കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് ഇന്ത്യയല്ല, വൃത്തികെട്ട നായ': യുഎസില്‍ ഇന്ത്യന്‍ വംശജനെ അധിക്ഷേപിച്ച് മറ്റൊരു ഇന്ത്യന്‍ വംശജന്‍

Google Oneindia Malayalam News

ന്യൂയോർക്ക്: അമേരിക്കയിലെ ടെക്സാസില്‍ ഇന്ത്യന്‍വംശജനായ യുവാവിന് നേരെ മറ്റൊരു ഇന്ത്യന്‍ വംശജന്റെ വംശീയാധിക്ഷേപം. കാലിഫോർണിയയിലെ ഫ്രീമോണ്ടിലെ ഗ്രിമ്മർ ബൊളിവാർഡിലെ ടാക്കോ ബെല്ലിൽ വച്ച് 37 കാരനായ തേജീന്ദർ സിംഗ് എന്നയാണ് കൃഷ്ണൻ ജയരാമന്‍ എന്നയാള്‍ക്കെതിരെ അധിക്ഷേപവുമായി രംഗത്ത് വന്നത്.

"വൃത്തികെട്ട ഹിന്ദു" "വെറുപ്പുളവാക്കുന്ന നായ" തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. സമാനമായ സാഹചര്യത്തില്‍ ഏതാനും സ്ത്രീകള്‍ക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പും വംശീയാധിക്ഷേപം ഉണ്ടായിരുന്നു.

റോബിന്‍ ദില്‍ഷയേക്കാളുമൊക്കെ മുകളില്‍: പക്ഷെ ജനുവിനല്ല, കാശ് ഉണ്ടാക്കുന്നു, പല കളികളും കളിച്ചുറോബിന്‍ ദില്‍ഷയേക്കാളുമൊക്കെ മുകളില്‍: പക്ഷെ ജനുവിനല്ല, കാശ് ഉണ്ടാക്കുന്നു, പല കളികളും കളിച്ചു

വംശീയാധിക്ഷേപം വാർത്തയായതിനെ തുടർന്ന്

വംശീയാധിക്ഷേപം വാർത്തയായതിനെ തുടർന്ന്
തേജീന്ദർ സിങ്ങിനെതിരെ പൗരാവകാശ ലംഘനം, ആക്രമണം, നിന്ദ്യമായ ഭാഷയിൽ സമാധാനം തകർക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി ഫ്രീമോണ്ട് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ചാർജിംഗ് രേഖകളിൽ തേജീന്ദർ സിംഗിനെ "ഏഷ്യൻ/ഇന്ത്യൻ" എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്

തേജീന്ദർ സിംഗ് വംശീയമായി അധിക്ഷേപിക്കുന്ന രംഗങ്ങള്‍

തേജീന്ദർ സിംഗ് വംശീയമായി അധിക്ഷേപിക്കുന്ന രംഗങ്ങള്‍ കൃഷ്ണൻ ജയരാമൻ തന്റെ ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. എട്ട് മിനിറ്റിലധികം നീണ്ടുനില്‍ക്കു വീഡിയോയില് രൂക്ഷമായ ഭാഷയിലാണ് തേജീന്ദർ അക്രമിക്കുന്നത്: "നിന്നെ കാണുമ്പോള്‍ തന്നെ വെറുപ്പ് തോന്നുന്നു, നായ, നീ വൃത്തികെട്ടവനാണ്, ഇതുപോലെ പൊതുസ്ഥലത്ത് ഇനി വരരുത്''- എന്നും പറയുന്നുണ്ട്.

കൃഷ്ണൻ ജയരാമന് നേരെ തേജീന്ദർ രണ്ട് തവണ തുപ്പുന്നതായും

കൃഷ്ണൻ ജയരാമന് നേരെ തേജീന്ദർ രണ്ട് തവണ തുപ്പുന്നതായും വീഡിയോയിൽ കാണാന്‍ സാധിക്കും. ഒരു ഘട്ടത്തിൽ തേജീന്ദർ സിംഗ് "...ഇത് ഇന്ത്യയല്ല! , ഇപ്പോൾ നിങ്ങൾ അമേരിക്കയിലാണ് " എന്നും പറയുന്നുണ്ട്. സംഭവത്തിൽ താൻ ഭയന്നുപോയെന്നും കുറ്റവാളിയും ഇന്ത്യക്കാരനാണെന്ന് പിന്നീട് അറിഞ്ഞപ്പോൾ കൂടുതൽ അസ്വസ്ഥനായെന്നുമായിരുന്നു കൃഷ്ണൻ ജയരാമന്റെ പ്രതികരണം.

 താനും ഒരു റസ്റ്റോറന്റ് ജീവനക്കാരനും ചേർന്നാണ്

താനും ഒരു റസ്റ്റോറന്റ് ജീവനക്കാരനും ചേർന്നാണ് ഫ്രീമോണ്ട് പോലീസിനെ വിളിച്ചത്. എട്ട് മിനിറ്റിലധികം ആ മനുഷ്യൻ അധിക്ഷേപം തുടർന്നുവെന്നും കൃഷ്ണന്‍ ജയരാമന്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് മേധാവി പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ഈ വിഷയത്തെ അടിസ്ഥാനക്കി സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.

"വിദ്വേഷകരമായ സംഭവങ്ങളും വെറുപ്പുളവാക്കുന്ന കുറ്റകൃത്യങ്ങളും ഞങ്ങൾ ഗൗരവമായി കാണുന്നു, അവ നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന കാര്യമായ സ്വാധീനം മനസ്സിലാക്കുന്നു. ഈ സംഭവങ്ങൾ അങ്ങേയറ്റം നിന്ദ്യമാണ്. എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളെയും അവരുടെ ലിംഗഭേദം, വംശം, ദേശീയത, മതം, മറ്റ് വ്യത്യാസങ്ങൾ എന്നിവ പരിഗണിക്കാതെ സംരക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. "- പൊലീസ് മേധാവി വ്യക്തമാക്കി.

ഓണത്തിന് പൂക്കളം ഒരുക്കണ്ടേ... ഇതാ വ്യത്യസ്തവും സുന്ദരവുമായ ചില പൂക്കളങ്ങള്‍

English summary
'It's not India, dirty dog': Another Indian-origin abuses Indian-origin in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X