ജിഹാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ വെച്ചേക്കില്ലെന്ന് മൗലാന മസൂദ് അസ്ഹര്‍
ഇസ്ലമാബാദ്: താന്‍ ഒരു സൈന്യത്തെ ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്ന് പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദിന്റെ മേധവിയുമായ മൗലാന മസൂദ് അസ്ഹര്‍. തങ്ങളുടെ ശത്രുക്കളെ വകവരുത്താനാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ ശത്രുക്കളുടെ ഒരു സന്തോഷത്തിനും ഈ സൈന്യം അവസരം നല്‍കില്ലെന്നും മൗലാന മസൂദ് പറയുന്നു.
ജിഹാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പും മൗലാന മസൂദ് നല്‍കുന്നുണ്ട്. ജിഹാദികള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടുമെന്നാണ് മൗലാന മസൂദിന്റെ ഭീഷണി. ജിഹാദി മാസികയിലെ ലേഖനത്തിലൂടെയാണ് മസൂദിന്റെ മുന്നറിയിപ്പെത്തിയത്.

ഞങ്ങള്‍ മരണത്തെ സ്‌നേഹിക്കുന്നവരാണെന്നും മൗലാന മസൂദ് പറയുന്നു. ജിഹാദികള്‍ക്കെതിരെ പാകിസ്താന്‍ സര്‍ക്കാര്‍ നടത്തുന്ന ഏതൊരു നീക്കത്തെയും തച്ചുടക്കുമെന്നും മൗലാന മസൂദ് വ്യക്തമാക്കുന്നുണ്ട്.
ഭരണാധികാരികളുടെ സുഹൃത്തുക്കളെ തങ്ങള്‍ ശല്യം ചെയ്തുവെന്ന് പറയുന്നു. എന്നാല്‍, വിധി ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അടല്‍ ബിഹാരി വാജ്‌പേയിയുടെയും സുഹൃത്തുക്കളായി അറിയപ്പെടാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നും മൗലാന കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications