കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മരണം നിയന്ത്രിക്കാനാവാതെ ഇറ്റലി!! ശനിയാഴ്ച മരിച്ചത് 793 പേർ!!

Google Oneindia Malayalam News

റോം; കൊവിഡ് മരണങ്ങൾ നിയന്ത്രിക്കാനാവാതെ ഇറ്റലി. ഇന്നലെ മാത്രം രാജ്യത്ത് 793 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. രോഗം പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ ദൈനംദിന വർധനവാണ് ഇത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4825 ആയി.

ഇറ്റലിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണവും ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നിലവിൽ 53578 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 47021 ആയിരുന്നു. ഏകദേശം 13. 9 ശതമാനത്തിന്റെ വർധനവ്. കൊറോണ ബാധിച്ചുള്ള മരണ നിരക്കിൽ ചൈനയെ മറികടന്നിരിക്കുകയാണ് ഇതോടെ ഇറ്റലി.

italy5-158

വടക്കൻ മേഖലയായ ലോംബാർഡാണ് ഏറ്റവും ഗുരുതരമായ അവസ്ഥ നേരിടുന്നത്. ഇവിടെ മാത്രം 3095 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 25,515 പേർക്കാണ് മേഖലയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് ഇറ്റാലിയിൻ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ പറഞ്ഞു.

വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ അവശ്യസേവനങ്ങൾ ഒഴികെയുള്ളതെല്ലാം ഏപ്രിൽ മൂന്ന് വരെ അടച്ച് പൂട്ടും. പലചരക്ക് കടകൾ, ഫാർമസികൾ എന്നിവ തുറന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിക്കു പുറമെ സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലും കൊവിഡ് വ്യാപനം തുടരുകയാണ്. ഫ്രാൻസിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 562 ആയി.

സ്‌പെയിനിൽ ശനിയാഴ്ച അയ്യായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച രാജ്യത്തെ കൊറോണ മരണസംഖ്യ ആയിരത്തോളം ആയിരുന്നു. എന്നാൽ ശനിയാഴ്ച ഇത് 1,375 ആയി. രോഗികളുടെ എണ്ണം വർധിച്ചതോടെ താത്കാലിക ആശുപത്രികൾ സജ്ജമാക്കാൻ സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ് രാജ്യം. മാഡ്രിഡിലെ ഒരു കൺവെൻഷൻ സെന്റർ 5,500 ബെഡുകൾ ഉള്ള താത്കാലിക ആശുപത്രിയാക്കി മാറ്റാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഐയർലന്റിൽ 785 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തായ്ലെന്റിൽ 89 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.കാനഡയിലും ജപ്പാനിലും രോഗബാധിതരുടെ എണ്ണം 1000 കടന്നു. പാകിസ്താനിൽ രോഗബാധിതരുടെ എണ്ണം 500 ആയി.ലോകത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,08,227 ആയ്. ഇതുവരെ 13,064 പേരാണ് മരിച്ചത്. ഇന്ത്യയിൽ 315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

English summary
Italy coronavirus deaths surge by 793 in a day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X