Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാമിലേക്ക് മാറാന്‍ വിസമ്മതിച്ച കുട്ടികളുടെ തലയറുത്തു; ചിത്രം പുറത്ത്

ബാഗ്ദാദ്: ലോകം മുഴുവന്‍ ഇസ്ലാം രാഷ്ട്രം എന്ന സ്വപ്‌നം കാണുന്ന ഇറാഖിലെ തീവ്രവാദ സംഘടന ഐസിസിന്റെ ക്രൂരമുഖം വീണ്ടും പുറത്ത്. ഇസ്ലാം മതത്തിലേക്ക് മാറാന്‍ വിസമ്മതിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ തലയറുത്താണ് ഐസിസ് ഒരിക്കല്‍കൂടി തങ്ങളുടെ മുഖം ക്രൂരത പുറംലോകത്തെ അറിയിച്ചത്. തലയില്ലാത്ത ഉടല്‍മാത്രമായ കുട്ടികളുടെ മൃതശരീരങ്ങളുടെ ചിത്രങ്ങള്‍ ചില് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ബാഗ്ദാദിന് സമീപത്ത് ഐസിസ് കൈയടക്കിയ ക്രിസ്ത്യന്‍ മേഖലയിലാണ് സംഭവം അരങ്ങേറിയത്. 15 വയസില്‍ താഴെയുള്ള നാലു കുട്ടികളെയാണ് ഐസിസ് തീവ്രവാദികളുടെ കത്തിക്കിരയായത്. പ്രദേശത്ത് അതിക്രമിച്ച കയറി ക്രിസ്തുമത വിശ്വാസികളായ കുട്ടികളോട് മുസ്ലീം മതത്തില്‍ ചേരാന്‍ തീവ്രവാദികള്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചതോടെ അവര്‍ കുട്ടികളെ കൊലപ്പെടുത്തി.

isis

'ബാഗ്ദാദിന്റെ വികാരി' എന്നറിയപ്പെടുന്ന കാനന്‍ ആന്‍ഡ്രൂ വൈറ്റ് ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഐസിസ് അതിക്രൂരമായാണ് തങ്ങളെ വേട്ടയാടിയതെന്ന് അദ്ദേഹം ഓത്തഡോക്‌സ് ക്രിസ്ത്യന്‍ നെറ്റ്‌വര്‍ക്കിനോട് പറഞ്ഞു. ഐസിസ് ക്രൂരന്മാരാണെങ്കിലും ഇറാഖിലെ ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളും ക്രിസ്തുമതത്തെ ബഹുമാനിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് ക്രിസ്തുമത വിശ്വാസികളെ ഐസിസ് നേരത്തെ കൊലപ്പെടുത്തിയിരുന്നു. പുരുഷന്മാരെ തോക്കിനിരയാക്കിയ തീവ്രവാദികള്‍ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനായി തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയും ചെയ്തു. ഈ സ്ത്രീകളെ ചന്തയില്‍ വില്‍ക്കുന്ന ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+