കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ ലൈംഗിക അടിമത്വത്തെ അതിജീവിച്ചു, ഇന്ന് യുഎന്‍ ഗുഡ് വില്‍ അംബാസഡര്‍, ആരാണ് ഈ പെണ്‍കുട്ടി?

  • By Sandra
Google Oneindia Malayalam News

ജനീവ: ഭീകരസംഘടനയായ ഐസിസിന്റെ ക്രൂരതകളെ അതിജീവിച്ച നാദിയ മുറാദ് ഇനി ഐക്യരാഷ്ട്ര സഭയുടെ ഗുഡ് വില്‍ അംബാസഡര്‍. ലോകത്ത് മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഐസിസിന്റെ ക്രൂരതകള്‍ ലോകത്തിന് മുമ്പില്‍ തുറന്നുകാട്ടിയ നാദിയ മുറാദിനെ യുഎന്‍ അംബാസഡറാക്കിയത്.

മനുഷ്യക്കടത്ത് സംബന്ധിച്ച വിഷയങ്ങളുടെ അംബാസഡറായാണ് നാദിയയെ നിയമിച്ചിട്ടുള്ളത്. ഇറാഖില്‍ നിന്നുള്‍പ്പെടെ ഐസിസ് അധീനപ്രദേശങ്ങളില്‍ നിന്ന് പിടികൂടി പുറംലോകത്തേയ്ക്ക് തിരിച്ചെത്തിയ ചുരുക്കം പെണ്‍കുട്ടികളില്‍ ഒരാളാണ് നാദിയ എന്ന ഇരുപതുകാരി.

യസീദി

യസീദി

2014ല്‍ ഇറാഖിലെ ഗ്രാമത്തില്‍ നിന്നും ഐസിസ് തട്ടിക്കൊണ്ടുപോകുമ്പോള്‍ നാദിയയ്ക്ക് 19 വയസ്സായിരുന്നു. യസീദി സമുദായത്തില്‍ നിന്നുള്ള നാദിയയ്ക്ക് ഐസിസിന്റെ ലൈംഗിക അടിമത്തത്തിന്റെ ഇരയും പിതാവിനെയും സഹോദരനെയും വധിക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടിയും വന്നു.

രക്ഷപ്പെടാന്‍

രക്ഷപ്പെടാന്‍

മൂന്ന് മാസക്കാലം നീണ്ട തടവിനിടെ പലവണ പീഡിപ്പിക്കപ്പെടുകയും ഉപദ്രവങ്ങള്‍ സഹിക്കേണ്ടിയും വന്നിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയതിനെ തുടര്‍ന്ന് ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതോടെ ബോധം നഷ്
പ്പെട്ടതായും നാദിയ ഓര്‍ക്കുന്നു.

ഇറാഖില്‍

ഇറാഖില്‍

2015ല്‍ ഐക്യരാഷ്ട്രസഭയുടെ ദേശീയ സുരക്ഷാ കൗണ്‍സിലിലെത്തിയ നാദിയ വടക്കന്‍ ഇറാഖില്‍ വച്ച് ഐസിസിന്റെ പിടിയിലായതിനെ തുടര്‍ന്നുള്ള തിക്താനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. ഐസിസ് ലൈംഗിക അടിമകളായി ഉപയോഗിച്ചിരുന്ന വനിതകളുടെ കൂട്ടത്തിലായിരുന്നു നാദിയ ഉണ്ടായിരുന്നത്.

ജര്‍മ്മനിയില്‍

ജര്‍മ്മനിയില്‍

ജര്‍മ്മനിയിലെ അഭയകേന്ദ്രത്തില്‍ നിന്നാണ് നാദിയ മുറാദ് എന്ന പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

ഐസിസിന്റെ ക്രൂരതകള്‍ മുഖാമുഖം കണ്ട നിരവധി വനിതകളുടെ പ്രതിനിധിയായി നാദിയ മുറാദിന് തങ്ങള്‍ അനുഭവിച്ച ദുരന്തങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സാക്ഷിയായി. മനുഷ്യാവകാശ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷക അമാല്‍ ക്ലൂണിയാണ് നാദിയയുടെ പ്രശ്‌നങ്ങള്‍ കോടതിയ്ക്ക് മുമ്പാകെ അവതരിപ്പിച്ചത്.

വെബ്‌സൈറ്റ്

വെബ്‌സൈറ്റ്

നാദിയയുടെ വ്യക്തിഗത വെബ്‌സൈറ്റ് പ്രകാരം മനുഷ്യക്കടത്ത്, വംശഹത്യ എന്നിവയുടെ ഇരകളായവരെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ്ക്കാന്‍ സഹായിക്കുക എന്നതാണ്.

അതിക്രമങ്ങള്‍ക്കെതിരെ

അതിക്രമങ്ങള്‍ക്കെതിരെ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള കൂടുതല്‍ സാധ്യതകളാണ് ഐക്യരാഷ്ട്ര സഭയുടെ ഗുഡ് വില്‍ അംബാസഡറായതോടെ നാദിയയ്ക്ക് മുമ്പില്‍ തുറന്നുവന്നിട്ടുള്ളത്.

English summary
ISIS victim Nadia Murad is appointed as UN goodwill ambassador. ISIS captuered Nadia in 2014 from Northern Iraq and keeps as sex slave and she was able to escape from Germeny's asylum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X