കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന് ആയുധം കിട്ടിയതിന് പിന്നില്‍ സൗദിയും അമേരിക്കയും... കൊടുത്ത് വളര്‍ത്തിയതോ അതോ...?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഐഎസിന് ആയുധം കിട്ടിയതിന് സൗദിയും അമേരിക്കയും? | Oneindia Malayalam

ദമാസ്‌കസ്: ഐസിസ് ഇപ്പോഴും ലോകത്തിന് വലിയ ഭീഷണി തന്നെയാണ്. സിറിയയിലും ഇറാഖിലും അവര്‍ നാമാവശേഷം ആയിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, അതേ സമയം തന്നെ ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ അവര്‍ ശക്തി പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.

ഐസിസിന് എവിടെ നിന്നാണ് ആയുധങ്ങള്‍ എന്ന ചോദ്യത്തിന് ഐസിസിനോളം തന്നെ പഴക്കമുണ്ട്. ആദ്യഘട്ടത്തില്‍ സിറിയയില്‍ ബാഷര്‍ അല്‍ അസദിനെതിരെയുള്ള പോരാട്ടത്തില്‍ സൈന്യത്തില്‍ നിന്ന് സ്വന്തമാക്കിയ ആയുധങ്ങളായിരുന്നു കൂടുതല്‍. പിന്നീട് ഇറാഖി സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും ഐസിസിന് ശക്തി പകര്‍ന്നു.

എന്നാല്‍, പല അന്താരാഷ്ട്ര ആയുധ നിര്‍മാതാക്കളില്‍ നിന്നും ഇവര്‍ പിന്നീട് രഹസ്യമായി ആയുധങ്ങള്‍ വാങ്ങിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ആരോപണം അമേരിക്കയ്‌ക്കെതിരേയും ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, അതിലും ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സിറിയന്‍ പ്രതിസന്ധി

സിറിയന്‍ പ്രതിസന്ധി

സിറിയയില്‍ ബാഷര്‍ അല്‍ അസദിനെതിരെ ശക്തമായ പ്രതിഷേധം ആയിരുന്നു ഉയര്‍ന്നിരുന്നത്. സായുധ സംഘങ്ങള്‍ അസദ് സൈന്യത്തിനെതിരെ പോരാടുകയും ചെയ്തിരുന്നു. അതില്‍ ഒന്നായിരുന്നു ഐസിസ്.

അസദിനെ തുരത്താന്‍

അസദിനെ തുരത്താന്‍

അസദിനെ തുരത്താന്‍ സൗദിയും അമേരിക്കയും കൈകോര്‍ക്കുന്ന കാഴ്ചയായിരുന്നു ആദ്യ ഘട്ടത്തില്‍ കണ്ടിരുന്നത്. വിമത സൈന്യങ്ങള്‍ക്ക് ആയുധങ്ങളും പണവും നല്‍കിയിരുന്നത് സൗദി ആണെന്ന ആരോപണം ശക്തമായിരുന്നു. ഇത് ഒരു പരിധിവരെ ശരിയും ആയിരുന്നു.

 കുര്‍ദ്ദുകളെ ആയുധമണിയിച്ചു

കുര്‍ദ്ദുകളെ ആയുധമണിയിച്ചു

ഇറാഖിലും സിറിയയിലും കുര്‍ദ്ദുകളെ സൈനിക വത്കരിച്ചതില്‍ അമേരിക്കയ്ക്ക് നിര്‍ണായക പങ്കുണ്ട്. ഐസിസിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടി ആയിരുന്നു ഇത്. ഇവര്‍ക്ക് ആയുധങ്ങളും ആയുധ പരിശീലനവും നല്‍കിയിരുന്നത് അമേരിക്ക ആയിരുന്നു.

കൊടുത്തതാര്‍ക്ക്.... കിട്ടിയതാര്‍ക്ക്

കൊടുത്തതാര്‍ക്ക്.... കിട്ടിയതാര്‍ക്ക്

എന്നാല്‍ സൗദിയും അമേരിക്കയും വിമതര്‍ക്ക് നല്‍കിയ പല ആയുധങ്ങളും എത്തിപ്പെട്ടത് ഐസിസിന്റെ കൈവശം ആണ് എന്ന് ആരോപണം ഉണ്ട്. മറ്റ് വിമതരില്‍ നിന്ന് പണം കൊടുത്ത് ഐസിസ് ഇവ വാങ്ങുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലരുമായി ഐസിസ് ഇത്തരത്തില്‍ കരാറുകള്‍ ഉണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു.

പിടിച്ചെടുത്തവ

പിടിച്ചെടുത്തവ

സിറിയന്‍ സൈന്യത്തില്‍ നിന്നും ഇറാഖി സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ ആയിരുന്നു ഐസിസിന്റെ കൈവശം ഏറ്റവും അധികം ഉണ്ടായിരുന്നത്. ഇതില്‍ അധിവും ചൈനീസ്, റഷ്യന്‍ നിര്‍മിത ആയുധങ്ങള്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഫ്‌ലിക്ട് ആര്‍മമെന്റ് റിസെര്‍ച്ച്

കോണ്‍ഫ്‌ലിക്ട് ആര്‍മമെന്റ് റിസെര്‍ച്ച്

കോണ്‍ഫ്‌ലിക്ട് ആര്‍മമെന്റ് റിസെര്‍ച്ച എന്ന ആയുധ നിരീക്ഷക ഗ്രൂപ്പ് ആണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിട്ടുള്ളത്. യുദ്ധഭൂമിയില്‍ നിന്ന് ലഭിച്ച നാല്‍പതിനായിരത്തോളം ആയുധങ്ങളാണ് ഇവര്‍ പഠന വിധേയം ആക്കിയിട്ടുള്ളത്.

സൗദിയും അമേരിക്കയും ചെയ്തത്

സൗദിയും അമേരിക്കയും ചെയ്തത്

ഐസിസിന് ലഭിച്ചിട്ടുള്ള പല ആയുധങ്ങളും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിര്‍മിച്ചവയാണ്. അമേരിക്കയും സൗദിയും വഴിയാണ് ഇത് എത്തിയിട്ടുള്ളത്. വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുമ്പോള്‍ അത് മറ്റാര്‍ക്കും കൈമാറരുത് എന്ന കരാര്‍ ഇവര്‍ ഉണ്ടാക്കിയില്ല എന്നാണ് പരാതി.

എല്ലാം അവസാനിപ്പിക്കുന്നു

എല്ലാം അവസാനിപ്പിക്കുന്നു

എന്തായാലും സിറിയയിലും ഇറാഖിലും ഐസിസിനെതിരെയുള്ള പോരാട്ടങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇറാഖില്‍ ഐസിസിന്റെ അവസാന ശക്തി കേന്ദ്രമായ റാവയും സൈന്യം തിരിച്ചുപിടിച്ചുകഴിഞ്ഞു. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യയും ഉത്തരവിട്ടിട്ടുണ്ട്.

English summary
Weapons supplied by the United States and Saudi Arabia to opposition fighters often fell into the hands of ISIL, significantly enhancing the "quantity and quality" of the group's armaments, a new report alleges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X