കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ മെസ്സിയെ തട്ടിക്കൊണ്ടുപോയി..!! ഒപ്പം അമ്മയും സഹോദരിയും..!!

  • By അനാമിക
Google Oneindia Malayalam News

ഇറാഖ്: മെസ്സിയെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്ന് കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. പക്ഷേ പേടിക്കേണ്ട. മെസ്സിയെന്ന് കേട്ടാല്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ അല്ലാതെ മറ്റാരെയും നമുക്ക് ഓര്‍മ്മ വരാന്‍ സാധ്യതയില്ല. എന്നാലിത് അഞ്ച് വയസ്സുകാരനായ കുഞ്ഞുമെസ്സിയാണ്. ഐസിസ് തീവ്രവാദികള്‍ കുഞ്ഞുമെസ്സിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം പക്ഷേ ലയണല്‍ മെസ്സി തന്നെയാണ്.

കുഞ്ഞുമെസ്സിയെ തട്ടിക്കൊണ്ടുപോയി

രണ്ട് വര്‍ഷം മുന്‍പ് 2014ല്‍ ആണ് കുഞ്ഞുമെസ്സിയെ തീവ്രവാദികള്‍ ഇറാഖിലെ സിഞ്ചറില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് കുഞ്ഞുമെസ്സിയെ തീവ്രവാദികള്‍ കടത്തിക്കൊണ്ടുപോയത്. കാരണമാണ് അത്ഭുതപ്പെടുത്തുന്നത്.

മെസ്സിയെന്ന പേരാണ് കാരണം

കുഞ്ഞുമെസ്സിയുടെ അച്ഛന്‍ കടുത്ത ഫുട്‌ബോള്‍ പ്രേമിയും അതിലും കടുത്ത മെസ്സി ആരാധകനുമാണ്. അതുകൊണ്ടുതന്നെയാണ് തന്റെ മകന് സൂപ്പര്‍താരത്തിന്റെ പേരിട്ടതും. ഇതാണ് ഐസിസിനെ പ്രകോപിപ്പിച്ചത്. പേര് മാറ്റി ഹസ്സന്‍ എന്നാക്കണമെന്ന് അവര്‍ താക്കീതും നല്‍കി.

രണ്ട് വർഷം തടവിൽ

തുടര്‍ന്നാണ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം കുഞ്ഞുമെസ്സിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. കുര്‍ദിഷ് യസീദി വംശജരാണ് മെസ്സിയുടെ കുടുംബം. രണ്ട് വര്‍ഷം ഇവര്‍ ഐസിസിന്റെ തടവറയില്‍ കഴിഞ്ഞു.

വെറും മൂന്ന് വയസ്സ് പ്രായം

തീവ്രവാദികളുടെ പിടിയില്‍ പെടുമ്പോള്‍ 3 വയസ്സ് മാത്രമേ കുഞ്ഞുമെസ്സിക്ക് പ്രായം ഉണ്ടായിരുന്നുള്ളൂ. മെസ്സിയുടെ കുടുംബത്തോട് വിടുതല്‍ തുകയായി പണവും തീവ്രവാദികള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ പാവപ്പെട്ട കുടുംബത്തിന് ആവശ്യപ്പെട്ട തുക നല്‍കാനുമായില്ല.

ഇഷ്ടം തോക്കിനോട്

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മെസ്സിയും കുടുംബവും ദോഹുക്ക്ിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുകയാണ്. എന്നാല്‍ കുഞ്ഞുമെസ്സിയില്‍ നിന്നും ഭീതിയൊഴിഞ്ഞിട്ടില്ല. മുന്‍പ് ഫുട്‌ബോള്‍ ഇഷ്ടപ്പെട്ടിരുന്ന മെസ്സിക്കിപ്പോള്‍ തോക്കിനോടാണ് ഇഷ്ടം.

മെസ്സിയെന്ന് കേട്ടാൽ ഭയം

തടവില്‍ കഴിഞ്ഞ നാളുകള്‍ മെസ്സിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പലപ്പോഴും ഈ കുട്ടി സംസാരിക്കാറുപോലുമില്ലെന്നും പറയുന്നു. മെസ്സിയെന്ന് വിളിക്കുമ്പോള്‍ അവന് ഭയമാണേ്രത ഇപ്പോള്‍.

English summary
ISIS terrorists kidnapped Iraqi boy who named after Messi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X