കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവുകാരുടെ തലയറുത്ത് ആടുകളെപ്പോലെ കെട്ടിത്തൂക്കി, സിറിയയില്‍ ഐസിസിനെതിരെ സായുധ കലാപം!!!

  • By Sandra
Google Oneindia Malayalam News

ഡമാസ്‌കസ്: ഐസിസിന് സ്വാധീനപ്രദേശങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കെ സിറിയന്‍ ജനതയും ഐസിസിനെതിരെ തിരിയുന്നു. ഐസിസ് തടവുകാരായി പിടിച്ച 20 പേരെ ആടുകളെപ്പോലെ തലയറുത്ത സംഭവത്തിലാണ് സിറിയയിലെ അല്‍തബാനി ഗ്രാമത്തില്‍ ഐസിസിനെതിരെയുള്ള കലാപത്തിനിടയാക്കിയത്.

സംഭവത്തില്‍ പ്രതിഷേധവുമായി പൊതുജനങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെ സിറിയന്‍ ഡെമോക്രാറ്റിക് സേനയിലെ ഗോത്രവിഭാഗക്കാരുടെ നേതൃത്വത്തിലുള്ള 24 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അല്‍തബാനി നഗരത്തെ ഐസിസില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു.

കഴുത്തറുത്ത് തൂക്കി

അന്താരാഷ്ട്ര സമൂഹത്തിന് വേണ്ടി ഐസിസിനെതിരെ ചാരപ്പണി നടത്തിയെന്നാരോപിച്ചാണ് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച തടവുകാരെ കൊലപ്പെടുത്തി അറവുശാലയിലെപ്പോലെ തൂക്കിയിട്ടത്. സംഭവത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് ഐസിസിനെതിരെയുള്ള പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനുള്ള കാരണം.

 മുസ്ലിങ്ങള്‍ക്കെതിരെ

ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് മുസ്ലിം സമൂഹത്തെ ഞെട്ടിപ്പിക്കുന്നതിനായി ഐസിസ് ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നത്.

ഐസിസ് പോരാളികള്‍ക്കെതിരെ

മരിച്ച തടവുകാരുടെ ബന്ധുക്കളുടെ നേതൃത്വത്തില്‍ സംഘടിച്ച ജനങ്ങള്‍ ഐസിസിന്റെ വ്യത്യസ്ത കേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഈ പ്രദേശത്തുള്ള ഐസിസ് ഭീകരരെയും പ്രകോപിതരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.

കൊല്ലപ്പെട്ടത് ഐസിസുകാര്‍

സിറിയന്‍ ജനത നടത്തിയ ആക്രമണത്തില്‍ 17 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2014 മുതല്‍

ഐസിസ് 2014 മുതല്‍ അല്‍തബാനി ഉള്‍പ്പെട്ട ദെയര്‍എസ് സോര്‍ ഐസിസിന്റെ നിയന്ത്രണത്തിലാണ്. ഭിന്നിപ്പിച്ച് ആധിപത്യം സ്ഥാപിക്കുക എന്ന ഐസിസ് തന്ത്രത്തിനെതിരെ ഇവിടെയുള്ള ഗോത്രവിഭാഗങ്ങള്‍ ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു.

ഐസിസിനെതിരെ

സിറിയയില്‍ നിന്ന് ഇസ്ലാമിക ഭീകരരെ തുരത്തുന്നതിനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ റഷ്യയും അമേരിക്കയും സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് ഐസിസ് കൂടുതല്‍ ക്രൂരതകളുമായി രംഗത്തെത്തുന്നത്.

English summary
ISIS faces local uprising in eastern Syria over slaughtering prisoners. Syrian people from Al-Tabani village attacked two seperate ISIS checkpoints.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X