ഇന്ത്യയുടെ ആരോപണങ്ങൾ തെറ്റ്! ജാദവ് സംസാരിച്ചത് ആശ്വാസത്തോടെ, പാക് വാദം ഇങ്ങനെ...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കൂൽഭൂഷൻ ജാദവിന്റെ അമ്മയുടേയും ഭാര്യയുടേയും കൂടിക്കാഴ്ചയിൽ സർക്കാരിനെതിരെ ഉയർന്നു വരുന്ന ആരോപണത്തിന് മറുപടിയുമായി പാക് അധികൃതർ. വധിശിക്ഷയ്ക്ക് വിധക്കപ്പെട്ട് പാകിസ്താൻ ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്റെ കുടുംബത്തെ അപമാനിച്ചതിന് രൂക്ഷമായ വിമർശനമാണ് ഇന്ത്യ ഉയർത്തുന്നതിന്.

അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞു കയറ്റം, നിരീക്ഷണത്തിന് ഇന്ത്യയുടെ ഒട്ടകസേന വരുന്നു...

എന്നാൽ ഇന്ത്യ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പാകിസ്താന്റെ വാദം. ഡിസംബർ 25 ാം തീയതി പാകിസ്താനിൽ നടന്നത് ഒരു സാധാരണ കൂടിക്കാഴ്ചയായിരുന്നില്ല. നിരവധി സാധാരണ ജനങ്ങളുടെ മരണത്തിന് കാരണക്കാരനായ ഒരു ഭീകരനും കുടുംബവും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നെന്നും പാകിസ്താൻ പറഞ്ഞു. കൂടാതെ ഇന്ത്യുടെ വാദങ്ങളൊക്കെ പാകിസ്താൻ തള്ളുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ ഉന്നയിക്കും പോലെയല്ല 40 മിനിട്ടോളം വളരെ ആശ്വാസത്തോടെയാണ് ജാദവ് ഇംഗ്ലീഷിൽ സംസാരിച്ചതെന്നും പാക് അധികൃതർ വ്യക്തമാക്കി.

 ഷൂസ് അഴിപ്പിച്ചു

ഷൂസ് അഴിപ്പിച്ചു

കുൽഭൂഷൻ ജാദവിന്റെ ചെരുപ്പ് അഴിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പാകിസ്താൻ. ജാദവിന്റെ ഭാര്യ ധരിച്ചിരുന്ന ഷൂസിൽ ലോഹ വസ്തുവിന്റെ സാന്നിധ്യമുണ്ടെന്നാണ് പാക് അധികൃതരുടെ വാദം. . ഷൂസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായും പാക്ക് അധികൃതർ അറിയിച്ചു. റെക്കോർഡിങ് ചിപ്, ക്യാമറ ഇവയിലേതെങ്കിലുമാകാമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഷൂസിൽ ‘അധിക വസ്തു' കണ്ടെത്തിയതായി പാക് മാധ്യമം ഡോണും റിപ്പോർട്ട് ചെയ്തത്.

 ക്യാമറ ആരോപണം അടിസ്ഥാന രഹിതം

ക്യാമറ ആരോപണം അടിസ്ഥാന രഹിതം

ജാദവിന്റെ ഭാര്യ ധരിച്ചിരുന്ന ഷൂസിൽ ക്യാമറയുണ്ടായിരുന്നുവെന്നുള്ള വാദം അടിസ്ഥാന രഹിതമാണെന്നു സുഷമ സ്വരാജ് പറഞ്ഞു. രണ്ടു വിമാനങ്ങൾ കയറി ഇറങ്ങിയാണ് ജാദവിന്റെ കുടുംബം പാകിസ്താനിലെത്തിയത്. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയിൽ ഇത്തരത്തിലുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടില്ല. കൂടാതെ ജാദവിന്റെ അമ്മയുടേയും ഭാര്യയുടേയും താലി അഴിപ്പിച്ചതു സാരി മാത്രം ധരിക്കുന്ന മാതവിനെക്കൊണ്ട് നിർബന്ധിച്ച് സൽവാറും കുർത്തയും ധരിപ്പിച്ചത് നീതി കേടാണെന്നും സുഷമ ചൂണ്ടിക്കാട്ടി.

സംഭഷണം പുറത്തുവിട്ട് മാധ്യമങ്ങൾ

സംഭഷണം പുറത്തുവിട്ട് മാധ്യമങ്ങൾ

പാകിസ്താനെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ കുൽഭൂഷനും കുടുംബവു തമ്മിലുള്ള സംഭാഷണം പാക് മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.താന്‍ മരണത്തെ ഭയപ്പെടുന്നില്ലെന്നും താന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാന്‍ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം കുടുംബത്തോട് പറയുന്നുണ്ട്. സംഭാഷണങ്ങള്‍ പുറത്തുവിട്ട് തങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ശക്തി കുറയ്ക്കാനാണ് പാകിസ്താന്റ ശ്രമമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയുടെ നിരന്തരമുള്ള സമ്മർദം

ഇന്ത്യയുടെ നിരന്തരമുള്ള സമ്മർദം

ഇന്ത്യയുടെ നിരന്തരമുള്ള സമ്മർദത്തിന്റെ ഭാഗമായാണ് ജാദവിന് തന്റെ കുടുംബാംഗങ്ങളെ കാണാൻ സാധിച്ചത്. ജാദവും കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് പാകിസ്താൻ അംഗീകരിച്ച പല ധരണകൾ ലംഘിച്ചിരുന്നു. കുൽഭൂഷന്റെ കുടുബാംഗങ്ങളോടൊപ്പം ജാദവിനെ കാണാൻ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷ്ണർക്കും അനുവാദം നൽകിയിരുന്നു. എന്നാൽ കൂടിക്കാഴ്ച സമയത്ത് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി. സിങ്ങിനെ മുറിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. പാക് വിദേശ കാര്യ മന്ത്രാലയത്തിലെ ഓഫീസിൽ ഗ്ലാസ് സ്ക്രീന് ഇരു വശത്തിരുന്നാണ് ഇന്റർ കോമിലൂടെയാണ് ജാദവ് കുടുംബാംഗങ്ങളോട് സംസാരിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Lacerated by India over how it treated Kulbhushan Jadhav's family, Pakistan on Thursday called the tightly-controlled meeting of the former naval officer with his wife and mother in Islamabad on Monday a "success despite all impediments

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്