കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേല്‍-ബഹ്‌റൈന്‍ ബന്ധം ശക്തമാകുന്നു, എംബസികള്‍ ഒരുങ്ങുന്നു, വിസാ നിയമവും മാറും!!

Google Oneindia Malayalam News

ജറൂസലേം: പശ്ചിമേഷ്യയില്‍ സൗഹൃദ ബന്ധത്തിന്റെ ആഴം വര്‍ധിപ്പിച്ച് ബഹ്‌റൈനും ഇസ്രയേലും. ഇരുരാജ്യങ്ങളും എംബസികള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേല്‍ എംബസി ബഹ്‌റൈനില്‍ വരുന്നത് ചരിത്ര നേട്ടം കൂടിയാണ്. വിസാ നടപടികളും ആഴ്ച്ചയില്‍ വിമാനങ്ങളും ഇരുരാജ്യങ്ങളിലേക്കും ഉണ്ടാവും. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃത്തിലേക്ക് വഴിമാറിയത്. ഇറാനെ പശ്ചിമേഷ്യയില്‍ ഒറ്റപ്പെടുത്തുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ബഹ്‌റൈന്‍ പ്രതിനിധി ചരിത്രം കുറിച്ച് ഇസ്രയേല്‍ സന്ദര്‍ശിക്കുകയും ചെയ്തു.

1

ഇസ്രയേലുമായി നല്ല ബന്ധത്തിലെത്തുന്നതും സമാധാനം പുനസ്ഥാപിക്കുന്നതും ബഹ്‌റൈന്‍ ജനതയ്ക്ക് ഗുണം ചെയ്യുമെന്ന് വിദേശ കാര്യ മന്ത്രി അബ്ദുല്ലത്തീഫ് അല്‍ സയാനി പറഞ്ഞു. നേരത്തെ യുഎഇയും പ്രതിനിധി സംഘത്തെ ഇസ്രയേലിലേക്ക് അയച്ചിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇവര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ബഹ്‌റൈന്‍ പ്രതിനിധി സംഘം നേരത്തെ ജറുസലേമിലാണ് എത്തിയത്. യുഎസ്സിന്റെ പിന്തുണയോടെ ഇസ്രയേല്‍ ഇതിനെ തലസ്ഥാനമായി കാണുന്നുണ്ട്. എന്നാല്‍ പലസ്തീന്‍ ഈസ്റ്റ് ജറുസലേം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുണ്ട്.

അറബ് രാഷ്ട്രങ്ങളെ നേരത്തെ പലസ്തീന്‍ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. അബുദാബിയില്‍ നിന്നും മനാമയില്‍ നിന്നും പലസ്തീന്‍ പ്രതിനിധികളെ നേരത്തെ പ്രതിഷേധ സൂചകമായി മടക്കി വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരെ തിരിച്ചയച്ചിരുന്നു.ഇതുവരെ ഇസ്രയേലുമായി അഞ്ച് അറബ് രാജ്യങ്ങലാണ് ബന്ധം സ്ഥാപിച്ചിരിക്കുന്നത്. ബഹ്‌റൈനുമായി വ്യാപാര-സുരക്ഷാ കാര്യങ്ങളില്‍ അടക്കം സഹകരണം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുള്‍ ലത്തീഫ് സയാനിയെ ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയാണ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്.

നേരത്തെ ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥ ചര്‍ച്ചകളിലാണ് അറബ് രാജ്യങ്ങളുമായി ഇസ്രയേലിന് സൗഹൃദം സ്ഥാപിക്കാനായത്. യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ നേട്ടമായി അവതരിപ്പിച്ചതും ഈ സമാധാന ഉടമ്പടിയായിരുന്നു. പലസ്തീന്‍ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാകാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്നായിരുന്നു അറബ് രാജ്യങ്ങളുടെ പൊതുനിലപാട്. പക്ഷേ ഇതൊന്നും ഇല്ലാതെ തന്നെ അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലുമായി സൗഹൃദ ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയും ഇസ്രയേലില്‍ എത്തിയിട്ടുണ്ട്.

Recommended Video

cmsvideo
Donald trump's last mission is to provide f 35 jet to uae

English summary
israel and bahrain will open embassies and start visa process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X