Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ശേഷിയ്ക്കുന്നത് 15,000 ഐസിസ് ജിഹാദികള്‍ മാത്രം? അമേരിക്കയുടെ കണക്ക് ആളെ പറ്റിയ്ക്കാനോ?

ന്യൂയോര്‍ക്ക്: സിറിയയിലും ഇറാഖിലും ലിബിയയിലും ഐസിസിനെതിരെ ഒരുപോലെ പോരാടുന്നത് അമേരിക്കയാണ് എന്നാണ് വപ്പ്. എന്നാല്‍ രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തിലും ഐസിസിനെ ഇല്ലാതാക്കാന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. സിറിയയില്‍ റഷ്യയുടെ വ്യോമാക്രമണം തുടങ്ങുന്നതിന് മുമ്പ് വരെ ഐസിസ് ഏറെക്കുറെ ശക്തവും ആയിരുന്നു.

എന്നാല്‍ അമേരിക്ക ഇപ്പോള്‍ പുറത്ത് വിടുന്ന കണക്ക് കേട്ടാല്‍ ആരായാലും ഒന്ന് അമ്പരക്കും വെറും 15,000 ജിഹാദികള്‍ മാത്രമേ ഐസിസില്‍ അവശേഷിയ്ക്കുന്നുള്ളൂ എന്നാണ് അമേരിക്ക പറയുന്നത്. രണ്ട് വര്‍ഷത്തിനിടെ 45,000 ഐസിസ് തീവ്രവാദികളെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ കൊന്നൊടുക്കിയിട്ടുണ്ടത്രെ.

അമേരിക്കന്‍ സേനയിലെ മുതിര്‍ന്ന ലെഫ്റ്റനന്റ് ജനറല്‍മാരില്‍ ഒരാളായ സീന്‍ മക്ഫാര്‍ലാന്റ് ആണ് ഇങ്ങനെ ഒരു അവകാശവാദം ഉന്നയിക്കുന്നത്. ഐസിസില്‍ ആകെ 60,000 പോരാളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വാദം.

 എത്രപേര്‍

എത്രപേര്‍

ഐസിസില്‍ എത്ര പേരുണ്ട് എന്നത് സംബന്ധിച്ച അമേരിക്കയുടെ കണക്ക് എത്രത്തോളം കൃത്യമാണ് എന്നതില്‍ തന്നെയുണ്ട് ആശയക്കുഴപ്പം. രണ്ട് വര്‍ഷം മുമ്പ് പോരാട്ടം തുടങ്ങുമ്പോള്‍ 60,000 പേര്‍ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

 രണ്ട് വര്‍ഷം കൊണ്ട്

രണ്ട് വര്‍ഷം കൊണ്ട്

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആണ് ഐസിസിലേക്ക് ഏറ്റവും അധികം റിക്രൂട്ട്‌മെന്റ് നടന്നിട്ടുള്ളത്. അപ്പോള്‍ അമേരിക്കയുടെ കണക്ക് എവിടെയോ പിഴച്ചിട്ടില്ലേ?

 എത്രപേരെ കൊന്നു?

എത്രപേരെ കൊന്നു?

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 45,000 ഭീകരരെ വധിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. സിറിയയിലും ഇറാഖിലും ആയിട്ടാണ് ഈ കണക്ക്. അപ്പോള്‍ ലിബിയയിലെ ഐസിസോ?

 അമേരിക്ക മാത്രം?

അമേരിക്ക മാത്രം?

അമേരിക്കയും സഖ്യ സേനയും ചേര്‍ന്ന് വധിച്ച ഐസിസുകാരുടെ കണക്കാണത്രെ ഇത്. അപ്പോള്‍ റഷ്യ സിറിയയില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട എത്ര ഐസിസുകാര്‍ ഉണ്ടാകും എന്ന് അമേരിക്കയ്ക്ക് അറിയുമോ?

കൊല്ലപ്പെട്ടത്

കൊല്ലപ്പെട്ടത്

ഇറാഖിലും സിറിയയിലും ഐസിസിനെതിരെ നടത്തിയ പോരാട്ടത്തില്‍ അമേരിക്കയ്ക്ക് നഷ്ടപ്പെട്ടത് വെറും മൂന്ന് സൈനികരെ മാത്രമാണെന്നാണ് അവകാശവാദം. ഇതിന്റെ സത്യാവസ്ഥയും വ്യക്തമല്ല.

 സ്വാധീനം

സ്വാധീനം

ഇറാഘിലായാലും സിറിയയിലായാലും ഐസിസിന്റെ സ്വാധീനം കുറഞ്ഞുവരികയാണ് എന്നത് സത്യമാണ്. കാരണം പല തന്ത്രപ്രധാനമേഖലകളും ഇതിനകം തന്നെ തിരിച്ചുപിടിച്ചുകഴിഞ്ഞിട്ടുണ്ട്.

 തകര്‍ത്തെറിഞ്ഞു

തകര്‍ത്തെറിഞ്ഞു

ഐസിസിന്റെ പല ആയുധപ്പുരകളും അമേരിക്കയും റഷ്യയും നടത്തിയ വ്യോമാക്രമണങ്ങളില്‍ തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്. അവരുടെ ധനസംഭരണ കേന്ദ്രങ്ങളും തകര്‍ത്തതായിട്ടാണ് അമേരിക്ക അവകാശപ്പെടുന്നത്.

 ലോകമെങ്ങും

ലോകമെങ്ങും

ഐസിസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത് ഇറാഖിലും സിറിയയിലും അല്ലെന്ന് വേണം കരുതാന്‍. തങ്ങളെ എതിര്‍ക്കാന്‍ വരുന്ന രാജ്യങ്ങളില്‍ തീവ്രവാദ ആക്രമണങ്ങള്‍ അഴിച്ചുവിട്ടാണ് അവര്‍ പ്രതികാരം ചെയ്യുന്നത്.

 സിറിയയില്‍ പോകണ്ട

സിറിയയില്‍ പോകണ്ട

ആര്‍ക്കും ഐസിസ് ആകാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഒരു തീവ്രവാദി ആക്രമണം നടത്തി, തങ്ങള്‍ ഐസിസ്സുകാരാണ് എന്ന് പറഞ്ഞാല്‍ ഐസിസ് തന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തോളും എന്നതാണ് അവസ്ഥ.

 കണക്ക് തെറ്റി

കണക്ക് തെറ്റി

ആശ്വസിക്കാന്‍ വേണ്ടി അമേരിക്കയ്ക്ക് ഇങ്ങനെയൊക്കെ പറയാം. പക്ഷേ ലോകത്ത് ഓരോ രാജ്യങ്ങളിലും ഐസിസിനെ പിന്തുണക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കുകയാണ്. ഇസ്ലാമിനെ മൊത്തം സംശയത്തില്‍ നിര്‍ത്തുന്ന ചില നീക്കങ്ങളാണ് ഇതിന്റെ മൂലകാരണം എന്ന് അമേരിക്ക എന്ന് തിരിച്ചറിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+