Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗാസയെ രണ്ടായി മുറിച്ചു..' ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍, വിജയം കാണും വരെ യുദ്ധമെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ സൈന്യം. ഗാസയെ രണ്ടായി വിഭജിച്ചതിന് ശേഷം പ്രധാനമായ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് ഇസ്രായേല്‍ പറഞ്ഞു. ഇസ്രായേല്‍ സൈന്യം ഗാസ നഗരം വളഞ്ഞിരിക്കുകയാണെന്നും ഇപ്പോള്‍ ഒരു തെക്കന്‍ ഗാസയും വടക്കന്‍ ഗാസയും നിലവിലുണ്ട് എന്നും സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. യുദ്ധം നാളേക്ക് ഒരു മാസം തികയാനിരിക്കെയാണ് ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ചിരിക്കുന്നത്.

യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈന്യം ഗാസയുടെ തീരപ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ഗാസയിലെ മരണ സംഖ്യ 9770 ആയി ഉയര്‍ന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ നാലായിരത്തില്‍ അധികം പേര്‍ കുട്ടികളാണ് എന്നാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

Israel Palestine War

ഗാസയിലെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. വാഷിംഗ്ടണ്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനം നടത്തിയിട്ടും ഇസ്രായേല്‍ അത് നിരസിച്ചിരിക്കുകയാണ്. ഹമാസ് തടവിലാക്കിയ ബന്ദികളെ തിരിച്ചയക്കുന്നത് വരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ല എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വടക്കന്‍ ഗാസയിലെ പലസ്തീന്‍ സിവിലിയന്മാരോട് തെക്കോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്.

വിജയം കാണുന്നത് വരെ തങ്ങള്‍ യുദ്ധമുഖത്ത് തുടരുമെന്നും മറ്റ് മാര്‍ഗങ്ങള്‍ തങ്ങള്‍ക്ക് മുന്നിലില്ലെന്നുമാണ് ഇസ്രായേല്‍ പറയുന്നത്. സൈന്യം പുറത്തുവിട്ട ദൃശ്യങ്ങളില്‍ ടാങ്കുകളും കവചിത ബുള്‍ഡോസറുകളും ഗാസ അതിര്‍ത്തികളില്‍ ചീറിപ്പായുന്നത് ദൃശ്യമാണ്. അതേസമയം ഗാസ ഇപ്പോള്‍ ഭൂകമ്പ ബാധിത പ്രദേശത്തിന് സമാനമാണ് എന്ന് ഗാസ സിറ്റി നിവാസിയായ അലാ അബു ഹസേറ പറഞ്ഞു.

ഇവിടെയുള്ള കെട്ടിടങ്ങളെല്ലാം നിലംപതിച്ചിരിക്കുകയാണ് എന്നും ഒന്നും അവശേഷിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങള്‍ പരിഗണിക്കാതെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണ് എന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. ഗാസയില്‍ നമ്മുടെ ഫലസ്തീന്‍ ജനത അനുഭവിച്ച വംശഹത്യയെയും നാശത്തെയും അബ്ബാസ് അപലപിച്ചതായി ഔദ്യോഗിക പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമഗ്രമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ ഭാവിയില്‍ ഗസയില്‍ പലസ്തീന്‍ അതോറിറ്റിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയൂവെന്ന് അബ്ബാസ് പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ പലസ്തീനികള്‍ക്കെതിരായ തീവ്രവാദ അക്രമം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബ്ലിങ്കനും അബ്ബാസും ചര്‍ച്ച ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+