കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സന്ദര്‍ശനത്തിനിടെ തുര്‍ക്കിയില്‍ ഐസിസ് ചാവേര്‍ പൊട്ടിത്തെറിച്ചു!

  • By Sruthi K M
Google Oneindia Malayalam News

അന്താല്യ: തുര്‍ക്കിയില്‍ ഐസിസിന്റെ ചാവേറാക്രമണത്തില്‍ നാല് പോലീസ് ഉദ്യാഗസ്ഥര്‍ക്ക് പരിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുര്‍ക്കി സന്ദര്‍ശനത്തിനിടെയാണ് ഐസിസ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നരേന്ദ്ര മോദി. തുര്‍ക്കിയില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

സംഭവത്തിനുശേഷം അധികൃതര്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഎഫ്പി ആണ് സ്‌ഫോടന വിവരം ട്വീറ്റ് ചെയ്തത്. ലോകത്തിലെ എല്ലാ പ്രമുഖ നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത് എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമായി. തുര്‍ക്കി അന്താല്യയില്‍ രാവിലെ തന്നെ മോദി എത്തിയിരുന്നു.

narendra-modi

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുഡിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡാവിഡ് കാമറൂണ്‍, ജര്‍മ്മന്‍ വൈസ് ചാന്‍സലര്‍ ആഞ്ജലെ മാര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് എന്നിവര്‍ തുര്‍ക്കിയില്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ആഗോള സാമ്പത്തിക സ്ഥിതി, വികസനം, കാലാവസ്ഥ വ്യതിയാനം, നിക്ഷേപം, വ്യാപാരം, ഊര്‍ജം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നത്. പാരിസ് ഭീകരാക്രമണവും സുരക്ഷാ പ്രശ്‌നങ്ങളും ചര്‍ച്ചാകുമെന്നാണ് റിപ്പോര്‍ട്ട്. പാരിസില്‍ കഴിഞ്ഞ ദിവസം ഐസിസ് നടത്തിയ ഭീകരാക്രമണത്തില്‍ 160ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് വീണ്ടും ഐസിസിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.

English summary
At least four policemen were reportedly injured on Sunday in southern Turkey when an Islamic State militant blew himself up in an apparent suicide attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X