സിറിയന്‍ സൈനിക കേന്ദ്രത്തിനെതിരേ ഇസ്രായേലി വ്യോമാക്രമണം

  • Posted By:
Subscribe to Oneindia Malayalam

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിനു സമീപമുള്ള സൈനിക കേന്ദ്രത്തിനെതിരേ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ദമസ്‌കസിന്റെ വടക്കുകിഴക്കുള്ള ഖുതൈഫയിലെ സൈനിക താവളത്തിനു നേരെ പുലര്‍ച്ചെ 2.40നാണ് ലബനാന്‍ വ്യോമാതിര്‍ത്തിക്കകത്തുവച്ച് ആക്രമണമുണ്ടായതെന്ന് സിറിയ അറിയിച്ചു. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ ഇസ്രായേലിന്റെ വിമാനങ്ങളിലൊന്ന് ആക്രമണത്തിനിരയായതായും സൈന്യം അറിയിച്ചു. വ്യോമാക്രമണത്തിന് ശേഷം ഗോലാന്‍ കുന്നുകളില്‍ വച്ച് റോക്കറ്റാക്രമണം നടത്തിയെങ്കിലും സിറിയന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും പ്രസ്താവന വ്യക്തമാക്കി.

ട്രംപിന് ഭ്രാന്തെന്ന് ഖമേനി; പ്രക്ഷോഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വിവരമറിയും

സിറിയന്‍ സേനയെയും ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും ആക്രമണത്തില്‍ ആയുധങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായതായും ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സും അറിയിച്ചു. അതേസമയം സിറിയന്‍ സൈനിക കേന്ദ്രത്തിനെതിരായ ആക്രമണം ശരിവയ്ക്കാനോ നിഷേധിക്കാനോ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തയ്യാറായില്ല. സിറിയ വഴി ഹിസ്ബുല്ലയ്ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് തടയുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും അതിന് വേണ്ടിവന്നാല്‍ സൈനിക സഹായം ആവശ്യമായി വരുമെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

israel

അതിര്‍ത്തി കടന്ന് ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ അപലപിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിക്ക് സിറിയ കത്തെഴുതിയതായി സിറിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിമതവിഭാഗങ്ങള്‍ക്കനുകൂലമായാണ് ഇസ്രായേല്‍ സിറിയന്‍ മണ്ണില്‍ ആക്രമണം നടത്തുന്നതെന്നും സിറിയ കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ പങ്കാളികളും ഏജന്റുമാരുമായ ഭീകരവാദി വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ഇത്തരം ആക്രമണങ്ങളിലൂടെ സാധിക്കില്ലെന്നും സിറിയന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സിറിയയില്‍ നടത്തുന്ന വ്യോമാക്രമണങ്ങളിലൂടെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെയും അല്‍ഖാഇദയുടെ ഉപവിഭാഗമായ ജബ്ഹത്ത് ഫത്ഹുശ്ശാമിനെയും സഹായിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ഇത്തരം ഭീകരവാദികളെ സഹായിക്കാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സിറിയ മുന്നറിയിപ്പ് നല്‍കി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
israel launches air strikes near damascus

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്