Get Updates
Get notified of breaking news, exclusive insights, and must-see stories!

വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ ആക്രമണം: 15 പലസ്തീനികള്‍ കൊല്ലപ്പെട്ടു

റാമല്ല: വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ 15 പലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ വെസ്റ്റ് ബാങ്കിലുള്ള ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ബോംബാക്രമണത്തില്‍ 15 പലസ്തീനികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന അഭയാർത്ഥി ക്യാമ്പാണ് ഇത്.

വ്യാഴാഴ്ച ക്യാമ്പിന് നേരെ രൂക്ഷമായ ആക്രമണമാണ് നടന്നത്. ഒന്നിലധികം സ്ഫോടനങ്ങളും നിരവധി തവണ വെടിവെയ്പ്പും നടന്നുവെന്നാണ് റിപ്പോർട്ട്. "ഇടയ്ക്കിടെ, ഞങ്ങൾക്ക് വെടിയൊച്ചകൾ കേൾക്കാം, സ്ഫോടനങ്ങൾ നടക്കുന്നു. മുകളിലേക്ക് നോക്കിയാണ് ഒരു ഇസ്രായേൽ സൈനിക ഡ്രോൺ തലയ്ക്ക് മുകളിലൂടെ പോകുന്നത് കാണാം," അൽ ജസീറയുടെ ബെർണാഡ് സ്മിത്ത് ജെനിനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് അതിരാവിലെയാണ് ക്യാമ്പിന് നേരെ ആക്രമണം നടന്നത്. ഇത് ഇവിടെ സ്ഥിരമായി നടക്കുന്നതാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

 israel-attack

ജെനിനിൽ തീവ്രവാദ വിരുദ്ധ റെയ്ഡുകൾ നടത്തുകയാണെന്ന് ഇസ്രായേൽ സൈന്യവും അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ കൂടുതൽ വിവരങ്ങൾ നല്‍കാന്‍ അവർ തയ്യാറായില്ല. 'പാലസ്തീനിയൻ ഭീകരർ' എന്ന് വിളിക്കുന്നവരെ പിന്തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം എപ്പോഴും പറയും, അതാണ് ഈ റെയ്ഡുകളുടെ ഉദ്ദേശ്യം. എന്നാൽ ഒക്‌ടോബർ ഏഴ് മുതൽ ഇവയുടെ പ്രവർത്തനം ശക്തമാക്കി. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം അവ സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. " അല്‍ജസീറയുടെ റിപ്പോർട്ടർ സ്മിത്ത് പറയുന്നു.

ബുൾഡോസറിന്റെ അകമ്പടിയോടെ നിരവധി ഇസ്രായേൽ സൈനികർ ക്യാമ്പിലേക്ക് പ്രവേശിച്ചതായി ഫലസ്തീൻ വാർത്താ ഏജൻസിയായ വഫയും റിപ്പോർട്ട് ചെയ്തു. ബുൾഡോസർ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ച് മുന്നോട്ട് പോകുമ്പോൾ സ്‌നൈപ്പർമാർ വെടിവെപ്പ് തുടർന്നു കൊണ്ടിരുന്നു.ജെനിൻ ക്യാമ്പിലെ വീടിന് നേരെ ഇസ്രായേൽ സൈന്യം ബോംബെറിഞ്ഞതിന് ശേഷമുള്ള ദൃശ്യങ്ങൾ പലസ്തീൻ വാർത്താ ഏജൻസിയായ ഖുദ്‌സ് നെറ്റ്‌വർക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒക്‌ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെട്ടതിനുശേഷം വെസ്റ്റ് ബാങ്കില്‍ മാത്രം കുറഞ്ഞത് 174 ഫലസ്തീനികളും മൂന്ന് ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഇസ്രായേൽ ഗാസയിൽ നടത്തുന്ന വ്യോമ, കര ആക്രമണങ്ങളില്‍ ഇതുവരെ 4,400-ലധികം കുട്ടികൾ ഉൾപ്പെടെ 10,812 ഫലസ്തീനികള്‍ കൊലപ്പെട്ടുവെന്നാണ് കണക്ക്. യുഎൻ കണക്കുകൾ പ്രകാരം ഗാസയിലെ കുറഞ്ഞത് 1.5 മില്യൺ ഫലസ്തീനികൾ ഇപ്പോൾ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+