക് നീക്കം

ഇറാന്‍ ആണവ കേന്ദ്രങ്ങളിലും കൂടുതല്‍ പരിശോധന വേണമെന്ന ആവശ്യവും യു.എന്‍ ഏജന്‍സി മുമ്പാകെ അമേരിക്കന്‍ അംബാസഡര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാന്‍ കള്ളം പറഞ്ഞ് ശീലമുള്ള രാഷ്ട്രമാണെന്നും രഹസ്യമായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടാവുമെന്നുമാണ് യു.എന്നിലെ അംബാസഡര്‍ നിക്കി ഹാലി ആണവ ഏജന്‍സി തലവന്‍ യുകിയ അമാനോയോട് പറഞ്ഞത്. സാധ്യമായ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഏജന്‍സി തയ്യാറാവണമന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. ഇക്കാര്യത്തിലും നിഷേധ നിലപാടാണ് യു.എന്‍ ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. അത്തരം പരിശോധനകള്‍ തങ്ങളുടെ നിഷ്പക്ഷതയെ ബാധിക്കുമെന്നാണ് ഏജന്‍സിയുടെ നിലപാട്.

കരാര്‍ പൊളിക്കുക അത്ര എളുപ്പമാവില്ല

കരാര്‍ പൊളിക്കുക അത്ര എളുപ്പമാവില്ല

അതേസമയം, ഇറാനുമായി ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ കരാര്‍ ഏകപക്ഷീയമായി പൊളിക്കുക അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ ചൈന, റഷ്യ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അനുകൂല നിലപാട് ലഭിക്കുക പ്രയാസമാണ്. എന്നുമാത്രമല്ല, ആണവ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന ആണവ ഏജന്‍സിയുടെ ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ടുകളും ട്രംപിന് തടസ്സമാവും. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവില്ലാതെ കരാറില്‍ നിന്ന് പിന്‍മാറുന്നത് അമേരിക്കയ്ക്ക് തിരിച്ചടിയാവുമെന്ന ഉപദേശമാണ് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ട്രംപിന് കിട്ടിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂലൈയില്‍ യു.എസ് കോണ്‍ഗ്രസ് മുമ്പാകെ സമര്‍പ്പിച്ച സാക്ഷ്യപത്രത്തില്‍ ഇറാന്‍ കരാര്‍ പാലിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയത്.

കൂടുതല്‍ പരിശോധനകള്‍ക്ക് ആണവ ഏജന്‍സിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതോടൊപ്പം ഇറാനെതിരേ തെളിവുകളുണ്ടാക്കാന്‍ യു.എസ് അന്വേഷണ ഏജന്‍സികളെയും ട്രംപ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ സ്വഭാവം വച്ചുനോക്കുമ്പോള്‍ പ്രത്യേകിച്ച് തെളിവൊന്നും ലഭിച്ചില്ലെങ്കില്‍ തന്നെ കരാറില്‍ നിന്ന് പിന്‍മാറാല്‍ അദ്ദേഹം മടിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിന് മുമ്പില്‍ ഒക്ടോബറില്‍ സമര്‍പ്പിക്കേണ്ട ത്രൈമാസ സാക്ഷ്യപത്രത്തില്‍ ഇറാന്‍ കരാര്‍ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കാനാണ് അദ്ദേഹത്തിന്റെ അടുത്ത നീക്കം. അതുവഴി കരാര്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ യു.എസിന് കഴിയും.


More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+