ഹമാസ് തീവ്രവാദ സംഘടനയല്ല, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവര്‍; നിലപാട് വ്യക്തമാക്കി എര്ദോഗന്
അങ്കാറ: ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്ദോഗന്. ഹമാസ് വിമോചന സംഘമാണ്. അവര്‍ പലസ്തീനിലെ ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് പോരാടുന്നതെന്ന് എര്ദോഗന് പറഞ്ഞു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇത്ര കടുപ്പിച്ച പരാമര്‍ശം തുര്‍ക്കി പ്രസിഡന്റ് നടത്തുന്നത് ഇത് ആദ്യമായിട്ടാണ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ എകെ പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗങ്ങളുമായി സംസാരിക്കവെയാണ് എര്ദോഗന് നിലപാട് കടുപ്പിച്ചത്.
പലസ്തീന് സേനയും, ഇസ്രായേല്‍ സൈന്യവും വെടിനിര്‍ത്തലിന് തയ്യാറാവണം. മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും എര്ദോഗന് ആവശ്യപ്പെട്ടു. ഹമാസ് ഒരിക്കലും ഒരു തീവ്രവാദ സംഘടനയില്ല. അവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന വിമോചന കൂട്ടായ്മയാണ്. സ്വന്തം ജനങ്ങളെയും, മണ്ണിനെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് അവര്‍ പോരാടുന്നത്.

ഹമാസിനെതിരെ ഇസ്രായേലിന്റെ തിരിച്ചടിക്ക് പിന്തുണ നല്കിയ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെയും എര്ദോഗന് രംഗത്തെത്തി. ഇസ്രായേലിന് വേണ്ടി പാശ്ചാത്യ രാജ്യങ്ങള്‍ കണ്ണീര്‍പൊഴിക്കുന്നത് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയില്‍ തുര്‍ക്കിയുടെ സഖ്യകക്ഷികളായ പ ല രാ്യങ്ങളും ഹമാസിനെ തീവ്രവാദ ഗ്രൂപ്പായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മത്തേയോ സാല്‍വിനി എര്‍ദോഗന്റെ പരാമര്‍ശത്തെ തള്ളി. തുര്‍ക്കിഷ് അംബാസിഡറെ പ്രതിഷേധം അറിയിക്കാന്‍ വിദേശകാര്യ മന്ത്രിയോട് നിര്‍ദേശിക്കുമെന്നും സാല്‍വിനി പറഞ്ഞു.
അതേസമയം ഇസ്രായേല്‍ ഗാസയില്‍ നടത്തിയ കടത്ത വ്യോമാക്രമണത്തെയും, അതില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെയും തുര്‍ക്കി അപലപിച്ചിരുന്നു. ഇസ്രായേലിനോട് സംയമനം പാലിക്കാനും തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കിയുടെ സദുദ്ദേശത്തെ മുതലെടുക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് എര്ദോഗന് ആരംബിച്ചിരുന്നു. നേരത്തെ ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുര്‍ക്കി ആരംഭിച്ചിരുന്നു.
എന്നാല്‍ ഗാസയിലെ ഇസ്രായേലിന്റെ ബോംബിംഗിനെ തുടര്‍ന്ന് ഇതെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എര്ദോഗന് ഇസ്രായേലിലേക്കുള്ള യാത്ര തന്നെ മാറ്റിവെച്ചു. ഇസ്രായേല്‍ ഗാസയിലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.
ഗാസയില്‍ നിരവധി സാധാരണക്കാര്‍ മരിക്കുന്നതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇസ്രായേലിന് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. കരമാര്‍ഗം ഗാസ മുനമ്പിലേക്ക് പ്രവേശിക്കാനാണ് ഇസ്രായേല്‍ പ്രതിരോധ സേനകളുടെ തീരുമാനം. കഴിഞ്ഞ ദിവസം നാനൂറോളം വ്യോമാക്രമണങ്ങളാണ് നടത്തിയതെന്ന് ഇസ്രായേല്‍ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications