Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് മേധാവിയും കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു നിർണായക വിവരങ്ങൾ പങ്കുവച്ചത്. 'കുറച്ചു മുൻപ്, അവരുടെ ചീഫ് ഇന്റലിജൻസ് ഓഫീസറെയും ഡെപ്യൂട്ടിയെയും ടെഹ്‌റാനിൽ വച്ച് വധിച്ചതായി എനിക്ക് നിങ്ങളോട് പറയാൻ കഴിയും' നെതന്യാഹു വ്യക്തമാക്കി. ഇതിന് പിന്നാലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയും ഇക്കാര്യം സ്ഥിരീകരിച്ചു.

benjaminnetanyahu

'മുഹമ്മദ് കസേമി, ഹസ്സൻ മൊഹാഗെഗ്, മൊഹ്‌സെൻ ബാഗേരി എന്നീ മൂന്ന് ഇന്റലിജൻസ് ജനറൽമാർ വധിക്കപ്പെടുകയും രക്തസാക്ഷികളായി വീഴുകയും ചെയ്‌തു' എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന നടപടി ആരംഭിച്ചതിനുശേഷം, ടെഹ്‌റാനിലുടനീളം ഡസൻ കണക്കിന് ലക്ഷ്യങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണങ്ങളുടെ പരമ്പര തന്നെ നടത്തിയിരുന്നു.

അതിനിടെ ഖുദ്‌സ് ഫോഴ്‌സ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി), ഇറാനിയൻ സൈന്യം എന്നിവയുടെ ടെഹ്‌റാനിലെ ഒന്നിലധികം ആയുധ നിർമ്മാണ സൗകര്യങ്ങൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന ഇപ്പോൾ അറിയിച്ചിട്ടുണ്ട്, ഈ ആക്രമണങ്ങളുടെ വ്യാപ്‌തി കൃത്യമായി വ്യക്തമല്ല.

മധ്യ ഇറാനിലെ ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന മിസൈൽ കേന്ദ്രങ്ങളിൽ തങ്ങളുടെ വ്യോമസേന നിലവിൽ ആക്രമണം നടത്തുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇതിന് തിരിച്ചടിയായി ഇറാനും ഡ്രോണുകൾ, മിസൈലുകൾ എന്നിവ മുൻനിർത്തിയുള്ള ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്.

അതിനിടെ ഇറാനിൽ നിന്ന് വിക്ഷേപിച്ച കൂടുതൽ മിസൈലുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭീഷണി തടയാൻ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രായേൽ പ്രതിരോധ സേന പ്രസ്‌താവനയിൽ പറയുന്നു. ടെൽ അവീവ്, ജറുസലേം എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ റെഡ് അലേർട്ട് സൈറണുകൾ മുഴങ്ങാൻ തുടങ്ങിയിരുന്നു.

ഞായറാഴ്‌ച അർധരാത്രിയോടെ ഇറാൻ ഇസ്രായേലിനെതിരെ മിസൈലുകളുടെയും ഡ്രോണുകളുടെയും പുതിയ ആക്രമണം നടത്തിയതായി അവരുടെ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൽ ഇസ്രായേലിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള നൂറുകണക്കിന് ബാലിസ്‌റ്റിക് മിസൈലുകൾ ഉൾപ്പെടുന്നുവെന്നാണ് വിവരം.

വെള്ളിയാഴ്‌ച മുതൽ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 14 ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായും ഇസ്രായേൽ അവകാശപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിയിൽ പ്രവർത്തിച്ചവരും ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുമായ ഒമ്പത് ശാസ്ത്രജ്ഞരുടെ പട്ടിക ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിടുകയും ചെയ്‌തിരുന്നു.

അബ്‌ദുൽ ഹമീദ് മിനുഷെർ, അഹമ്മദ് റെസ സോൾഫാഘരി ദര്യാനി, അക്ബർ മൊട്ടലെബി സാദ് അലി ബഹുയി കതിരിമി, അമീർ ഹസ്സൻ ഫഖാഹി, ഫെറെയ്‌ദൂൺ അബ്ബാസി, മൻസൂർ അസ്ഗരി, മുഹമ്മദ് മെഹ്ദി ടെഹ്‌റാൻചി, സെയ്‌ദ് ബർജി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് ഏറ്റവും ഒടുവിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+