കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊസ്യൂളില്‍ യുദ്ധം തുടങ്ങി... ഐസിസിനെ ഉന്മൂലനം ചെയ്യാന്‍ ഇറാഖ്; യുദ്ധത്തില്‍ ഇറാഖികള്‍ മാത്രം

  • By Desk
Google Oneindia Malayalam News

ബാഗ്ദാദ്: ഏറെ നാളുകളായി മൊസ്യൂള്‍ നഗരം ഐസിസിന്റെ പിടിയിലാണ്. സിറിയയിലും ഇറാഖിലും ആയി നോക്കുമ്പോള്‍ ഐസിസിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രം, അവരുടെ ആസ്ഥാനം.

എന്നാല്‍ ഇനി അധിക നാള്‍ അത് നടക്കില്ല. മൊസ്യൂള്‍ പിടിച്ചെടുക്കാന്‍ ഇറാഖ് തീരുമാനിച്ചുകഴിഞ്ഞു. മൊസ്യൂളിന് സ്വതന്ത്രമാക്കാനുള്ള യുദ്ധം ആരംഭിച്ചുകഴിഞ്ഞു എന്നാണ് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഒക്ടോബര്‍ 17 തിങ്കളാഴ്ച രാവിലെ വ്യക്തമാക്കിയത്.

അതിനര്‍ത്ഥം യുദ്ധം തുടങ്ങി എന്ന് തന്നെയാണ്. അമേരിക്കയുടേയോ ബ്രിട്ടന്റേയോ യുദ്ധ വിമാനങ്ങള്‍ ഈ യുദ്ധത്തില്‍ മൊസ്യൂളിന് മുകളിലൂടെ പറക്കില്ല. തങ്ങളുടെ രാജ്യത്തെ ബാധിച്ച ക്യാന്‍സറിനെ ഇറാഖികള്‍ തന്നെ കരിച്ച് കളയും.

ഐസിസിന്റെ ആസ്ഥാനം

ഐസിസിന്റെ ആസ്ഥാനം

ഇറാഖിലെ പ്രധാന നഗരങ്ങളില്‍ ഒന്നാണ് മൊസ്യൂള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൊസ്യൂളിന്റെ സമ്പൂര്‍ണ ആധിപത്യം ഐസിസിന്റെ കൈവശം ആകുന്നത്. ഇറാഖി സൈന്യം പൂര്‍ണമായും തോറ്റോടിയിരുന്നു.

കാത്തിരിപ്പില്ല

കാത്തിരിപ്പില്ല

ഐസിസിന്റെ ശക്തി ദിനം പ്രതി ക്ഷയിച്ച് വരികയാണ്. അതുകൊണ്ട് തന്നെ ഇനിയും കാത്തിരിക്കാന്‍ ഇറാഖ് തയ്യാറല്ല. യുദ്ധ പ്രഖ്യാപനം നേരത്തേ തന്നെ നടത്തിയിരുന്നു. ഇനി നേര്‍ക്കുനേര്‍ യുദ്ധം.

ക്രൂരന്‍മാരില്‍ നിന്ന് മോചനം

ക്രൂരന്‍മാരില്‍ നിന്ന് മോചനം

ഐസിസ് അടക്കി ഭരിക്കുന്ന ക്രൂരന്‍മാരില്‍ നിന്ന് മൊസ്യൂളിന് മോചനം നല്‍കുന്നു, അവിടത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു- പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞത് ഇങ്ങനെയാണ്.

ഇറാഖികള്‍ മാത്രം

ഇറാഖികള്‍ മാത്രം

മൊസ്യൂള്‍ സ്വതന്ത്രമാക്കുന്നതിനുള്ള യുദ്ധത്തില്‍ ഇറാഖി സൈന്യവും ദേശീയ പോലീസും മാത്രമേ പങ്കെടുക്കുകയുള്ളൂ എന്നും അബാദി വ്യക്തമാക്കിയിട്ടുണ്ട്.

ഷിയ പാരാമിലിട്ടറി

ഷിയ പാരാമിലിട്ടറി

ഷിയ അര്‍ദ്ധ സൈനിക വിഭാഗമാണ് മുന്‍നിരയില്‍ ഉള്ളത്. സുന്നികളും ക്രിസ്ത്യാനികളും മറ്റ് ഗോത്രവിഭാഗങ്ങളില്‍ നിന്നുളളവരും എല്ലാം ഉണ്ട്. മൊസ്യൂളിലെ ഐസിസ് കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

പണി തുടങ്ങി

പണി തുടങ്ങി

യുദ്ധത്തിന്റെ സാഹചര്യം ഐസിസ് മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ട് തന്നെ അവര്‍ നഗരത്തിന് ചുറ്റും വന്‍ മതിലുകളും കിടങ്ങുകളും കുഴിച്ചിട്ടുണ്ട്. ഗനരത്തിന് പുറത്തേക്ക് തുരങ്കങ്ങളും നിര്‍മിച്ചിട്ടുണ്ട്.

പരിക്കേറ്റവര്‍

പരിക്കേറ്റവര്‍

ഐസിസിന്റെ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത പല കാര്യങ്ങളും ഇപ്പോള്‍ ഇറാഖില്‍ നടക്കുന്നുണ്ട്. യുദ്ധത്തില്‍ പരിക്കേറ്റ് കിടക്കുന്നവരെ രക്ഷപ്പെടാന്‍ നേതൃത്വം അനുവദിച്ചിട്ടുണ്ടത്രെ.

ജയില്‍ മോചിതര്‍

ജയില്‍ മോചിതര്‍

ചെറിയ കുറ്റകൃത്യങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്നവരെയെല്ലാം മൊസ്യൂളില്‍ ഐസിസ് സ്വതന്ത്രരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയും ബ്രിട്ടനും

അമേരിക്കയും ബ്രിട്ടനും

അമേരിക്കയും ബ്രിട്ടനും യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്ത്രപരമായ എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കും. ഇതിനായി ഒരു വന്‍ സംഘം തന്നെ ഇറാഖില്‍ ഉണ്ട്.

ആഴ്ചകള്‍ നീളും

ആഴ്ചകള്‍ നീളും

എത്ര ദിവസം കൊണ്ട് മൊസ്യുള്‍ തിരിച്ച് പിടിക്കാം എന്ന കാര്യത്തില്‍ ഇറാഖി സേനക്ക് ഉറപ്പൊന്നും ഇല്ല. അതി ശക്തമായ ചെറുത്തുനില്‍പ് തന്നെ ഐസിസ് നടത്തും എന്നും ഉറപ്പാണ്. അതുകൊണ്ട് തന്നെ ആഴ്ചകള്‍ നീളുന്ന പോരാട്ടം തന്നെ വേണ്ടി വന്നേക്കാം.

English summary
The offensive to liberate Mosul from ISIS control has begun, Iraqi Prime Minister Haider al-Abadi said in a televised statement early Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X