കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ വെടി നിര്‍ത്തല്‍

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തിന് താത്കാലിക ശമനം. ഇസ്രായേല്‍ ഗാസക്ക് മേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തി വച്ചു.
ഈജിപ്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ വെടി നിര്‍ത്തല്‍ ഉപാധികളോടെ മാത്രമേ സാധ്യമാകൂ എന്നാണ് ഹമാസിന്റെ നിലപാട്.

പ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസമാണ് ഈജിപ്ത് ഇടപെട്ടത്. യുദ്ധസാഹചര്യം ഒഴിവാക്കണമെന്ന് ഇരു കൂട്ടരോടും ഈജിപ്ത് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രേയേല്‍ ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.

Gaza Attack

ഇസ്രായേല്‍ മന്ത്രിസഭ ഈജിപ്ത് മുന്നോട്ട് വച്ച അനുരഞ്ജന നീക്കങ്ങള്‍ കണക്കിലെടുത്തു. വെടി നിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. രണ്ട് ദിവസത്തിനുള്ളില്‍ ഈജിപ്തില്‍ വച്ച് ചര്‍ച്ച നടത്താനും ഇസ്രായേല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

വെടി നിര്‍ത്തലിനെ തുടര്‍ന്ന് ഗാസ അതിര്‍ത്തികള്‍ ഇസ്രായേല്‍ തുറന്ന് കൊടുത്തിട്ടുണ്ട്. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ ഹമാസ് പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. വെടി നിര്‍ത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഹമാസ് പറയുന്നത്. താത്കാലികമായ വെടി നിര്‍ത്തലിനോട് താത്പര്യമില്ലെന്നും ഹമാസ് പറയുന്നു.

ഇസ്രായേലിന്റെ ഗാസ ഉപരോധം പൂര്‍ണമായും അവസാനിപ്പിക്കുക, അതിര്‍ത്തികള്‍ തുറക്കുക എന്നിവയാണ് ഹമാസ് പ്രധാനമായും മുന്നോട്ട് വക്കുന്നത്. ഇതില്‍ അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ ഇസ്രായേല്‍ നടപടി എടുത്തുകഴിഞ്ഞു.

ഒരാഴ്ചയായി നീളുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ 180 ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ സ്ത്രീകളും കുട്ടികളുമായിരുന്നു ഏറെയും. ഇതേ തുടര്‍ന്ന് ലോക്വ്യാപകമായി ഇസ്രായേലിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളും ആവശ്യപ്പെട്ടിരുന്നു.

English summary
Israel accepts Egypt's Gaza truce proposal, Hamas rejects initiative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X