ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമായി 100 മില്യണിന്റെ സഹായം പ്രഖ്യാപിച്ച് ബൈഡന്‍
ജറുസലേം: ഗാസയ്ക്കും വെസ്റ്റ്ബാങ്കിനുമായി നൂറ് മില്യണിന്റെ സഹായം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇവിടെ നേരിടുന്ന മാനുഷികമായ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് സഹായം നല്‍കിയിരിക്കുന്നത്. ഇസ്രായേല്‍ സന്ദര്‍ശന വേളയിലാണ് ബൈഡന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്നും സുരക്ഷിതമായ കേന്ദ്രങ്ങളും താമസിക്കാന്‍ ആവശ്യമാണെന്ന് ബൈഡന്‍ വ്യക്തമാക്കി.
അതേസമയം യുഎസ്സിന്റെ സഹായം ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ കൈകളില്‍ തന്നെ എത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഇസ്രായേല്‍ മന്ത്രിസഭ അനുമതി നല്‍കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടുയുദ്ധത്തില്‍ ബാധിക്കപ്പെട്ട ഒരു മില്യണോളം വരുന്ന പലസ്തീനുകാര്‍ക്ക് ഈ പണം ഉപകാരപ്പെട്ടു. ഹമാസിന്റെയോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെയോ കൈവശം ഈ പണം എത്തില്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനം യുഎസ്സിനുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി.

യുഎസ്സിലെ സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണം പോലെയാണ് ഇസ്രായേലില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ആക്രമണം. എന്നാല്‍ ഇസ്രായേലിനെ പോലൊരു ചെറിയ രാജ്യത്ത് ഇത് പതിനഞ്ചോളം സെപ്റ്റംബര്‍ പതിനൊന്നിലെ ആക്രമണങ്ങള്‍ പോലെയാണ്. ഇസ്രായേല്‍ അവരുടെ രോഷം അതിരുകടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. യുദ്ധ നിയമങ്ങള്‍ പാലിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.
ഇസ്രായേല്‍ ഒരു ജൂത രാഷ്ട്രമാണ്. അതേസമയം അതൊരു ജനാധിപത്യ രാഷ്ട്രവുമാണ്. അമേരിക്കയെപോലെ തന്നെയാണ് നിങ്ങളുടെ രാഷ്ട്രവും. ഇവിടെ തീവ്രവാദികളല്ല ഭരിക്കുന്നത്. നിയമം അനുശാസിച്ചാണ് ഭരണം. അതൊരിക്കലും ഇല്ലാതാക്കരുത്. അതുപോലെ പലസ്തീനികളില്‍ ഭൂരിഭാഗവും ഹമാസുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നും ബൈഡന്‍ പറഞ്ഞു.
നേരത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടരി ആന്റണി ബ്ലിങ്കന്‍ ഗാസയ്ക്ക് മാനുഷികമായ സഹായങ്ങള്‍ എത്തിക്കാനുള്ള പദ്ധതി യുഎസ്സും ഇസ്രായേലും ചേര്‍ന്ന് തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അതിലൂടെ ഹമാസിന് ഒരിക്കലും ഗുണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം യുഎസ്സില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭവും ആരംഭിച്ചിരിക്കുകയാണ്.
വാഷിംഗ്ടണ്‍ ഡിസിയിലെ യുഎസ് ക്യാപിറ്റല്‍ മന്ദിരത്തില്‍ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധക്കാര്‍ പ്രവേശിച്ചിരിക്കുകയാണ്. ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാന്‍ യുഎസ് പ്രസിഡന്റിനോട് ഇവര്‍ ആവശ്യപ്പെട്ടു. മുന്നൂറോളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. സയോണിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം നടത്തിയതായും ഇസ്രായേല്‍ പറഞ്ഞു. ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി.












Click it and Unblock the Notifications