കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യ വര്‍ദ്ധിപ്പിക്കണം; പ്രസവിച്ചാല്‍ മൂന്ന് ലക്ഷം രൂപ അക്കൗണ്ടിലേക്ക്; പദ്ധതിയുമായി ഈ രാജ്യം

Google Oneindia Malayalam News

ടോക്കിയോ: യു എന്നിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യ 800 കോടിയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ 48 വര്‍ഷത്തിനിടെ ജനസംഖ്യ ഇരട്ടിയായി വര്‍ദ്ധിച്ചു. 1974ല്‍ ലോക ജനസംഖ്യ 400 കോടിയായിരുന്നെങ്കില്‍ ഇന്നത് 800 കോടിയിലേക്ക് എത്തിയിരിക്കുകയാണ്. ലോക ജനസംഖ്യ വരും ദശാബ്ദങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുമെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള പല രാജ്യങ്ങളും ഇന്ന് ജനസംഖ്യ കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്.

1

എന്നാല്‍ ഇതില്‍ നിന്നും എല്ലാം വ്യത്യസ്തമായ ഒരു ആശയം മുന്നോട്ടുവച്ചിരിക്കുകയാണ് ജപ്പാന്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജപ്പാനില്‍ ജനനിരക്ക് വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ആരോഗ്യ, തൊഴില്‍, ക്ഷേമ മന്ത്രാലയം, ഓരോ പൗരന്മാരുടെയും കുടുംബത്തിലേക്ക് ഒരു കുട്ടിയെ കൂടി ചേര്‍ക്കാന്‍ ആവശ്യപ്പെടുകയാണ്.

2

ഇതിന് വേണ്ടി സാമ്പത്തിക സഹായങ്ങളും ജപ്പാന്‍ വാഗ്ദാനം ചെയ്യുകയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഒരു കുടുംബത്തിലേക്ക് പുതിയ ഒരു കുട്ടി കൂടി ജനിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ക്ക് 420000 യെന്‍ സാമ്പത്തിക സഹായമാണ് ജപ്പാനില്‍ നിലവിലുള്ളത്. അതായത് 2,52,338 ഇന്ത്യന്‍ രൂപ.

3

ഈ ചെളിവാരിയേറും കുതികാൽ വെട്ടലും; എല്ലാം അൾട്ടിമേറ്റ് വരുമെന്ന പ്രതീക്ഷയിയിലോ: ശാലിനി പറയുന്നുഈ ചെളിവാരിയേറും കുതികാൽ വെട്ടലും; എല്ലാം അൾട്ടിമേറ്റ് വരുമെന്ന പ്രതീക്ഷയിയിലോ: ശാലിനി പറയുന്നു

എന്നാല്‍ ആ തുക 500000 യെന്‍ ആയി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ജപ്പാന്‍. ഇപ്പോള്‍ ഒരു കുട്ടി കൂടി കുടുംബത്തില്‍ ജനിക്കുകയാണെങ്കില്‍ മൂന്ന് ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപ ആ കുടുംബത്തിന് ലഭിക്കുമെന്വന് ആരോഗ്യ, തൊഴില്‍, ക്ഷേമ മന്ത്രി കട്‌സുനോബു കാറ്റോ അറിയിച്ചു. പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം കഴിഞ്ഞ ആഴ്ച ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയുമായി സംസാരിച്ചു, ഇത് 2023 സാമ്പത്തിക വര്‍ഷത്തേക്ക് അംഗീകരിക്കാനും പ്രാബല്യത്തില്‍ വരാനും സാധ്യതയുണ്ടെന്ന് ജപ്പാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

4

കഴിഞ്ഞ ഒരു നൂറ്റാന്റിനിടെ ഏറ്റവും കുറവ് പ്രസവം നടന്ന രാജ്യമായി ജപ്പാന്‍ മാറിയതോടെയാണ് മന്ത്രാലയം ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്. ചൈല്‍ഡ് ബെര്‍ത്ത് ആന്‍ഡ് ചൈല്‍ഡ് തെയര്‍ ലമ്പ് സം ഗ്രാന്റ് എന്ന പേരിലാണ് പദ്ധതി ജപ്പാന്‍ നടപ്പാക്കുന്നത്. 2021ല്‍ 8,11,604 ജനനവും 14,39,809 മരണവുമാണ് ജപ്പാനില്‍ രേഖപ്പെടുത്തിയത്.

5

സ്മാർട്ഫോൺ നിങ്ങളുടെ ദാമ്പത്യം തകർക്കുമോ? പങ്കാളിയുമായി ഈ പ്രശ്നങ്ങളുണ്ടോ? എങ്കിൽ അറിയണംസ്മാർട്ഫോൺ നിങ്ങളുടെ ദാമ്പത്യം തകർക്കുമോ? പങ്കാളിയുമായി ഈ പ്രശ്നങ്ങളുണ്ടോ? എങ്കിൽ അറിയണം

ഇതോടെ ജപ്പാന്‍ ജനന സംഖ്യയില്‍ 6,8,205 കുറഞ്ഞിരുന്നു. ഇങ്ങനെ ജനന നിരക്ക് കുറയുന്നത് സര്‍ക്കാര്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ഗ്രാന്റ് ഉയര്‍ത്തുന്നതോടെ ഈ പ്രതിസന്ധി മാറുമെന്നാണ് ജപ്പാന്‍ കരുതുന്നത്. ഈ ഗ്രാന്റ് കുട്ടികളെ ആഗ്രഹിക്കാന്‍ ദമ്പതിതളെ പ്രേരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

6

കഴിഞ്ഞ വര്‍ഷം ഫെര്‍ട്ടിലിറ്റി നിരക്ക് കുറയാന്‍ കാരണം പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണത്തിലും ഇരുപതുകളില്‍ സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി നിരക്കിലും ഉണ്ടായ കുറവാണെന്ന് ആരോഗ്യ, തൊഴില്‍, ക്ഷേമ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ജിജി പ്രസിനോട് പറഞ്ഞു. പുതിയ പദ്ധതി എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്.

7

അതേസമയം, ആഗോള ജനസംഖ്യയില്‍ വര്‍ദ്ധനവാണ് അടുത്ത കാലത്ത് രേഖപ്പെടുത്തിയത്. 700 കോടി ജനസംഖ്യയില്‍ നിന്ന് 12 വര്‍ഷമാണ് എടുത്തത്. 2037 ആകുമ്പോഴേക്കും ലോക ജനസംഖ്യ 900 കോടിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ആഗോള ജനസംഖ്യ വര്‍ദ്ധനവില്‍ മെല്ലപ്പോക്ക് ഉണ്ടാകാനുള്ള സാധ്യതകളുമുണ്ടെന്ന് യു എന്‍ അറിയിച്ചിരുന്നു.

8

'മികച്ച ഫലിതമേത്, പുളിച്ച ഫലിതമേതെന്ന് ഇന്ദ്രന്‍സിനറിയാം'; മന്ത്രി വിഎന്‍ വാസവനെതിരെ ശാരദക്കുട്ടി'മികച്ച ഫലിതമേത്, പുളിച്ച ഫലിതമേതെന്ന് ഇന്ദ്രന്‍സിനറിയാം'; മന്ത്രി വിഎന്‍ വാസവനെതിരെ ശാരദക്കുട്ടി

2100 ആവുന്നതിന് മുമ്പ് ആഗോള ജനസംഖ്യ 1000 കോടി കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ജനസംഖ്യാ വളര്‍ച്ച ശാശ്വതമായി മുന്നോട്ട് പോവില്ല. ആഗോള ജനസംഖ്യ 700 കോടിയില്‍ നിന്ന് 800 കോടിയിലേയ്ക്ക് ഉയരാന്‍ 12 വര്‍ഷമാണെടുത്തത്. 900 കോടിയിലെത്താന്‍ 15 വര്‍ഷം എടുക്കുമെടുക്കുമെന്ന് യു എന്‍ വ്യക്തമാക്കുന്നത്.

English summary
Japan Ministry of Health, Labor and Welfare has allocated Rs 3 lakh to Grand to increase birth rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X