കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധം സ്ഥാപിക്കാന്‍ താല്‍പ്പര്യമെന്ന് ഇസ്രായേല്‍; സൗദിയുടെ മറുപടി ഇങ്ങനെ...

Google Oneindia Malayalam News

റിയാദ്: അമേരിക്കയുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളാണ് സൗദി അറേബ്യയും ഇസ്രായേലും. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇതുവരെ നയതന്ത്ര ബന്ധമില്ല. സൗദിയുമായി അടുക്കാന്‍ ഇസ്രായേലിന് താല്‍പ്പര്യമുണ്ട്. കഴിഞ്ഞ ദിവസം ജറുസലേമിലെത്തിയ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവനോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സൗദിയുടെ മറുപടി അമേരിക്കയെയും ഇസ്രായേലിനെയും വെട്ടിലാക്കുന്നതായിരുന്നു. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറം നടക്കുകയാണ്. ഇവിടെ വച്ചാണ് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പ്രതികരിച്ചത്.

sa

2020ല്‍ യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരമായിരുന്നു ഇത്. എന്നാല്‍ ഗള്‍ഫിലെ പ്രധാന രാജ്യമായ സൗദിയുമായി സൗഹൃദം സ്ഥാപിച്ചാലേ ഇസ്രായേലിന് കൂടുതല്‍ നേട്ടം കൊയ്യാനാകൂ.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; മുസ്ലിം ലീഗ് നേതാവിന്റെ സ്ഥലം ജപ്തി ചെയ്തു... അടുത്തത് ലേലംപോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; മുസ്ലിം ലീഗ് നേതാവിന്റെ സ്ഥലം ജപ്തി ചെയ്തു... അടുത്തത് ലേലം

യുഎഇയുമായി ഒപ്പുവച്ച എബ്രഹാം കരാര്‍ സൗദിയിലേക്കും വ്യാപിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് നെതന്യാഹു യുഎസ് ഉപദേഷ്ടാവ് സുള്ളിവനുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി. യുഎഇ, ബഹ്‌റൈന്‍, ഇസ്രായേല്‍ പ്രതിനിധികളുമായി സുള്ളിവന്‍ ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തിയിരുന്നു. ശേഷമാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ഇറാനെ സംബന്ധിച്ചുള്ള ആശങ്കയാണ് എല്ലാ രാജ്യങ്ങളും അമേരിക്കന്‍ പ്രതിനിധിയെ അറിയിച്ചത്.

രണ്ടാമത്തെ 'കെണി'യുമായി യുഎഇ; വിസാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി...രണ്ടാമത്തെ 'കെണി'യുമായി യുഎഇ; വിസാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി...

എന്നാല്‍ പലസ്തീന്‍ രാജ്യം യാഥാര്‍ഥ്യമാകാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വ്യക്തമാക്കി. ബന്ധം യാഥാര്‍ഥ്യമാകണമെങ്കില്‍ പലസ്തീന്‍ രാജ്യം നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ പ്രദേശങ്ങള്‍ കൈയ്യേറി ഇസ്രായേല്‍ സൈനികരെ വിന്യസിച്ച കാര്യമാണ് സൗദി മന്ത്രി സൂചിപ്പിക്കുന്നത്.

1948ലാണ് ഇസ്രായേല്‍ സ്ഥാപിതമായത്. പലസ്തീന്‍ ഭൂമി കൈയ്യേറിയായിരുന്നു രൂപീകരണം. 1967ല്‍ ഇസ്രായേല്‍ അറബ് യുദ്ധം നടന്നു. ഈ യുദ്ധത്തില്‍ പലസ്തീന്‍ പ്രദേശങ്ങള്‍ക്ക് പുറമെ സമീപത്തെ അറബ് രാജ്യങ്ങളുടെ ഭൂമിയും ഇസ്രായേല്‍ നിയന്ത്രണത്തിലാക്കി. 1967ലെ അതിര്‍ത്തി കണക്കാക്കി പലസ്തീന്‍ രാജ്യം വേണം എന്നാണ് അറബ് രാജ്യങ്ങളുടെ ആവശ്യം.

ഗാസ, വെസ്റ്റ് ബാങ്ക്, ജറുസലേം എന്നിവ ഉള്‍പ്പെടുന്ന പലസ്തീനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ജറുസേലമിന്റെയും വെസ്റ്റ് ബാങ്കിന്റെയും വലിയ ഭാഗം ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഗാസയില്‍ മാത്രമാണ് ഇസ്രായേല്‍ സൈന്യത്തിന് പൂര്‍ണ നിയന്ത്രണം ഇല്ലാത്തത്. എന്നാല്‍ ഗാസക്കെതിരെ ദശാബ്ദത്തിലധികമായി ഇസ്രായേലിന്റെ ഉപരോധം നിലനില്‍ക്കുകയാണ്.

1967ലെ അതിര്‍ത്തി അംഗീകരിച്ച് പലസ്തീന്‍ രാജ്യം വേണമെന്ന ആവശ്യം അംഗീകരിച്ചാല്‍ അറബ് ലീഗിലെ 22 അംഗങ്ങളും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന് 2002ല്‍ വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം ഇസ്രായേല്‍ തള്ളി. മാത്രമല്ല, രണ്ടു വര്‍ഷം മുമ്പ് യുഎഇയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ രണ്ട് പതിറ്റാണ്ട് മുമ്പുള്ള അറബ് രാജ്യങ്ങളുടെ വാഗ്ദാനത്തില്‍ കാര്യമില്ല എന്നാണ് ഇസ്രായേല്‍ നിലപാട്. യുഎഇ, ബഹ്‌റൈന്‍, ജോര്‍ദാന്‍, ഈജിപ്ത്, മൊറോക്കോ എന്നീ അറബ്-മുസ്ലിം രാജ്യങ്ങളാണ് നിലവില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുള്ളത്.

English summary
Israel Want to Tie up With Saudi Arabia; These Are Saudi Minister Prince Faisal bin Farhan Reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X