ഗാസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; 100 പേര്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം. നൂറോളം പേര്‍ കൊല്ലപ്പെട്ടു. അതേസമയം മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്യാമ്പിലെ റെസിഡെഷന്‍ഷ്യല്‍ ബ്ലോക്ക് ഒന്നാകെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. ആറോളം ഏരിയല്‍ ബോംബുകളാണ് ഇവിടെ വര്‍ഷിച്ചത്.
ഇസ്രായേലിന്റെ ഇതുവരെയുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണ് ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. നിരവധി പേര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗാസയ്ക്കുള്ളിലേക്ക് കൂടുതലായി ഇറങ്ങിയുള്ള ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്.

ഹമാസിന്റെ ഉന്നത നേതൃത്വത്തിലുള്ളവരെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഹമാസ് കമാന്‍ഡറായ സലാല അല്‍ അരൗറിയുടെ വെസ്റ്റ് ബാങ്കിലെ കുടുംബ വീട് തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഹമാസിനെ വേരോടെ പിഴുതെറിയുമെന്ന് നേരത്തെ തന്നെ ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിന്റെ അധികാര കേന്ദ്രങ്ങളിലുള്ളവരെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ഇസ്രായേലിന് നേരെ ആക്രമണം തുടങ്ങിയതായി യമനിലെ ഹൂതി സായുധ സംഘം അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയിരിക്കുകയാണ് ഇസ്രായേല്‍. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഒരു ഇസ്രായേല്‍ സൈനികനെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു. ലെബനില്‍ ഹിസ്ബുള്ളയുടെ ആയുധം കേന്ദ്രം ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു.












Click it and Unblock the Notifications