കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീനിലെ 17കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നു

  • By Desk
Google Oneindia Malayalam News

റാമല്ല: വെസ്റ്റ്ബാങ്ക് പട്ടണമായ റാമല്ലയില്‍ പലസ്തീന്‍ ബാലന്‍ ഇസ്രായേലി സൈനികരുടെ വെടിയേറ്റുമരിച്ചതായി പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. 17കാരനായ മുസബ് ഫിറാസ് അല്‍ തമീമിയാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. റാമല്ലയ്ക്കു സമീപമുള്ള ദെയര്‍ നിതാം ഗ്രാമത്തിലാണ് സംഭവം. കഴുത്തിന് വെടിയേറ്റയാണ് ബാലന്‍ കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം വക്താവ് മരിയ അഖ്‌റ പറഞ്ഞു. റാമല്ലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മിനുട്ടുകള്‍ മരണം സംഭവിക്കുകയായിരുന്നു.

ഇറാന്‍ പ്രക്ഷോഭം അവസാനിച്ചതായി സൈന്യം; സര്‍ക്കാരിനെ പിന്തുണച്ച് പതിനായിരങ്ങളുടെ റാലിഇറാന്‍ പ്രക്ഷോഭം അവസാനിച്ചതായി സൈന്യം; സര്‍ക്കാരിനെ പിന്തുണച്ച് പതിനായിരങ്ങളുടെ റാലി

ഇസ്രായേല്‍ സൈനികരെ ആക്രമിച്ചതിന് ഡിസംബര്‍ 19ന് അറസ്റ്റിലായ പലസ്തീന്‍ ബാലികാ ആക്ടിവിസ്റ്റ് അഹദ് തമീമിയുടെ കുടംബാംഗമാണ് കൊല്ലപ്പെട്ട മുസബ് തമീമി. ജൂതകുടിയേറ്റകേന്ദ്രങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്ന തമീമി കുടുംബത്തിനെതിരേ നിരവധി ആക്രമണങ്ങള്‍ ഇതിനു മുമ്പും ഇസ്രായേലി സൈന്യം നടത്തിയതായി മുസബിന്റെ പിതാവ് ഫിറാസ് പറഞ്ഞു. രാവിലെ എട്ട്മണിയോടെ ദെയര്‍ നിതാമിലെത്തിയ സൈന്യത്തിന് നേരെ പ്രതിഷേധിക്കാനിറങ്ങിയതായിരുന്നു മിസബെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാതൊരു പ്രകോപനവുമില്ലാതെ ദെയര്‍ നിതാമിലും നബി സാലിഹിലും ഇസ്രായേലി സൈന്യം ഇടയ്ക്കിടെയെത്തുന്നത് പ്രദേശവാസികളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

israel

ഇസ്രായേല്‍ അധിനിവേശത്തെ തുടര്‍ന്ന് തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണാന്‍ ആരുമില്ലെന്നും ഈ ക്രൂരതകള്‍ക്കെതിരേ ലോകം മൗനം പാലിക്കുകയാണെന്നും മസബിന്റെ പിതാവ് കുറ്റപ്പെടുത്തി. ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ തുടര്‍ന്ന് ഫലസ്തീനിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധങ്ങളില്‍ 16 ഫലസ്തീനികളാണ് ഇതിനകം കൊല്ലപ്പെട്ടത്. മുസബിന്റെ മരണത്തിന് ഇതുമായി ബന്ധമില്ലെങ്കിലും ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ് 2018ല്‍ കൊല്ലപ്പെടുന്ന ആദ്യ ബാലനായി 17കാരന്‍ മാറി. മുസബിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
isreal army killed a palastinian teen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X